കോണ്‍ഗ്രസിനെപ്പോലെയാണ് ഇന്ദ്രന്‍സ്: മന്ത്രിയുടേത് വിവരക്കേട്, നടന് പിന്തുണയുമായി ഹരീഷ് പേരടി
തിരുവനന്തപുരം: നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ പരാമർശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മന്ത്രിയുടെ ആവശ്യത്തെ തുടർന്ന് വിവാദ പരാമർശനം സഭാരേഖയില്‍ നിന്ന് ഒഴിവാക്കി. അതേസമയം സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസ് പാർട്ടിയെപോലെയാണ് ഇന്ദ്രന്‍സെന്നാണ് ഹരിഷേ പേരടി കുറിക്കുന്നത്. 'മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി. വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി. എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും' എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ്. കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ആർക്കും ആരെയും ചോദ്യം ചെയ്യാം. എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല.

ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല. അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്. കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ. മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി. വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി. എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം. അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും.
Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ. എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ. പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും. എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു. അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി- നടന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം മന്ത്രിയുടെ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. നമ്മുടെ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളത് പോലെ പറയണം. അതില്‍ എനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ലെന്നും നടന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications