Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവ് പൊള്ളലേല്‍പ്പിച്ച കുട്ടിയുടെ ചികിത്സാ ചിലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു

കൊണ്ടോട്ടി: പിതാവ് തിളച്ച എണ്ണയൊഴിച്ച് മാരകമായി പൊള്ളിച്ച കുട്ടിയുടെ ചികിത്സാ ചിലവുകള്‍ നടന്‍ മമ്മൂട്ടി ഏറ്റെടുത്തു. അഞ്ചുമാസം മുന്‍പ് കരിപ്പൂര്‍ കുമ്മിണിപ്പറമ്പില്‍ വാടകയ്ക്കു താമസിക്കുന്നതിനിടെ തവനൂര്‍ തൈവളപ്പില്‍ ഹക്കിം ആണ് മകള്‍ റോഷ്‌നയെ തിളച്ചയെണ്ണയൊഴിച്ചു ശരീരമാസകലം പൊള്ളിച്ചത്. ശേഷം പച്ചമരുന്നകള്‍ പുരട്ടിയതോടെ പൊള്ളല്‍ ഗുരുതരമാവുകയും ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നു സംഭവം പുറത്തറിഞ്ഞത്. അതുവരെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന ക്രൂരനായ പിതാവ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കോട്ടക്കല്‍ മിംസ് ആശുപത്രിയുടെ പരിസരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

mammootty-600

പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് കൊണ്ടോട്ടിക്കടുത്ത് കുമ്മിണിപ്പറമ്പില്‍നിന്ന് വേങ്ങരയിലേക്ക് താമസം മാറുകയും പിന്നീട് അഗളി വഴി തമിഴ്‌നാട്ടിലേക്കു കടക്കുകയുമായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിനുശേഷം വീണ്ടും രഹസ്യമായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.

ഇയാള്‍ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. കുറ്റിപ്പുറം, പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയതില്‍ പോലീസ് അന്വേഷിച്ചുവരുന്ന പ്രതിയാണ് ഹക്കീം. പോലീസ് ചോദ്യം ചെയ്യിലില്‍ മകളുടെ ശരീരത്തില്‍ മനപൂര്‍വം പൊള്ളിച്ചില്ലെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+