അടിവസ്ത്രത്തില്‍ നിര്‍ത്തി കലിപ്പ് തീര്‍ത്ത് പോലീസ്! ഒടുവില്‍ പണികിട്ടി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മദ്യപിച്ചെന്നാരോപിച്ച് യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച സംഭവത്തില്‍ എസ്‌ഐക്ക് സ്ഥലം മാറ്റം. എറണാകുളം സൗത്ത് എസ്‌ഐ എസി വിപിനെയാണ് സ്ഥലം മാറ്റിയത്. ശനിയാഴ്ച രാത്രിയാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് മൂന്നു യുവാക്കളെ എസി വിപിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

യുവാക്കള്‍ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധിച്ചത്. പരിശോധനയില്‍ കാറോടിച്ചിരുന്നയാള്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതിനു പിന്നാലെ പോലീസും യുവാക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.

jail

വൈദ്യപരിശോധനയ്ക്കാണെന്ന് പറഞ്ഞ് കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. എന്നിട്ട് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് കംപ്ലയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് എത്തി. വൈദ്യ പരിശോധന നടത്തി നിയമ പ്രകാരം മാത്രം നടപടി കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. പോലീസിന്റെ പ്രാകൃത നടപടിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ പോലീസിന്‍റെ കൃത്യ നിര്‍വഹണത്തിന് തടസമായെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരം യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം യുവാക്കളെ വിട്ടയണക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചു. സ്‌റ്റേഷന്റെ പിന്‍വാതിലിലൂടെയാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന നിര്‍ദശം നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്.

English summary
kochi police barbarian punishment for drinking in public place,action against si vipin.
Please Wait while comments are loading...