Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കുഞ്ഞിനെ അപമാനിച്ചവനെ വെറുതെവിടില്ല! വിഷ്ണുവിനെതിരെ സംവിധായകനും പരാതി നൽകി...

വിഷ്ണു നന്ദകുമാറിനെതിരെ കൊച്ചി പനങ്ങാട് പോലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തിരുവനന്തപുരം: കത്വയിൽ കൊല്ലപ്പെട്ട ബാലികയെ അപമാനിക്കുന്ന വിധത്തിൽ ഫേസ്ബുക്ക് കമന്റിട്ട യുവാവിനെതിരെ പ്രമുഖ സംവിധായകൻ എംഎ നിഷാദും പരാതി നൽകി. ഫേസ്ബുക്കിൽ വിവാദ കമന്റിട്ട കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎ നിഷാദ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.

manishad

കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ചതിന് പുറമേ, വിഷ്ണു നന്ദകുമാർ സോഷ്യൽ മീഡിയയിലൂടെ വർഗീയ കലാപത്തിനും, നിയമലംഘത്തിനും ആഹ്വാനം ചെയ്തതായാണ് നിഷാദിന്റെ പരാതിയിൽ പറയുന്നത്. വിഷ്ണു നന്ദകുമാറിന്റെ ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീൻ ഷോട്ടുകളും എംഎ നിഷാദ് പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വിവാദ കമന്റിട്ട വിഷ്ണു നന്ദകുമാറിനെതിരെ കൊച്ചി പനങ്ങാട് പോലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.

manishadcomlaint

ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് വിഷ്ണുവിനെതിരെ പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിഷ്ണുവിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയിൽ അസിസ്റ്റന്റ് മാനേജറായിരുന്ന വിഷ്ണുവിനെ ഈ സംഭവത്തിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കമന്റിന്റെ പേരിൽ വിഷ്ണുവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+