Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ആനപ്പകയെന്ന് ബൈജു കൊട്ടാരക്കര, സാക്ഷിയായ നടനെ സ്വാധീനിക്കാന്‍ വീട്ടിലെത്തി

കൊച്ചി: നടന്‍ ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കയും ബാലചന്ദ്രകുമാറും. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലാണ് പുതിയ വെളിപ്പെടുത്തല്‍. ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. എന്നാല്‍ നടന്‍ വഴങ്ങിയില്ലെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം ദിലീപിന് കേസുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ബൈജു കൊട്ടാരക്കര.

പക സൂക്ഷിക്കുന്ന കാര്യത്തില്‍ എന്നും മുമ്പിലാണ് ദിലീപെന്ന് അദ്ദേഹം ചര്‍ച്ചയില്‍ പറയുന്നു. ആനപ്പകയാണ് ദിലീപിന് എന്നാണ് അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞത്. അതേസമയം ദിലീപിനെതിരെ പുതിയ കേസ് എടുത്തതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍ വന്നത്.

1

ദിലീപ് കേസിലെ സാക്ഷികളെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഇതിന് വഴങ്ങാത്തവരോട് അദ്ദേഹത്തിന് പകയുണ്ടായിരുന്നു. കേസില്‍ സുപ്രധാന സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപ് എത്തിയിരുന്നു. നടനോട് മൊഴി മാറ്റി പറയാനായിരുന്നു ആവശ്യപ്പെട്ടത്. മൊഴിയെ സ്വാധീനിക്കാന്‍ പലവിധത്തില്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടന്‍ ഇതിന് തയ്യാറായില്ല. ആ മൊഴിയില്‍ അദ്ദേഹം ഉറച്ച് നിന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇതേകുറിച്ച് പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്‍ ഏതാണെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടില്ല.

2

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നത് കള്ളക്കേസാണെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ് പറയുന്നു. വിസ്താരം നീട്ടിവെക്കാനായി പുതിയ കേസുണ്ടാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ദിലീപ് ആരോപിക്കുന്നു. കേസില്‍ ഇന്ന് അന്വേഷണ സംഘം നിര്‍ണായക യോഗം ചേരുന്നുണ്ട്. ദിലീപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. ബൈജു പൗലോസിന് തന്നെയാണ് അന്വേഷണ ചുമതല.

3

നാട്ടില്‍ പ്രശ്‌നമുണ്ടാക്കി വീട്ടില്‍ വന്ന് വീമ്പിളിക്കുന്നത് പോലെയല്ല ദിലീപിന്റെ കാര്യങ്ങള്‍. അദ്ദേഹം ഗൗരവമായി തന്നെ ചെയ്യാനിരുന്നതാണ് ഈ കാര്യങ്ങളെന്ന് ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടില്‍ ചര്‍ച്ചയില്‍ പറഞ്ഞു. ദിലീപിന്റേത് പക പോക്കല്‍ തന്നെയാണ്. സാക്ഷിയെ കാശ് കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ചു. ഇത് ശരിക്കും വീട്ടുകാരെ കാണിക്കാനാണ് ദിലീപ് ചെയ്തതെന്ന് പറയാനാവില്ല. അതൊക്കെ ശരിക്കും സംഭവിക്കുന്നതാണ്. ബ്രിട്ടനിലാണ് ബാലചന്ദ്രകുമാര്‍ പറയുന്നത് പോലെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ളതെങ്കില്‍ അത് ഗുരുതരമാണ്. അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ദിലീപ് തന്നെ ചെയ്യിച്ചതാവാനേ വഴിയുള്ളൂ എന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

4

ഈ ദൃശ്യങ്ങളുടെ കാര്യത്തില്‍ ഒന്ന് ഉറപ്പിച്ച് പറയാം. വളരെ ക്രൂരമായ കാര്യമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ അഭിഭാഷകര്‍ക്ക് നല്‍കുന്നു. അത് യുകെയിലേക്ക് കടത്തുന്നു. പിന്നീട് എന്‍ഹാന്‍സ് ചെയ്ത് വെച്ച് കാണുന്നു എന്നൊക്കെ പറയുന്നത് വലിയ കുറ്റകൃത്യമാണ്. അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെ വന്നിരിക്കുന്നത്. പോലീസിന് പോലും മുഴുവനായും കിട്ടാതിരിക്കുന്ന ക്ലിപ്പാണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഇത് ലഭിച്ചവര്‍ പലര്‍ക്കും കൈമാറാം. ഇന്ന നടിയുടെ ദൃശ്യങ്ങളാണ്, ആര്‍ക്കും കിട്ടാത്തതാണെന്ന് പറയാം. ഈ ദൃശ്യം കാണുന്നത് അവര്‍ക്കൊരു പ്രിവിലേജ് ആയും കാണും. അത്തരത്തില്‍ ഗുരുതരമായ പ്രശ്‌നമാണിത്. ഇത്തരമൊരു പ്രചാരണം നടക്കുന്നതിന് മുമ്പ് കോടതി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

