Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്കൊപ്പം വേദി പങ്കിടാന്‍ ഇനി റഷീദിനാവില്ല; റഷീദ് തെറിക്കും ആഗസ്തില്‍?

തിരുവനന്തപുരം: സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ നീക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് സൂചന. സംസ്ഥാന പോലീസിലെ ഡിവൈഎസ്പി മാരുടെ സംഘടനയാണ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍.

കൊച്ചിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ച റഷീദ് വേദി പങ്കിട്ടത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണികൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് റഷീദിനെ ജയിലിടച്ചത്. മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് ഇന്റലിജന്‍സിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.

ഇന്റലിജന്‍സ് പരാജയം

ഇന്റലിജന്‍സ് പരാജയം

പോലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ സംഘാടകരുടെ പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഇന്റലിജന്‍സ് വിഭാഗവും പരാജയപ്പെട്ടിരുന്നു. ഗുരുതരമായ ഈ വിവരം മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത ഡിജിപിയും ഐജിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല.

നേരത്തെ കൈമാറും

നേരത്തെ കൈമാറും

ഇപ്പോഴത്തെ ഗവര്‍ണര്‍ മുതല്‍ മുന്‍ ആഭ്യന്തരമന്ത്രി വരെയുള്ളവര്‍ക്ക് ഇത്തരം വിവരങ്ങള്‍ ഇന്റലിജന്‍സ്് വിഭാഗം നേരത്തെ കൈമാറുന്ന പതിവുണ്ടായിരുന്നു.

പോലീസുകാര്‍ക്കും എതിര്‍പ്പ്

പോലീസുകാര്‍ക്കും എതിര്‍പ്പ്

പരിപാടിക്കായി ഡിജിപിയെയും ഐജിയെയുമൊക്കെ നേരിട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷമിച്ചപ്പോള്‍, റഷീദ് പങ്കെടുക്കുന്ന കാര്യം ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നത് ഗൗരവകരമായ കാര്യമാണെന്ന് പോലീസുകാര്‍ പോലും ചൂണ്ടിക്കാട്ടുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ പോലും പങ്കെടുക്കില്ല

പോലീസ് ഉദ്യോഗസ്ഥര്‍ പോലും പങ്കെടുക്കില്ല

ഇനി അസോസിയേഷന്‍ പ്രസിഡന്റ് എന്ന രൂപത്തില്‍ റഷീദ് പങ്കെടുക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ മാത്രമല്ല പോലീസ് ഉദ്യോഗസ്ഥര്‍ പോലും പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്.

നാലാം പ്രതി

നാലാം പ്രതി

മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടറായ ഉണ്ണിത്താനെ കൈകാലുകള്‍ ഒടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതിയാണ് റഷീദ്. 2012ല്‍ ഈ കേസില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഇപ്പോഴും തുടരന്വേഷണം നടക്കുന്നുണ്ട്.

സംഘടനയുടെ ഭാരവാഹി

സംഘടനയുടെ ഭാരവാഹി

വധ ശ്രമക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുന്ന സമയത്തും സംഘടനയുടെ ഭാരവാഹിയായിരുന്നു റഷീദ്. പിന്നീട് നീണ്ട ജയില്‍ വാസത്തിനൊടുവില്‍ പുറത്തിറങ്ങിയെങ്കിലും ദീര്‍ഘ നാള്‍ സസ്‌പെന്‍ഷനിലായിരുന്നു.

എതിരില്ലാതെ

എതിരില്ലാതെ

സംഘടനയില്‍ നിന്നും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച റഷീദ് വീണ്ടും ഡിവൈഎസ്പിമാരുടെ സംഘടനയുടെ പ്രസിഡന്റാകുന്നത് എതിരില്ലാതെയായിരുന്നു.

ഉന്നത ബന്ധം

ഉന്നത ബന്ധം

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് സംഘടനയ്ക്കകത്ത് റഷീദിനെതിരെ മത്സരിക്കാന്‍ ഉദ്യോഗസ്ഥരെ പിറകോട്ടടുപ്പിച്ചതെന്നാണ് അണിയറ സംസാരം

തുടരന്വേഷണം

തുടരന്വേഷണം

ഉണ്ണിത്താന്‍ വധശ്രമ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെന്നാണ് റഷീദ് പറഞ്ഞത്. തുടരന്വേഷണം നടക്കുന്നതായി അറിയില്ലെന്നാണ് പല ഡിവൈഎസ്പിമാരും ഇപ്പോള്‍ പറയുന്നത്.

അനുകൂല നിലപാട്

അനുകൂല നിലപാട്

ഇനിയും റഷീദിനെ പിന്തുണച്ചാല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാവില്ലെന്നാണ് സംഘടന ഭാരവാഹികളുടെ കണക്ക് കൂട്ടല്‍. അതുകൊണ്ടാണ് നേതൃ മാറ്റകാര്യം സംഘടനയ്ക്കുള്ളില്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

കണ്‍വെന്‍ഷന്‍

കണ്‍വെന്‍ഷന്‍

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്ന ഭീതിയാണ് നേതൃ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം ചുവട് മാറ്റുന്നത്. അടുത്ത മാസം കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് സമ്പൂര്‍ണ്ണ മാറ്റം വരുത്താനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+