• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജ

Google Oneindia Malayalam News

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറ്റപ്പോള്‍ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും കെകെ ശൈലജയെ മാറ്റിയതിനെ തുടര്‍ന്ന് വലിയ വിവാദമായമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. പാര്‍ട്ടി തലത്തില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ആര്‍ക്കും ഇളവ് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു സിപിഎം. അങ്ങനെയാണ് ശൈലജയെ അടക്കം മാറ്റി നിര്‍ത്തി പുതിയ മന്ത്രി സഭ അധികാരത്തില്‍ വരുന്നത്.

ഇപ്പോഴിതാ അത്തരത്തില്‍ ഉയര്‍ന്ന് വന്ന പല തരത്തിലുള്ള വിവാദങ്ങള്‍ക്ക് അടക്കം ഒരു അഭിമുഖത്തില്‍ വിശദമായി മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കെകെ ശൈലജ ടീച്ചര്‍. ബിഹൈന്‍ഡ് വുഡ്സിന് വേണ്ടി നടനും സംവിധായകനുമായ മേജര്‍ രവിയാണ് ടീച്ചറെ അഭിമുഖം ചെയ്തിരിക്കുന്നത്.

കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

ആരോഗ്യ മന്ത്രിയുടെ റോള്‍

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്കാണ് ആരോഗ്യ മന്ത്രിയുടെ റോള്‍ എന്താണെന്ന് മനസ്സിലാക്കിയതെന്ന് പറ‍ഞ്ഞാണ് മേജര്‍ രവി തുടങ്ങുന്നത്. വൈകുന്നേരമായാല്‍ ആരോഗ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിനം മുഖ്യമന്ത്രി തീരുമാനിച്ചു, ഇനി ടീച്ചര്‍ പറയണ്ട ഞാന്‍ പറയാം എന്ന്. അതിനെ വിമര്‍ശിക്കുകയല്ല. എന്നാല്‍ അതില്‍ ടീച്ചര്‍ക്ക് എന്തെങ്കിലും വിഷമം തോന്നിയോ എന്നും മേജര്‍ രവി ചോദിക്കുന്നു.

മുരളി നെടുംതൂണ്‍; പിന്നോട്ടില്ല, അടിയുറച്ച തീരുമാനവുമായി സുധാകരന്‍ മുന്നോട്ട്, എഐസിസി പിന്തുണയുംമുരളി നെടുംതൂണ്‍; പിന്നോട്ടില്ല, അടിയുറച്ച തീരുമാനവുമായി സുധാകരന്‍ മുന്നോട്ട്, എഐസിസി പിന്തുണയും

നിപ വൈറസ്

എന്നാല്‍ ഒരിക്കലും അങ്ങനെ ഉണ്ടായില്ലെന്നാണ് കെകെ ഷൈലജ മറുപടി പറയുന്നത്. ചില അളുകള്‍ വ്യാഖ്യാനിക്കുന്ന രീതിയില്‍ അല്ല അതുണ്ടായത്. നിപ വൈറസിന്‍റെ ബ്രേക്ക് ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. അതിന്‍റെ പ്രഭവ കേന്ദ്രം കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് എന്നൊരു ഗ്രാമത്തില്‍ നിന്നായിരുന്നു. അതൊരു വലിയ വിപത്തായി മാറുമായിരുന്നു. എന്നാല്‍ നമ്മള്‍ തുടക്കത്തില്‍ തന്നെ വലിയ ഇടപെടലുകള്‍ നടത്തി. സോഴ്സുകള്‍ കണ്ട് പിടിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കെസി വേണുഗോപാലിന് എതിരെ പടയൊരുക്കം, 'കോൺഗ്രസിന്റെ അന്തകൻ', രാഹുൽ ഗാന്ധിക്ക് പരാതികെസി വേണുഗോപാലിന് എതിരെ പടയൊരുക്കം, 'കോൺഗ്രസിന്റെ അന്തകൻ', രാഹുൽ ഗാന്ധിക്ക് പരാതി

പേരാമ്പ്രയില്‍

അന്ന് പേരാമ്പ്രയില്‍ താമസിച്ച് വര്‍ക്ക് ചെയ്യാം എന്ന നിര്‍ദേശം മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു. രണ്ടാമത്തെ ദിവസം മുതലാണ് സുതാര്യമായി ഇക്കാര്യം ജനങ്ങളോട് പറയുന്നതാണ് നല്ലതെന്ന് തോന്നിയത്. അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം വാര്‍ത്തകള്‍ വരും. അങ്ങനെയാണ് 5 മണിക്ക് അവലോകന യോഗം ചേര്‍ന്ന് 6 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബ്രീഫ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നും കെകെ ശൈലജ പറഞ്ഞു.

