നടന്‍ ബാല ആശുപത്രിയില്‍; പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതം; ബന്ധുക്കള്‍ പറയുന്നു

കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ ബാലയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും തെറ്റാണെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു.

മകളെ കാണാന്‍ ആഗ്രഹം
ആശുപത്രിയില്‍ കിടക്കുന്നതിനിടെ മകളെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ ഭാര്യ അമൃത സുരേഷ്, മകള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ബാലയെ കണ്ടിരുന്നു. കൂടാതെ ബാലയുടെ സഹോദരന്‍ സംവിധായകന്‍ ശിവയും ചായാഗ്രാഹകന്‍ വെട്രിയും ഇന്ന് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു.

താരങ്ങള്‍ സന്ദര്‍ശിച്ചു
ഉണ്ണി മുകുന്ദനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നടന്‍ വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് ബാല എല്ലാവരോടും സംസാരിച്ചിരുന്നു. ബാലയ്ക്ക് നിലവില്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് എന്‍ എം ബാദുഷ അറിയിച്ചിരുന്നു.

തെറ്റായ വാര്‍ത്തകള്‍
നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കണമെന്ന് ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

രണ്ട് ദിവസം കാത്തിരിക്കണം
കരള്‍ രോഗത്തെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണമാണ് ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷാ മരുന്നുകള്‍ ബാലയ്ക്ക് നല്‍കിയിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ രണ്ടു ദിവസം വരെ കാത്തിരിക്കേണ്ടി വരും. കരള്‍ രോഗ ചികില്‍സയുടെ ഭാഗമായി ബാല കഴിഞ്ഞാഴ്ചയും ആശുപത്രിയിലെത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അവസാനം പങ്കുവച്ച വീഡിയോ
അതേസമയം, കഴിഞ്ഞ ദിവസം നടി മോളി കണ്ണമാലിയുമായുള്ള വീഡിയോയാണ് അവസാനമായി ബാലയുടേതായി പുറത്തുവന്നത്. മോളി കണ്ണമാലി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വേളയില്‍ ബാല സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിന്റെ നന്ദി അറിയിക്കാനാണ് അവര്‍ എത്തിയത്.












Click it and Unblock the Notifications