കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിലക്കാനൊക്കെ പറ്റും... അത് നടപ്പിലാകുമോ എന്നതാണ് കാര്യം'; ശ്രീനാഥ് ഭാസി വിഷയത്തില്‍ അനൂപ് മേനോന്‍

Google Oneindia Malayalam News

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അനൂപ് മേനോന്‍. വിലക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കുമെന്നും എന്നാല്‍ അത് നടപ്പിലാകുമോ എന്നതാണ് പരിശോധിക്കേണ്ടത് എന്നും അനൂപ് മേനോന്‍ പറഞ്ഞു. പുതിയ സിനിമ വരാലിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവെയാണ് അനൂപ് മേനോന്റെ പ്രതികരണം.

ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാം. പക്ഷേ ആ വിലക്ക് ജോലി ചെയ്യാനുള്ള അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധിക്കേണ്ട കാര്യമാണ് എന്നായിരുന്നു അനൂപ് മേനോന്‍ പറഞ്ഞത്. ഒരു നിയമാവലിയും പ്രൊവിഷനും ഉണ്ട് എങ്കില്‍ ഒരു സംഘടനക്ക് ഒരാളെ വിലക്കാം എന്നും എന്നാല്‍ ആ വിലക്ക് ഏര്‍പ്പെടുമോ എന്നത് ജനാധിപത്യത്തില്‍ നമ്മള്‍ ചോദിക്കേണ്ട കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയിലുണ്ട് എന്നും അത് നമ്മുടെ അവകാശമാണ് എന്നും അനൂപ് മേനോന്‍ ചൂണ്ടിക്കാട്ടി. ആ അവകാശത്തില്‍പ്പെടുന്നതാണ് ജോലി ചെയ്യാനുള്ള അവകാശം. വിലക്കിയാലും ഇങ്ങനൊരു അവകാശം ഉള്ളപ്പോള്‍ അത് സാധ്യമാകുമോ എന്നത് ചിന്തിക്കേണ്ടതാണ് എന്നും അനൂപ് മേനോന്‍ വ്യക്തമാക്കി.

നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്

2

ഒരു ചോദ്യകര്‍ത്താവ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് കോളേജിലും സ്‌കൂളിലും പോയിട്ടുള്ള വിദ്യാഭ്യാസമല്ല എന്നും വിദ്യ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അറിവാണ് എന്നും അനൂപ് മേനോന്‍ അഭിപ്രായപ്പെട്ടു.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

3

അതാണ് ഒരാളുടെ ചോദ്യത്തില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. അതുപോലെ നേരെ തിരിച്ചുള്ള ഉത്തരത്തിലും വിദ്യാഭ്യാസത്തിന്റെ അംശമുണ്ടായിരിക്കണം എന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 21 ന് ആണ് ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ നടന്‍ അവതാരകയോട് മോശമായി പെരുമാറിയത്.

സ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാലസ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാല

4

തന്നോട് അപമര്യാദയായി പെരുമാറി എന്ന അവതാരകയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അവതാരക പരാതിയില്‍ നിന്നും പിന്മാറിയിരുന്നു. അതിനിടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ശ്രീനാഥിനെ സിനിമയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടന വിലക്കുകയും ചെയ്തിരുന്നു.

5

വിലക്ക് ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. നടന്‍ സിനിമാ സെറ്റുകളില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതുകൂടി മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചത് എന്നുമാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്.

English summary
Actor Anoop Menon reacts on actor Sreenath Bhasi's misbehave towards a woman journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X