കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു; രണ്ടാം തരം പൗരനായി ജീവിക്കാൻ പറ്റില്ല:ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. ഫിലിം ചേബര്‍, തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം എടുത്തത്. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

cinema

നാടകങ്ങള്‍ക്ക് വേദിയനുവദിക്കാത്തുമായി ബന്ധപ്പെട്ടാണ് ഹരീഷിന്റെ വിമര്‍ശനം. സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. രണ്ടാംതരം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നുനം ഹരീഷ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റ് ഇങ്ങനെ,

സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..IFFK നടന്നു. ITFOK നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ....ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗെയിം, ഷാഫി മണ്ഡലം മാറേണ്ട, അവര്‍ വരണം, വിട്ട് നിന്ന് മുരളീധരന്‍!!കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗെയിം, ഷാഫി മണ്ഡലം മാറേണ്ട, അവര്‍ വരണം, വിട്ട് നിന്ന് മുരളീധരന്‍!!

അതേസമയം, ഫിലിം ചേബര്‍, തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി നല്‍കിയത്. നേരത്തെ സിനിമാ സംഘടനകള്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ വന്‍ നഷ്ടത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. സെക്കന്‍ഡ് ഷോയില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണെന്നും, തിയേറ്ററുകള്‍ പൂട്ടുകയാണെന്നും പറഞ്ഞിരുന്നു.

തൃശൂര്‍ ബിജെപിയില്‍ തമ്മിലടിയോ: സന്ദീപ് വാര്യർ പങ്കെടുത്ത ജനം ടിവി പരിപാടി ജില്ല നേതൃത്വം ബഹിഷ്‌കരിച്ചു, പരാതിതൃശൂര്‍ ബിജെപിയില്‍ തമ്മിലടിയോ: സന്ദീപ് വാര്യർ പങ്കെടുത്ത ജനം ടിവി പരിപാടി ജില്ല നേതൃത്വം ബഹിഷ്‌കരിച്ചു, പരാതി

ഇതേ തുടര്‍ന്ന് മാര്‍ച്ച് നാലിന് റിലീസ് ചെയ്യേണ്ട മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് അടക്കം മാറ്റിയിരുന്നു. പുതിയ നിയമപ്രകാരം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാണ് തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇത് രാവിലെ ഒമ്പത് മുതല്‍

ബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരംബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരം

ട്വന്റി ട്വന്റി കേരളം ഭരിക്കുമെന്ന് ശ്രീനിവാസൻ, 'പിണറായി വിജയനോട് എതിര്‍പ്പില്ല'ട്വന്റി ട്വന്റി കേരളം ഭരിക്കുമെന്ന് ശ്രീനിവാസൻ, 'പിണറായി വിജയനോട് എതിര്‍പ്പില്ല'

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

കെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നുകെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നു

English summary
Actor Hareesh Peradi says he is withdrawing all support for the Left government in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X