'എന്നെ കൊല്ലാതിരുന്നാല്‍ മതി, എനിക്ക് കാശ് വേണ്ട..'; സുഹൃത്തുക്കള്‍ വഞ്ചിച്ച കഥ പറഞ്ഞ് കൊല്ലം തുളസി
ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതനാണ് നടന്‍ കൊല്ലം തുളസി. നാടകത്തിലൂടെ സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് തുളസീധരന്‍ നായര്‍ എന്ന കൊല്ലം തുളസി. സ്ഥിരം മന്ത്രി, എംഎല്‍എ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇടം നേടാന്‍ താരത്തിനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് ക്യാന്‍സര്‍ പിടിപ്പെട്ടിരുന്നു.
ഈ സമയത്ത് തന്നെ ഭാര്യയും മകളും ഉപേക്ഷിച്ച് പോയെന്ന് കൊല്ലം തുളസി പറഞ്ഞിരുന്നു. ഇപ്പോഴിതാ താനേറെ വിശ്വസിച്ച സുഹൃത്തുക്കളില്‍ നിന്നും തനിക്ക് തിരിച്ചടിയാണ് നേരിട്ടത് എന്ന് താരം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തം കാര്യം നോക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യനെന്നും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ച് ആര്‍ക്കും കടം കൊടുക്കരുതെന്നും കൊല്ലം തുളസി പറയുന്നു. കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'രോഗം ബാധിച്ച സമയത്ത് ദാമ്പത്യജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഈശ്വരാധീനം കൊണ്ടാണ് ആ അവസ്ഥയില്‍ നിന്ന് ഞാന്‍ മോചിതനായത്. അവനവന്റെ സുഖം നോക്കി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. അത് ഞാന്‍ മനസിലാക്കിയത് ഈ രോഗങ്ങള്‍ വന്നപ്പോഴാണ്. നമ്മളെ കുറിച്ച് ദുഖിക്കുന്നവരാണ് കുറവാണ്. ബന്ധുക്കളാരും നോക്കത്തില്ല. മകളും മകനും ഒന്നും നോക്കില്ല.
അവനവന് ബലം കൊടുത്ത് സ്വന്തം കാര്യം നോക്കി ആരോഗ്യം നോക്കി ബലം കൊടുത്ത് നോക്കി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. അത് രോഗങ്ങള്‍ വന്നപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. എന്റെ മകളോ ഭാര്യയോ എന്നെ ഇപ്പോള്‍ തിരിഞ്ഞ് നോക്കാറില്ല. എനിക്ക് അസുഖം വന്നപ്പോള്‍ വല്ലതും സംഭവിച്ചോ എന്നാണ് ആദ്യം ചോദിച്ചത്. സംഭവിച്ചാല്‍ വന്ന് കണ്ടിട്ട് വായ്ക്കരിയിട്ടിട്ട് പോകാമല്ലോ.
ആ സംഭവിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നവരാണ് ബന്ധുക്കളില്‍ കൂടുതലും. നമ്മളില്‍ നിന്ന് ആനുകൂല്യം വാങ്ങി സ്വന്തം ജീവിതം തഴച്ച് വളര്‍ത്തിയ ബന്ധുക്കള്‍. എന്നില്‍ നിന്ന് സഹായം വാങ്ങിയവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കള്‍. ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും. അതുപോലെയാണ് അത്. എന്റെ ഭാര്യയും ഞാനുമായി യോജിച്ച് പോകാന്‍ ബുദ്ധിമുട്ടാണ്. അത് തിരിച്ചറിഞ്ഞ ഞാന്‍ അത് വേണ്ടാന്ന് വെച്ചു.
ഞാന്‍ കഷ്ടപ്പെട്ട് വെച്ച വീട് വരെ അവരുടേതാണെന്ന് പറഞ്ഞ് എന്നെ തെരുവിലിറക്കണം എന്ന് പറഞ്ഞ് കേസ് കൊടുത്ത ആളാണ് എന്റെ ഭാര്യ. ആ ഭാര്യയുമായി ഞാന്‍ എങ്ങനെയാണ് യോജിച്ച് പോകുന്നത്. ഭാര്യയില്ലാതെ കഴിയുന്നതാണ് സുഖം. ഭാര്യയ്ക്കും മകള്‍ക്കും ഞാന്‍ അനഭിമതനായിരിക്കാം. എന്റെ സ്വഭാവങ്ങളില്‍ എന്തെങ്കിലും അവര്‍ക്ക് മോശം തോന്നിയിരിക്കാം. എന്റെ കുറ്റങ്ങള്‍ കൊണ്ടായിരിക്കുമല്ലോ അവര്‍ പോയത്. അങ്ങനെയിരിക്കട്ടെ.

എനിക്ക് അവരെ വേണമെന്നുമില്ല. ഞാന്‍ ആ പേജ് വലിച്ച് കീറി കളഞ്ഞ ആളാണ്. അവര്‍ക്കെന്ത് സംഭവിച്ചാലും എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് എന്ത് സംഭവിച്ചാലും അവര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന തിരിച്ചറിവും എനിക്കുണ്ട്. അവനവന്റെ കാര്യം നോക്കി ജീവിക്കുക. എനിക്ക് അര്‍ഹമല്ലാത്ത ഒരു ബന്ധത്തില്‍ ഞാന്‍ ചെന്ന് പെട്ടു. അതാണ് ഭാര്യയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്.
പിന്നെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ കൊടുത്തു. അവരൊക്കെ എന്നെ പറ്റിച്ചു. ഒരുത്തന്‍ ജയിലിലാണ്. ഒരാള്‍ അടുത്തിടെ മരിച്ചു. വേറൊരുത്തന്‍ തരാനുള്ളത് ഞാന്‍ എഴുതി തള്ളി. അവന്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ അവന്റെ കാല് പിടിച്ച് പറഞ്ഞ് എന്നെ കൊല്ലരുത് എനിക്ക് കാശ് വേണ്ട എന്ന്. അതാണ് കൊല്ലം തുളസി. അത്രകണ്ട് ഭയപ്പെട്ട് കഴിയുന്ന ഒരു വ്യക്തിയാണ് ഞാന്‍. കഴിയുന്നതും ആര്‍ക്കും തിരിച്ച് കിട്ടും എന്ന രീതിയില്‍ കടം കൊടുക്കരുത്'












Click it and Unblock the Notifications