അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍, മറ്റ് നാല് പ്രതികളും കസ്റ്റഡിയില്‍
Recommended Video

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും കൃത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളേയും പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
അഭിമന്യു വധിക്കപ്പെട്ട ദിവസം മൂന്ന് പേരും പിന്നീടുള്ള ദിവസങ്ങളിലായി മറ്റുചില പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി മുഹമ്മദ് അടക്കമുള്ള മറ്റ് പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിരുന്നില്ല. ഏറെ നാളായി പോലീസിനെ വലച്ച പ്രധാന പ്രതി മുഹമ്മദ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുകയാണ്.

അഭിമന്യുവിന്റെ മാതാപിതാക്കളും കേരളവും ഏറെ നാളായി കാത്തിരുന്ന ആ വിവരം പോലീസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. അഭിമന്യു വധക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് പോലീസ് പിടിയിലായിരിക്കുന്നു. മഹാരാജാസ് കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്.

കുത്തിയവന്‍
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് മുഹമ്മദ്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ എത്തിയത്. മുഹമ്മദ് തന്നെയാണ് അഭിമന്യുവിനേയും അര്‍ജ്ജുനേയും കുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

കൈവെട്ട് കേസ്
കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇന്നലെ അറിയിച്ചിരിന്നു. അതേസമയം എസ്ഡിപിഐക്കെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

തീവ്രവാദികളുടെ സംഘം
അതേസമയം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചനയുണ്ട്. മുഖ്യപ്രതികള്‍ക്കായുള്ള തിരച്ചിലും പാലീസ് ശക്തമാക്കിയിരുന്നു ഇതേ തുടര്‍ന്നാണ് മുഖ്യപ്രതി അടക്കമു












Click it and Unblock the Notifications