Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ദിലീപ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുകയാണ്. ദിലീപിന്റെ അറസ്റ്റിന്റെ പ്രതിരോധിക്കാന്‍ ശക്തമായ വാദങ്ങള്‍ക്കാണ് പ്രതിഭാഗം ഒരുങ്ങുന്നത്. ദിലീപിനെ വേണമെങ്കില്‍ ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്യാം. പക്ഷേ അതിന് പോലീസ് തയ്യാറായിട്ടില്ല.

പകരം കോടതി എന്താണ് നിര്‍ദേശിക്കുന്നതെന്നാണ് നോക്കുന്നത്. ദിലീപിനെതിരെ ചുമതത്തിയ കുറ്റങ്ങളില്‍ സെക്ഷന്‍ 120ബി ഗൗരവമുള്ളതാണ്. ഇത് ഉപയോഗിച്ച് അന്വേഷണ സംഘത്തിന് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാനും സാധിക്കും. ശബ്ദരേഖയുടെ വിശ്വാസ്യതയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

1

ദിലീപും സംഘവും ചേര്‍ന്ന് സാക്ഷിയെ കൂറുമാറ്റി എന്നതിന് അനുകൂലമായ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് ഏറ്റവും അധികം തിരിച്ചടിയുണ്ടാക്കിയതാണ് ഈ കൂറുമാറ്റം. ഈ സാക്ഷി പ്രതിഭാഗത്തിന് നിന്ന് വന്‍തുക കൈപറ്റിയെന്നാണ് മൊഴി. സാക്ഷിയുടെ സഹപ്രവര്‍ത്തകനാണ് അന്വേഷണ സംഘത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം പണം വാങ്ങിയതിന് തെളിവുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. പ്രാഥമികമായ അന്വേഷണം നടത്തി ഈ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ബോധ്യപ്പെടേണ്ടതുണ്ട്. അതിന് ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നേരത്തെ നിയമോപദേശം തേടിയിരുന്നു.

2

അതേസമയം പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു. കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സാഗറിന്റെ മനസ്സ് മാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നവയിലുണ്ട്. ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട അനൂപിന്റെ ശബ്ദരേഖയുമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടത്.

3

നമ്മുടെ സ്വിഫ്റ്റില്‍ സാഗറിനെ ആലപ്പുഴയില്‍ കൊണ്ടുപോയി മനസ്സ് മാറ്റിയെടുത്തു എന്നെല്ലാം അനൂപ് ദിലീപിനോട് പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നേരത്തെ തന്നെ ആലപ്പുഴയില്‍ കൊണ്ടുപോയി സാഗറിനെ സ്വാധീനിച്ചെന്ന കാര്യം പോലീസിന് മനസ്സിലായിരുന്നു. എന്നാല്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മുറിയെടുത്ത രജിസ്റ്ററും ശബ്ദരേഖയും കേസിലെ നിര്‍ണായക വഴിത്തിരിവാകും. 2017 സെപ്റ്റംബര്‍ 19നാണ് ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ സുനീര്‍ എത്തുന്നത്. ദിലീപിന്റെ അഭിഭാഷകനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും സാഗറിനെ അവിടെ എത്തിക്കുകയായിരുന്നു. സാഗര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

4

നേരത്തെ ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്നായിരുന്നു സാഗര്‍ പറഞ്ഞത്. കാവ്യാ മാധവനും ഇതില്‍ പങ്കുണ്ടെന്നും ലക്ഷ്യയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ സാഗര്‍ പറഞ്ഞിരുന്നു. ഇതെല്ലാം കോടതിയില്‍ പിന്നീട് സാഗര്‍ മാറ്റി പറഞ്ഞിരുന്നു. അതേസമയം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി നാളെ എറണാകുളം മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തും മുമ്പ് തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. കോടതിയിലേക്ക് വരും വഴിയിലും സുരക്ഷ ഉറപ്പാക്കാന്‍ ലോക്കല്‍ പോലീസിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

5

അതേസമയം കേസില്‍ ആറാം പ്രതിയായി സംഭാഷണത്തില്‍ വിഐപിയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ പേരോ വിവരങ്ങളോ പോലീസിന് ഇപ്പോഴും അറിയില്ല. ഉന്നത രാഷ്ട്രീയ നേതാക്കളുമായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള വിഐപി എന്ന് മാത്രമാണ് ബാലചന്ദ്രകുമാറിന് ഇതേ കുറിച്ച് പറയാന്‍ കഴിഞ്ഞത്. ഉന്നത ബന്ധങ്ങള്‍ ഉള്ള വിഐപി ഉള്ളത് കൊണ്ടാണ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ അടക്കം ദിലീപ് സംസാരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. വിദേശയാത്ര കഴിഞ്ഞ്, കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടനെ വിഐപി നേരിട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് എത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ബന്ധുക്കളുമെല്ലാം ആദരവോടെ ഇയാള്‍ക്ക് ചുറ്റും കൂടിയതായും മൊഴിയിലുണ്ട്.

6

അതേസമയം സിനിമാ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ അടക്കമുള്ള താരങ്ങളാണ് കോടതിയില്‍ മൊഴി മാറ്റിയത്. മൊത്തം ഇരുപതോളം സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇവരുടെ സാമ്പത്തിക ശ്രോതസ്സ് പോലീസ് പരിശോധിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമാ താരങ്ങളില്‍ പോലീസ് ശേഖരിച്ച മൊഴി. അമ്മ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും തമ്മിലുണ്ടായ തര്‍ക്കം, നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുത്തത്.

7

ദിലീപ് അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആലുവയിലെദിലീപിന്റെ വീട്ടില്‍ തെളിവെടുപ്പും വേണ്ടി വരും. ഫോറന്‍സിക് സയന്‍സ് ലാബില്‍ ശബ്ദസാമ്പിള്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ട് മാസമെങ്കിലും വേണ്ടി വരും. ഇത് ദിലീപിന്റേതാണെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കാനും അപേക്ഷ നല്‍കിയേക്കും. അതേസമയം ദിലീപിന്റെ അഭിഭാഷകന്‍ കെ രാമന്‍പിള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ക്കും കൊവിഡാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+