കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കള്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവം; മാതാവും അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: വ്യാപാരിയായ പിതാവിനെ സ്വത്ത് തട്ടിയെടുക്കാനായി കൊലപ്പെടുത്തിയ സംഭവത്തില്‍ മക്കള്‍ക്ക് പിന്നാലെ ഇവരുടെ മാതാവും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി അബ്ദുള്‍ കരീമിനെ കൊലപ്പെടുത്തിയ കേസില്‍ കരീമിന്റെ ഭാര്യ മൈമൂനയെയാണ് അറസ്റ്റ് ചെയ്തത്്. മക്കള്‍ക്കൊപ്പം ഭര്‍ത്താവിനെ കൊലചെയ്യുന്നതില്‍ മൈമൂനയ്ക്കും പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കേസില്‍ കരീമിന്റെ മക്കളായ മിഥിലാജും ഫിര്‍ദോസും നേരത്തേ അറസ്റ്റിലായിരുന്നു. കുവൈത്തില്‍ ബിസിനസുകാരനായ കരീം ഭാര്യയുമായി പിണങ്ങി ശ്രീലങ്കക്കാരിയായ യുവതിക്കൊപ്പം വിദേശത്ത് താമസിച്ചുവരവെ നാട്ടില്‍ അവധിക്കെത്തിയപ്പോഴാണ് മക്കള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം മൈസൂരിലെ ഒരു കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

Kozhikode

2013 സെപ്റ്റംബര്‍ 23 നാണ് അബ്ദുള്‍ കരീമിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താനാകാത്തതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഏകദേശം ഒമ്പതു മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മക്കളാണ് കൊലപാതകത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയത്.

മക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കരീമിനെ കൊലപ്പെടുത്തി മൈസൂരിലെ ഒരു കനാലില്‍ തള്ളിയതായി പോലീസിനോട് സമ്മതിച്ചു. മൈസൂരിലെ കനാലില്‍ നടത്തിയ പരിശോധനയില്‍ കരീമിന്റെതെന്ന് കരുതുന്ന അസ്ഥികള്‍ കഴിഞ്ഞദിവസം കണ്ടെടുത്തിട്ടുണ്ട്. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

English summary
Thamarassery abdul kareem murder case, crime branch arrested wife Mimuna,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X