മഹാരാഷ്ട്രയിലേത് ഇന്ത്യൻ ജനാധിപത്യത്തിന് അപകടവും അപമാനവും വരുത്തുന്ന പ്രവർത്തനങ്ങൾ: ആനാവൂർ നാഗപ്പന്‍
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യൻ ജനാധിപത്യത്തിന് അപകടവും അപമാനവും വരുത്തുന്ന പ്രവർത്തനങ്ങൾ ബി ജെ പി വീണ്ടും ആവർത്തിക്കുകയാണെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ മഹാരാഷ്ട്രയിൽ ജനാധിപത്യവിരുദ്ധമായി ഭരണം പിടിക്കാൻ 2019ൽ നടത്തിയ രാഷ്ട്രീയകളിയുടെ മറ്റൊരു രൂപമാണ് ഇപ്പൊ അരങ്ങേറുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ ശിവസേന നേതാവിനെ മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പ് ബി ജെ പി ലംഘിച്ച സാഹചര്യത്തിൽ ശിവസേന- എൻ സി പി-കോൺഗ്രസ്സ് സഖ്യം നിലവിൽ വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശരത് പവാർ മുൻകൈ എടുത്ത് 2019 നവംബർ 22 ന് രാത്രി ഒൻപത് മണിക്ക് സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ബി ജെ പി അട്ടിമറിനീക്കം ആരംഭിച്ചു. എൻ സി പിയെ പിളർത്തി അജിത് പവാറിനെ വിലയ്‌ക്കെടുക്കാനുള്ള നീക്കമാണ് അന്ന് നടത്തിയത്. രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാനുള്ള ശുപാർശ അയക്കാൻ ഗവർണറുടെ സെക്രട്ടറിക്ക് 23ന് പുലർച്ചെ 2.10ന് ഡൽഹിയിൽ നിന്ന് നിർദേശം വന്നു. ഗവർണ്ണറുടെ ശുപാർശ ലഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച വെളുപ്പിന് 5.47ന് രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് വിജ്ഞാപനമിറക്കി. വെളുപ്പിനെ 5.30ന് ഫഡ്‌നാവിസും അജിത് പവാറും രാജ്‌ഭവനിലെത്തി. 7.50ന് തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങിന്റെ വിവരം പുറത്തുവന്നത് 8.10നാണ്.

രാഷ്ട്രപതിഭരണം അവസാനിപ്പിച്ചുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങിയത് ഒമ്പതിനും. 8.40നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അഭിനന്ദിച്ചു. ഫലത്തിൽ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കുന്ന വിജ്ഞാപനം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുക എന്ന അസാധാരണവും അപമാനകരവുമായ നടപടി പ്രധാനമന്ത്രിയുടെ പ്രത്യക അധികാരം ഉപയോഗിച്ച് നരേന്ദ്രമോദി നടത്തി. അന്ന് പക്ഷെ ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാനായില്ല എന്ന് മാത്രമല്ല , കോടതി വിധിയും എതിരായെന്നും ആനാവൂർ നാഗപ്പന്‍ ഓർമ്മിപ്പിക്കുന്നു.
എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം
അങ്ങനെ ഗത്യന്തരമില്ലാതെ ബി ജെ പി നേതാവ് ഫഡ്‌നാവിസ് രാജിവച്ചു. മഹാരാഷ്ട്രയിലെ ഈ രാഷ്ട്രീയനാടകം വീണ്ടും ആവർത്തിക്കുകയാണ്. രാഷ്ട്രീയ അധികാരവും പണവും ഉപയോഗിച്ച് രാഷ്ട്രീയപാർട്ടികളെ പിളർക്കുകയും വിലയ്‌ക്കെടുക്കുകയും ചെയ്യുന്ന പാർട്ടിയായി ബി ജെ പി മാറി. അങ്ങേയറ്റം അപകടവും ജനാധിപത്യത്തിന് അപമാനകാരവുമായ ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ അണിനിരക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications