അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് സഹായവുമായി നടന്‍ ദിലീപ്, മമ്മൂട്ടിയുടെ പാതയില്‍ ദിലീപും
ആലപ്പുഴ: മനുഷ്യത്വം നശിയ്ക്കാത്തവര്‍ ലോകത്ത് ഇനിയും ഒട്ടേറെയുണ്ടെന്ന് തെളിയിക്കുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്കും സിനിമരംഗത്ത് തന്നെ കഷ്ടതകള്‍ അനുഭവിയ്ക്കുന്നവര്‍ക്കും സഹായം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും. മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുന്ന താരം കൂടിയാണ് ദിലീപ്. ആലപ്പുഴയില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട് അനാഥരായ രണ്ട് കുട്ടികള്‍ക്ക് തുണയാവുകയാണ് താരം.
എഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വര്‍ഷചിത്രയ്ക്കും അനന്തു കൃഷ്ണനുമാണ് ദിലീപ് കൈത്താങ്ങാകുന്നത്. ചന്തിരൂര്‍ ഇലഞ്ഞിത്തറ നികര്‍ത്തില്‍ സുപ്രന്‍-വനജ ദമ്പിതകളുടെ മക്കളാണ് ഇരുവരും. 10 വര്‍ഷം മുന്‍പ് സുപ്രന്‍ പാമ്പുകടിയേറ്റു മരിച്ചു. ഇതോടെ വനജ കൂലിപ്പണിയ്ക്ക് പോയി മക്കളെ വളര്‍ത്തി. വൃക്കരോഗം ബാധിച്ച് വനജയും മരിച്ചതോടെ കുട്ടികള്‍ അനാഥരായി. ഈ കുട്ടികള്‍ക്കാണ് ദിലീപ് തുണയാകുന്നത്

മാധ്യമങ്ങളിലൂടെ
മാധ്യമങ്ങളിലൂടെയാണ് കുട്ടികളുടെ ദുരിത കഥ ദിലീപ് അറിഞ്ഞത്

പഠന ചെലവ്
ഒന്‍പതാം കഌസ് വിദ്യാര്‍ത്ഥിനിയായ വര്‍ഷ ചിത്രയുടേയും എട്ടാം കഌസ് വിദ്യാത്ഥിയായ അനന്തുവിന്റേയും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാനാണ് ദിലീപ് തയ്യാറായത്

കുട്ടികളെ കണ്ടു
എഴുപുന്നയില്‍ ഷൂട്ടിംഗിന് എത്തിയപ്പോഴാണ് ഈ കുരുന്നുകളെ ദിലീപ് സ്‌കൂളില്‍ എത്തി സന്ദര്‍ശിച്ചത്. സ്‌നേഹാന്വേഷണം നടത്തിയ ദിലീപ് കുട്ടികളുടെ പഠന നിലവാരത്തെപ്പറ്റി അധ്യാപകരോട് അന്വേഷിയ്ക്കുകയും ചെയ്തു.

വീണ്ടും എത്തും
കുട്ടികളെ കാണാന്‍ വീണ്ടും എത്തുമെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്.

സഹായം
ചലച്ചിത്ര രംഗത്തുണ്ടായിരുന്നവരും പിന്നീട് ഏറെ കഷ്ടപ്പാടുകളിലേയ്ക്ക് വഴുതി വീണവരുമായ ഒട്ടേറെ താരങ്ങള്‍ക്ക് സ്ാമ്പത്തിക സഹായം ഉള്‍പ്പടെ ദിലീപ് ചെയ്തു കൊടുക്കാറുണ്ട്. പലരും അഭിമുഖങ്ങളില്‍ ഉള്‍പ്പടെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്

മുന്‍പേ
ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരങ്ങളാണ് മമ്മൂട്ടിയും ലസുരേഷ് ഗോപിയും

നല്ല മാതൃക
അഭിനയം മാത്രമല്ല ജീവിതത്തിലും സഹജീവികളോടുള്ള സ്‌നേഹത്തിന്റെ നല്ല മാതൃക പറഞ്ഞ് തരികയാണ് ഇത്തരം പ്രവൃത്തികളിലൂടെ ദിലീപ്












Click it and Unblock the Notifications