Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസൂര്യ നേരിട്ട് ഹാജരാകണം എന്ന് കോടതി; നടന് കുരുക്ക്... കൂടാതെ മറ്റു മൂന്ന് പേരും

കൊച്ചി: മലയാളികളുടെ ഇഷ്ടതാരമാണ് നടന്‍ ജയസൂര്യ. ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ജയസൂര്യയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത അത്ര സന്തോഷിക്കാന്‍ വകയുള്ളതല്ല. ജയസൂര്യ നേരിട്ട് ഹാജരാകണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് വിജിലന്‍സ് കോടതി. തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

നടനെതിരെ അന്വേഷണ സംഘം ഈ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയസൂര്യയ്ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്തു കൊടുത്തതാണ് മറ്റു പ്രതികള്‍ക്കെതിരായ കുറ്റം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് ജയസൂര്യയ്‌ക്കെതിരായ ആരോപണം. കേസില്‍ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബര്‍ 29ന് നേരിട്ട് കോടതിയില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. നാല് പ്രതികള്‍ക്കും വിജിലന്‍സ് കോടതി സമന്‍സയച്ചു.

2

ചിലവന്നൂര്‍ കായര്‍ കൈയ്യേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. കെപി രാമചന്ദ്രന്‍ നായര്‍, പിജി ഗിരിജ ദേവി, എന്‍എം ജോര്‍ജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ആദ്യ രണ്ടു പേര്‍ കൊച്ചി കോര്‍പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥരാണ്. കടവന്ത്രയിലെ ആര്‍ക്കിടെക്ചര്‍ ആണ് ജോര്‍ജ്. 15 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 22 രേഖകളും 27 സാക്ഷികളും കേസിലുണ്ട്.

3

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഈ മാസം 13നാണ് ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. രാമചന്ദ്രന്‍ നായരും ഗിരിജ ദേവിയും കുറ്റകരമായ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഇവര്‍ ജയസൂര്യയ്ക്ക് അനുകൂലമായി നിര്‍മാണ അനുമതി നല്‍കുകയും മറ്റു അനുകൂല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

4

ക്രമവിരുദ്ധമായി പ്ലാന്‍ തയ്യാറാക്കി കബളിപ്പിച്ചു എന്നാണ് ജോര്‍ജിനെതിരായ ആരോപണം. ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി ചുറ്റുമതില്‍ നിര്‍മിച്ചു, ബോട്ടുജെട്ടി നിര്‍മിച്ചു... തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. 2016ലാണ് ഇതുമായി ബന്ധപ്പെട്ട പരാതി ഉയരുന്നത്. കളമശേരി സ്വദേശി ഗിരീഷ് ബാബു ആയിരുന്നു പരാതിക്കാരന്‍.


5

ആദ്യം തൃശൂര്‍ വിജിലന്‍സ് കോടതിയിലായിരുന്നു കേസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി വന്നപ്പോള്‍ കേസ് ഇങ്ങോട്ട് മാറ്റുകയായിരുന്നു. കുറ്റപത്രം വൈകുന്നതിനെതിരെ ഗിരീഷ് ബാബു കഴിഞ്ഞ ആഗസ്റ്റില്‍ കോടതിയെ സമീപിച്ചിരുന്നു. ശേഷമാണ് അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിച്ചത്. 3.7 സെന്റ് കായല്‍ നികത്തി എന്നാണ് നേരത്തെ താലൂക്ക് സര്‍വേയര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+