മുഖ്യമന്ത്രി

ഓരോ ദിവസവും കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമായിരുന്നു. ചെറിയ ഒരു സ്ഥലത്ത് നടന്ന കാര്യമായതിനാല്‍ അത് മുഖ്യമന്ത്രി മാധ്യമങ്ങളെ പ്രത്യേകം അറിയിക്കേണ്ടതില്ല. അതുകൊണ്ടാണ് ഞാന്‍ തന്നെ കാര്യങ്ങള്‍ ചെയ്തത്. കോവിഡ് വന്നപ്പോള്‍ അതിന്‍റെ ആദ്യഘട്ടതിലും കാര്യങ്ങള്‍ അങ്ങനെയായിരുന്നു. അപ്പോഴും ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള എല്ലാ വിധ പിന്തുണയും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായി.

കോവിഡ് വ്യാപനം

എന്നാല്‍ കോവിഡ് വ്യാപന ശക്തമാവുകയും ലോക്ക് ഡൗണ്‍ ഉള്‍പ്പടെ വരികയും ചെയ്തപ്പോള്‍ സ്ഥിതി ആകെ മാറി. ജനങ്ങളുടെ ജീവനോപാധി ഉള്‍പ്പടെ ബുദ്ധിമുട്ടിലാവുന്ന ഒരു സ്ഥിതിയുണ്ടായി. അത് ആരോഗ്യ വകുപ്പ് മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല. അതിന് ശേഷമുള്ള ബ്രീഫിങ്ങില്‍ അസുഖത്തിന്‍റെ കാര്യം മാത്രമായിരുന്നില്ല പറയേണ്ടത്. പോലീസ് എന്ത് ചെയ്യണം, റവന്യൂ എന്ത് ചെയ്യണം എന്നൊക്കെ പറയണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് എല്ലാ വകുപ്പുകളേയും യോജിപ്പിച്ച് അവലോകന യോഗം നടന്നത്. മുഖ്യമന്ത്രി നടത്തിയ ഒരു യോഗത്തിന്‍റെ ബ്രീഫിങ് ആരോഗ്യ മന്ത്രി നടത്തുക എന്ന് പറയുന്നതാണ് തെറ്റെന്നും കെകെ ശൈലജ പറയുന്നു.

ടീച്ചറമ്മ

അടുത്തതായി ടീച്ചറമ്മ എന്ന വിളിയെ കുറിച്ചാണ് മേജര്‍ രവി കെകെ ശൈലജയോട് ചോദിക്കുന്നത്. ഏറ്റവും വിഷമമുള്ള ഘട്ടത്തില്‍ ആരെങ്കിലും ഒരു സഹായം നല്‍കുമ്പോള്‍ നമ്മുടെ മനസ്സ് വളരെ ആര്‍ദ്രമാകും. ഞാനൊരു ദിവസം ഒരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടെ ഒരു രോഗി വന്നിറങ്ങുന്നത് കണ്ടു. നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മകന്‍ ചുറ്റുപാടും നോക്കുമ്പോള്‍ അല്‍പം അകലെയായി ഒരു വീല്‍ച്ചെയര്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ തന്നെ അത് എടുത്തുകൊണ്ട് വന്ന് രോഗിയേയും അതില്‍ ഇരുത്തി പോവുകയാണ്. ഞാനൊരു പരിപാടിക്ക് ചെന്നപ്പോഴാണ് ഇത്തരമൊരു കാഴ്ച കാണുന്നത്.