5

രണ്ട് വര്‍ഷം മുമ്പ് വിനയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ദിലീപിന് ആനപ്പകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ദിലീപാണെങ്കില്‍ അങ്ങനെ ചെയ്തിരിക്കും. ദിലീപിനോട് ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍, വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് മറക്കില്ല എന്നതിന്റെ തെളിവാണത്. അതിന്റെ അടുത്ത അനുഭവമുള്ളയാളാണ് ഞാന്‍. എനിക്ക് ജീവിതത്തില്‍ ദിലീപില്‍ നിന്ന് ഒരനുഭവം മാത്രമാണ് ഉണ്ടായത്. അത് കേരളം മൊത്തം ചര്‍ച്ച ചെയ്ത വിഷയമാണ്. ഈ ചര്‍ച്ചയില്‍ താന്‍ അതിനെ കുറിച്ച് കൂടുതലായി ഒന്നും പറയുന്നില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

6

ശ്രീജിത്ത് പെരുമന തന്നെ കോടതിയില്‍ ഹാജരാക്കാന്‍ സഹായിക്കാം എന്ന് ചര്‍ച്ചയില്‍ പറഞ്ഞിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ താന്‍ താന്‍ വിളിക്കാതിരുന്നത് സാക്ഷിയെ സ്വാധീനിക്കാനായി വിളിച്ചതായി വ്യാഖ്യാനിക്കപ്പെടാം എന്നുള്ളത് കൊണ്ടാണ്. ദിലീപിന്റെ ഭാഗം വാദിക്കാന്‍ ഉള്ള വ്യക്തിയെന്നൊക്കെ എന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് വിളിക്കാതിരുന്നതെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കി. അതേസമയം തനിക്കിപ്പോള്‍ പോലീസ് സംരക്ഷണം ഉണ്ടെന്നും, സാക്ഷി പറയാനായി പോകുമ്പോള്‍ സംരക്ഷണം ലഭിക്കുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. തനിക്ക് ഇപ്പോള്‍ ഭീഷണിയില്ലെന്നും, പക്ഷേ ഭയമുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.

7

അതേസമയം കേസില്‍ പുതിയ വെളിപ്പെടുത്തലും പുറത്തുവന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയും കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇയാള്‍ സുനിയുടെ സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സനെ വിളിക്കുകയായിരുന്നു. സംഭാഷണത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയാമെന്ന് പറയുന്നുണ്ട്. പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് താന്‍ അറിയുന്നതെന്നും, എന്തൊക്കെയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നും പള്‍സര്‍ സുനി ജിന്‍സനോട് ചോദിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ജിന്‍സന്‍ വിശദീകരിക്കുന്നുണ്ട്.

8

വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും, പുനരന്വേഷണം നടക്കുന്നുവെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ജിന്‍സന്‍ പറയുന്നുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നിന്നെ അറിയാമെന്നും, കണ്ടിട്ടുണ്ടെന്നും ജിന്‍സന്‍ പറയുമ്പോള്‍, പള്‍സര്‍ സുനി അതെയെന്നാണ് പറഞ്ഞത്. ബാലചന്ദ്രകുമാറിനെ അറിയാം. വീട്ടിലും ഹോട്ടലിലും കാറിലുമായി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അയാള്‍ മാത്രമല്ല ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ബാലചന്ദ്രകുമാര്‍ ഇവരുമായി എങ്ങനെ തെറ്റിയെന്നും പള്‍സര്‍ സുനി ചോദിക്കുന്നുണ്ട്. അതേസമയം പള്‍സര്‍ സുനി തന്ന ജെയിലില്‍ നിന്ന് ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ജിന്‍സന്‍ പറയുന്നു. സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന കാര്യവും പള്‍സര്‍ സുനി സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+