'കാമറയ്ക്ക് മുന്നിൽ വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുത്'; വീണ്ടും തുറന്നടിച്ച് ബാല
കൊച്ചി: മുൻ ഭാര്യ അമൃത സുരേഷിനെതിരെ വീണ്ടും തുറന്നടിച്ച് നടൻ ബാല. കാമറയ്ക്ക് മുന്നിൽ നിന്ന് വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുതെന്നായിരുന്നു ബാലയുടെ പരാമർശം. കഴിഞ്ഞ ദിവസം അമൃതയ്ക്കെതിരെ നടൻ രംഗത്തെത്തിയിരുന്നു. തന്റെ മകളെ വിട്ട് കിട്ടാനായി നിയമപോരാട്ടം നടത്തുമെന്നും ബാല പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൗമുദി ചാനൽ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. വായിക്കാം

'എന്റെയും ഭാര്യ എലിസബത്തിന്റേയും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്. അതെല്ലാം മാറ്റിവെച്ചാണ് സന്തോഷത്തോടെ പെരുമാറുന്നത്. എന്റെ സന്തോഷത്തിന്റെ ഭാഗമായി എലിസബത്തും ഉണ്ടാകണമെന്നതാണ് ആഗ്രഹം. മാധ്യമങ്ങളോട് പറയാനുള്ളത് എല്ലാത്തിനും ഒരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് ആരുടേയും ജീവിതത്തിൽ കയറി ഇടപെടരുത്. ഫ്രോഡുകളെ ഒരിക്കലും വിശ്വസിക്കരുത്.

മരണം വരെ എത്തിയ മനുഷ്യനാണ് ഞാൻ. അതെല്ലാം എലിസബത്തിന് അറിയാം. അവൾ ഉണ്ടായിരുന്നു. എന്നാലും ദൈവം എനിക്കൊരു അവസരം തന്നു. ഇപ്പോൾ ഞാൻ ജീവിക്കുകയാണ്. സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. ചില ഫ്രോഡുകൾ ഉണ്ട്, ഫ്രോഡുകൾ എന്ന് പറഞ്ഞാൽ ശരിക്കും ഫ്രോഡുകൾ. അവർ ക്യാമറയ്ക്ക് മുന്നിൽ വന്ന് കരയും. അവരെ വിശ്വസിക്കരുതെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്.

മാധ്യമങ്ങൾ അത്തരക്കാർക്ക് അവസരം കൊടുക്കരുത്. കാരണം എന്റെ ജീവിതത്തിൽ സിനിമ കരിയറായാലും ആയിരം കുട്ടികൾ എനിക്ക് കീഴിൽ പഠിക്കുന്നുണ്ട്. അതിൽ തന്നെ കൂടുതലും പെൺകുട്ടികളാണ്. ഒരു അച്ഛനായിട്ട് പറയുകയാണ്. പാപ്പു നന്നായിരിക്കണം. അവൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം,ബാല പറഞ്ഞു.

ജീവിതം വളരെ സിമ്പിളായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നിങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. നിങ്ങൾ മനോരഹരമായ ജീവിതമാണ് നയിക്കുന്നതെങ്കിൽ നിങ്ങൾക്ക് മുന്നിൽ ഉള്ളവരും അത് പോലെ തന്നെയാണെന്ന് നിങ്ങൾക്ക് അനുഭവപ്പെടും. അതാണ് ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് ജീവിതത്തിൽ ഇല്ലാത്ത വേദനകളില്ല. ഒരുപാട് വിഷമങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്. എലിസബത്തിന് അക്കാര്യങ്ങൾ ഒക്കെ അറിയാം

ഇപ്പോൾ ഉയർന്ന് വന്ന വിവാദങ്ങളിൽ കൂടുതലായൊന്നും പ്രതികരിക്കാനില്ലെന്നും ബാല പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മുൻ ഭാര്യ അമൃതയ്ക്കെതിരെ ബാല അഭിമുഖങ്ങളിൽ തുറന്നടിച്ചിരുന്നു. തന്നെ അവർ ചതിക്കുകയായിരുന്നവെന്നായിരുന്നു ബാല പറഞ്ഞത്. തന്റെ മകളുടെ സാന്നിധ്യം താൻ ആഗ്രഹിക്കുന്നുണ്ടെന്നും മകളെ വിട്ട് കിട്ടാനായി നിയമപോരാട്ടം നടത്തുമെന്നും ബാല പറഞ്ഞിരുന്നു.

അതേസമയം ബാലയുടെ ആരോപണങ്ങൾക്ക് പിന്നാലെ മറുപടിയുമായി അമൃതയും സഹോദരി അഭിരാമിയും രംഗത്തെത്തിയിരുന്നു.'താൻ നിയമത്തെ അനുസരിക്കുന്നു. അനാവശ്യ നാടകങ്ങളിൽ ദയവ് ചെയ്ത് വീഴരുത്. അതിനെല്ലാം അപ്പുറം ഇത് പാപ്പുവിന്റെ ചോയിസ് ആണ്. അവൾ സന്തോഷത്തോടെ ഇരിക്കണം.ദയവ് ചെയ്ത് കുഞ്ഞിനെ അനവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്', എന്നായിരുന്നു അമൃതയുടെ വാക്കുകൾ.

പാപ്പു തന്നെയാണ് അച്ഛനരികിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്ന് അമൃതയുടെ സഹോദരി അഭിരാമിയും വിശദീകരിച്ചിരുന്നു. 'പാപ്പു കുഞ്ഞല്ല.അവൾ തന്നെയാണ് പോകേണ്ടെന്ന തീരുമാനം എടുത്തത്. അവളുടെ കുഞ്ഞ് മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള യാതൊരു നിർബന്ധങ്ങളും നടത്താൻ ഞങ്ങൾക്ക് സാധിക്കില്ല', എന്നായിരുന്നു ചില സൈബർ വിമർശനങ്ങൾക്ക് മറുപടിയായി അഭിരാമി പറഞ്ഞത്.












Click it and Unblock the Notifications