ബാത്ത്റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ട പ്രതികളെ പുറത്തിറക്കി..പിന്നീട് സംഭവിച്ചത് ?? സസ്പെന്‍ഷന്‍

  • By: Nihara
Subscribe to Oneindia Malayalam

പത്തനംതിട്ട: പന്തളം പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. അന്തര്‍ സംസ്ഥാന ബൈക്ക് മോഷ്ടാക്കളാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഇരുവരും രക്ഷപ്പെട്ടത്.

ജൂലൈ 14 നാണ് പത്തനം തിട്ട പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി കോയിപ്രം സ്വദേശി അച്ചു എന്ന് വിളിക്കുന്ന ഷിജു രാജല്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.കസ്റ്റഡി കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഇരുവരും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കളായ സുരേഷ്, ഷിജു രാജന്‍ എന്നിവരാണ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം 14 നായിരുന്നു പോലീസ് ഇരുവരേയും പിടികൂടിയത്.

ബാത്ത്‌റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ടു

ബാത്ത്‌റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ടു

വ്യാഴാഴ്ച രാവിലെ ബാത്ത്‌റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് ഇരുവരേയും പുറത്തിറക്കിയത്. ഇതിനിടയില്‍ പോലീസുകാരെ വെട്ടിച്ച് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.

ഓടി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെട്ടു

ബാത്ത്‌റൂമില്‍ പോവുന്നതിന് വേണ്ടി പുറത്തിറക്കിയപ്പോള്‍ കൂടെയുണ്ടായിരുന്ന പോലീസുകാരെ തള്ളി നിലത്തിട്ട ശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

ബൈക്കുകള്‍ കണ്ടെടുത്തു

ബൈക്കുകള്‍ കണ്ടെടുത്തു

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നും നിരവധി ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കോസിലാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 21ഓളം ആഡംബര ബൈക്ക് പോലീസ് കണ്ടെടുത്തിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ

കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. രണ്ട് ദിവസത്തിനകം കസ്റ്റഡി കാലാവധി അവസാനിക്കിരിക്കെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൂടുതല്‍ അന്വേഷണത്തിന് വേണ്ടി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികള്‍ പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസിന് വീഴ്ച പറ്റിയതിനെത്തുടര്‍ന്നാണ് അജി, അനില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

English summary
Accused escaped police officers's got susension.
Please Wait while comments are loading...