വാക്കത്തി വെച്ച് നെഞ്ചിനിട്ട് വെട്ടി, നടന്‍ ബാബുരാജ് ആശുപത്രിയില്‍

  • By: Sanviya
Subscribe to Oneindia Malayalam
മൂന്നാര്‍; തെന്നിന്ത്യന്‍ താരം ബാബുരാജിന് വെട്ടേറ്റു. മൂന്നാറിലെ കല്ലാര്‍ കമ്പി ലൈനിലെ ബാബുരാജിന്റെ ഉടമസ്ഥയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം.

റിസോര്‍ട്ടിലെ കുളം വറ്റിയ്ക്കുന്നതമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ വാക്കത്തി ഉപയോഗിച്ച് നടനെ വെട്ടിയത്. ബാബു രാജിന്റെ ഇടത് നെഞ്ചിലാണ് വെട്ടേറ്റത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ബാബുരാജ്.

ബാബുരാജിന്റെ തീരുമാനം

ബാബുരാജിന്റെ തീരുമാനം

സമീപവാസികള്‍ റിസോര്‍ട്ടിനുള്ളിലെ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിയ്ക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തെയാണ് സമീവാസികള്‍ എതിര്‍ത്തത്.

ഗുരുതരമല്ല

ഗുരുതരമല്ല

നെഞ്ചിന്റെ ഇടതു ഭാഗത്താണ് വെട്ടേറ്റത്. ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടിമാലിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമാണ് ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്.

 സിനിമയില്‍

സിനിമയില്‍

മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യ എന്ന സിനിമയിലൂടെയാണ് ബാബുരാജ് സിനിമയില്‍ എത്തുന്നത്. വില്ലനും സഹനടനുമായി അഭിനയിച്ച ബാബുരാജ് ഇപ്പോള്‍ ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

 സോള്‍ട്ട് ആന്റ് പേപ്പര്‍

സോള്‍ട്ട് ആന്റ് പേപ്പര്‍

സോള്‍ട്ട് ആന്റ് പേപ്പറിലെ കുക്ക് ബാബു എന്ന വേഷം ജനപ്രിയമായി. 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലാല്‍, ശ്വേത മേനോന്‍, മൈഥിലി, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്തത്.

 വണ്ടര്‍ ഫുള്‍ ജേര്‍ണി

വണ്ടര്‍ ഫുള്‍ ജേര്‍ണി

2016ല്‍ പുറത്തിറങ്ങിയ വണ്ടര്‍ ഫുള്‍ ജേര്‍ണി എന്ന ചിത്രത്തിലാണ് ബാബുരാജ് ഒടുവില്‍ അഭിനയിച്ചത്.

വാണി വിശ്വനാഥ്

വാണി വിശ്വനാഥ്

നടി വാണി വിശ്വനാഥാണ് ഭാര്യ. 2002ലായിരുന്നു ഇരുവരുടെയും വിവാഹം.

English summary
Actor Baburaj Munnar Issue.
Please Wait while comments are loading...