മന്ത്രി വന്ന ബഹളം

മന്ത്രി വന്ന ബഹളത്തില്‍ എല്ലാവരും എന്‍റെ ചുറ്റിനും നില്‍ക്കുന്നുണ്ട്. ഞാന‍് വേഗം ചെറുപ്പക്കാരന്റെ അടുത്ത് ചെന്ന് രോഗി ആരാണെന്ന് ചോദിച്ചപ്പോള്‍ അമ്മയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ച് ചോദിച്ചു ' ഈ ആശുപത്രിയില്‍ വില്‍ച്ചെയറില്‍ ഇരുത്തി രോഗിയെ കൊണ്ടുപോവാനുള്ള സ്റ്റാഫ് ഇല്ലേയന്ന്'. അപ്പോഴ് സ്റ്റാഫ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അവരെ അന്വേഷിച്ചപ്പോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ധാരാളം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വരുന്നുണ്ടെങ്കിലും വളരെ ക്ഷീണിച്ച് വയ്യാതെ വരുന്ന ഒരു രോഗിയെ വീല്‍ച്ചെയറില്‍ ഇരുത്തി കൊണ്ട് പോവുകയാണ് വേണ്ടത്. അതാണ് വേണ്ട ഒരു മര്യാദ.

ടീച്ചറമ്മ

ഇപ്പോഴും എല്ലാം പൂര്‍ണ്ണമായി ശരിയായി എന്നല്ല പറയുന്നത്. എന്നാലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടീച്ചറമ്മ എന്ന ഒരു ഇമേജ് പാര്‍ട്ടിയില്‍ ഒരു പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിട്ടില്ല. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരുപാട് ആളുകളോടൊപ്പം നിന്ന് ഞാന്‍ ചെയ്തിട്ടുള്ള ഒരു പ്രവര്‍ത്തിയുടെ ഫലമാണ് എനിക്കും കിട്ടിയിട്ടുള്ളത്. എന്നെ എല്ലാവരും അമ്മ എന്നൊക്കെ വിളിക്കുന്നുണ്ട്. അപ്പോള്‍ ഞാനാണ് ഇതിന്‍റെയെല്ലാം ആളാണ് ഞാന്‍ എന്നൊരു തോന്നല്‍ നമുക്ക് ഉണ്ടാവാന്‍ പാടില്ലെന്നും കെകെ ശൈലജ പറയുന്നു.

എന്‍റെ പാര്‍ട്ടി

എന്‍റെ പാര്‍ട്ടിയാണ് എന്നോട് ആര്യോഗ വകുപ്പ് കൈകാര്യം ചെയ്യാന്‍ പറയുന്നത്. ആ സമയത്ത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. അതില്‍ ഇടപെടുന്നതിലൂടെ അത്തരത്തിലുള്ള ഒരു ശ്രദ്ധ കിട്ടി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിന്‍റെ അര്‍ത്ഥം കെകെ ശൈലജ എന്നയാള്‍ മാത്രമല്ല ഈ പാര്‍ട്ടിക്ക് അകത്ത് മികച്ചത് എന്നല്ല. ചിലര്‍ എന്നേക്കാള്‍ മനോഹരമായി ചെയ്യുന്നവര്‍ ഉണ്ടാവും. പക്ഷെ അവരുടെ ബാഹ്യപ്രകടനങ്ങള്‍ കുറച്ച് ഹാര്‍ഷായിരിക്കും അവരെ ജനങ്ങല്‍ തെറ്റിദ്ധരിക്കും എന്ന് ജോസഫൈനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി മുന്‍ മന്ത്രി പറയുന്നു.

ജോസഫൈന്‍

സംസാരത്തിലും ഇടപെടലിലും എല്ലാം ജോസഫൈന്‍ വ്യത്യസ്തമാണ്. ഗൗരവത്തിലാവും ചിലപ്പോള്‍ കാര്യം പറയുക. മോശം മനസ്സുള്ള ഒരാളല്ല അവര്‍. ഞങ്ങളോടൊക്കെ സംസാരിക്കുന്ന ഒരു ശൈലിയുണ്ട് ആ രീതിയിലാണ് അന്ന് അവര്‍ പ്രതികരിച്ചത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പലപ്പോഴും പറയാറുണ്ട്. ശ്രദ്ധിച്ചാലും തെറ്റ് പറ്റുമെന്നും കെകെ ശൈലജ പറയുന്നു.

cmsvideo
  Lini sister's husband about shailaja teacher | Oneindia Malayalam
  English summary
  Actor and director Major Ravi asking questions to former minister KK Shailaja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X