അഭിമന്യു കേസില്‍ നിർണ്ണായകമായി വാട്സാപ്പ് സന്ദേശം; അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്ക്
Recommended Video

കൊച്ചി: മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്യാംമ്പസ് ഫണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അഭിമന്യുവിനെ കുത്തി എന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ കേരളം വിട്ടിരിക്കാം എന്ന സംശയത്തിലാണ് പോലീസ്.
വിമാനനത്താവളങ്ങളില്‍ ഉള്‍പ്പടേ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ നിന്ന് സെന്‍ട്രല്‍ സി ഐ അനന്ത്‌ലാലിനെ മാറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷ്ണര്‍ എസ് ടി സുരേഷ് കുമാറിന് ചുമതല നല്‍കിയിരുന്നു. അന്വേഷണം ഇപ്പോള്‍ ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്കും തിരിഞ്ഞിരിക്കുകയാണ്.

തീവ്രവാദ ബന്ധം
തീവ്രവാദ ബന്ധ ആരോപണം നേരിടുന്ന സംഘടന നടത്തിയ ആസൂത്രിതമായ കൊലപാതകമാണെന്നും അന്വേഷണ സംഘത്തിന് കൃത്യമായ വിവരമുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. യുഎപിഎ ചുമത്താന്‍ പോലീസ് ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നെങ്കിലും ഇത് വരെ സംഘം അതിന് തയ്യാറായിട്ടില്ല.

യുഎപിഎ
വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ യുഎപിഎ ചുമത്തിയാല്‍ നിലനില്‍ക്കെന്ന് മനസ്സിലാക്കിയതിനാല്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചശേഷം മാത്രം അതു മതിയെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് നല്‍കിയ നിയമോപദേശം.

കൈവെട്ട് കേസില്‍
ജോസഫ് മാഷിന്റെ കൈവെട്ട് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ഒരു വ്യക്തി എടുത്ത് കൊടുത്ത ഹോസ്റ്റലിലാണ് പ്രതി ഉള്‍പ്പടെയുള്ള കൊച്ചിയിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ചിരുന്നത്. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊസപാതകവുമായി ബന്ധമുണ്ടോ എന്ന് എന്ന് എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്.

വാട്സാപ്പ്
കേസ് അന്വേഷണം ഇപ്പോഴും പുരോഗമച്ചികൊണ്ടിരിക്കുകയാണ്. കൊലപാതാക ദിവസം പ്രതികള്‍ക്ക് വന്ന വാട്‌സാപ്പ് സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് വാട്‌സ്ആപ് സന്ദേശം ലഭിച്ചത്. ഇത് കേസില്‍ നിര്‍ണ്ണായകമായിരിക്കും.

വനിതാ നേതാവിലേക്ക്
കൊലപാതകത്തിന്റെ ലക്ഷ്യം ആ സന്ദേശത്തില്‍ ഉണ്ടായേക്കും എന്നാണ് പോലീസ് സംശയിക്കുന്നത്. വാട്‌സാപ്പ് സന്ദേശവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്യാമ്പസ് ഫ്രണ്ടുമായി ബന്ധമുള്ള വനിതാ നേതാവിലേക്ക് ആണ് നീളുന്നത്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പോലീസ് ഇപ്പോള്‍.

മൊബൈല്‍ ഫോണുകള്‍
അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രക്ഷപ്പെട്ടത് മൊബൈല്‍ ഫോണ്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചതിന് ശേഷമായിരുന്നു. പ്രതിപ്പട്ടികയില്‍പ്പെട്ടവരെല്ലാം മൊബൈല്‍ ഫോണുകള്‍ അന്നു രാത്രിതന്നെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് കൊച്ചയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഒളിവില്‍
ഇതിനാല്‍ തന്നെ പ്രതികളെ പിടികൂടാന്‍ സൈബര്‍സെല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വേണ്ടത്ര ഗുണം ചെയ്യില്ല. പ്രതികളും ബന്ധുക്കളും അക്രമി സംഘവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ ഉള്‍പ്പടേ കൊച്ചിയില്‍തന്നെ പലസ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയാണ്.

വിദേശത്തേക്ക്
പ്രതികള്‍ക്കായി ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകായാണ്. ചില പ്രതികള്‍ ഇടുക്കി വഴി തമിഴ്‌നാട്ടിലേക്ക് കടക്കുവാനുള്ള സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ ഇടയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പോലീസ് പിടിയിലായത്
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേര്‍ മാത്രമാണ് ഇതുവരേയും പോലീസ് പിടിയിലായത്. ബാക്കി പത്രണ്ട് പ്രതികളും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദിന്റെ കുടുംബം വീടു പൂട്ടി ഒളിവില്‍ പോവുകയായിരുന്നു.

സമ്മര്‍ദം
കഴിഞ്ഞ നാല് ദിവസമായി വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പോലീസിനു മേല്‍ കനത്ത സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ പിടിയിലായ മൂന്ന് പേരെ പ്രതികള്‍ സ്വമേധയാ വിട്ടുനല്‍കുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.












Click it and Unblock the Notifications