സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര്
തൃശൂര്‍: തേറമ്പില്‍ രാമകൃഷ്ണന്റെ തട്ടകമായിരുന്ന തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ആരൊക്കെ സ്ഥാനാര്‍ഥികളാകും എന്ന ചര്‍ച്ച അന്തിമ ഘട്ടത്തില്‍. സിപിഐയുടെ സിറ്റിങ് മണ്ഡലമായ തൃശൂരില്‍ ഇത്തവണ പി ബാലചന്ദ്രന് എംഎല്‍എയെ മല്‍സരിപ്പിക്കില്ല എന്നാണ് വിവരം. മുന്‍ എംഎല്‍എ വിഎസ് സുനില്‍കുമാറിന്റെ പേരും ചര്‍ച്ചയിലുണ്ട്.
വിഎസ് സുനില്‍കുമാറിനെ മല്‍സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തുണ്ട്. ടേം വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍ക്കുന്നത്. അതേസമയം, സിപിഐയുടെയും സിപിഎമ്മിന്റെയും സമ്മതത്തോടെ നടന് ജയരാജ് വാര്യര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് പുതിയ വിവരം. അദ്ദേഹവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്രെ. ജയരാജ് വാര്യര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

ജോസഫ് മുണ്ടശേരിയും പിഎ ആന്റണിയും തിരഞ്ഞെടുക്കപ്പെട്ട തൃശൂരില്‍ കൂടുതല്‍ കാലം എംഎല്‍എ ആയത് തേറമ്പില്‍ രാമകൃഷ്ണനാണ്. 1991 മുതല്‍ 2011 വരെ അഞ്ച് തവണ അദ്ദേഹം തൃശൂരില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചിട്ടുണ്ട്. 2016ല്‍ സുനില്‍കുമാറും കഴിഞ്ഞ തവണ പി ബാലചന്ദ്രനും വെന്നിക്കൊടി നാട്ടി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പത്മജ വേണുഗോപാല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായിട്ടാണ് എത്തുന്നത്.
2021ല്‍ കടുത്ത മല്‍സരമാണ് തൃശൂരില്‍ നടന്നത്. 946 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബാലചന്ദ്രന്റെ ജയം. കോണ്‍ഗ്രസിലെ ഒരുവിഭാഗം പാരവച്ചതാണ് താന്‍ തോല്ക്കാന് കാരണം എന്ന് പത്മജ ആരോപിച്ചിരുന്നു. അന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി 2024ല്‍ ലോക്സഭയിലേക്ക് മല്‍സരിച്ചു ജയിച്ചു. സുരേഷ് ഗോപിയും പത്മജയും ഇത്തവണ ഒരുമിച്ചതുകൊണ്ടുതന്നെ മല്‍സരം കടുക്കുമെന്ന് തീര്‍ച്ച.
ജയരാജോ സുനില്‍കുമാറോ?
2016ല്‍ സുനില്‍ കുമാര്‍ ജയിച്ച വേളയില്‍ സിപിഐക്ക് ലഭിച്ച ഭൂരിപക്ഷം 7000ത്തോളം വോട്ടായിരുന്നു. അന്ന് ബിജെപിക്ക് വേണ്ടി മല്‍സരിച്ച ബി ഗോപാലകൃഷ്ണന് 25000 വോട്ടാണ് കിട്ടിയത്. 2021ല്‍ സുരേഷ് ഗോപി മല്‍സരിച്ചതോടെ ബിജെപി വോട്ട് 40000 ആയി ഉയര്‍ന്നു. പത്മജയക്ക് ലഭിച്ചത് 43000 വോട്ടും. സുരേഷ് ഗോപിയും പത്മജയും ബിജെപിക്കൊപ്പം നില്ക്കുന്ന വേളയില്‍ സിപിഐ ആരെ മല്‍സരിപ്പിക്കുമെന്നത് നിര്‍ണായകമാണ്.
ഈ സാഹചര്യത്തിലാണ് പൊതുസമ്മതനെ ഇറക്കാന്‍ ഇടതുപക്ഷം ആലോചിക്കുന്നത്. ജയരാജ് വാര്യരെ മല്‍സരിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും ആലോചിക്കുന്നുണ്ട്. ഇന്ന് ചേരുന്ന സിപിഐ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. സുനില്‍ കുമാര്‍ ആണെങ്കില്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാകും നടക്കുക എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
അതേസമയം, കോണ്‍ഗ്രസ് ആരെ മല്‍സരിപ്പിക്കും എന്നതും നിര്‍ണായകമാണ്. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, ടിവി ചന്ദ്രമോഹന്, ഡെപ്യൂട്ടി മേയര്‍ പ്രസാദ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണയാണ് ബിജെപിയുടെ പ്രതീക്ഷ. തങ്ങളുടെ അടിത്തറ ഭദ്രമാണ് എന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ജയം ഉറപ്പാണ് എന്ന് സിപിഐയും വാദിക്കുന്നു.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, എല്‍പിജി വില കൂടും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications