Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുടുക്കാന്‍ നോക്കിയത് 2 പേരെ വച്ച്; രണ്ടും നിരവധി കേസിലെ പ്രതികള്‍, നടന്‍ മഹേഷ് പറയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കോടതി വെറുതെവിട്ടു. ആരോപണം തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് നടപടി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന കേസ് ആണ് ദിലീപിനെതിരെ ഉണ്ടായിരുന്നത്. തന്നെ നശിപ്പിക്കാനാണ് യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ദിലീപ്, ഉന്നത ഓഫീസറും ഇതിന് പിന്നിലുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചു. കേസില്‍ പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നത് എന്ന് നടന്‍ മഹേഷ് പ്രതികരിച്ചു. കേസിന്റെ തുടക്കം മുതല്‍ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായപ്പെട്ട നടനാണ് മഹേഷ്.

dileep mahesh

ഫെഫ്കയിലേക്ക് ദിലീപ് മടങ്ങിയെത്തുമെന്നാണ് സൂചന. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംഘടനയുടെ അധ്യക്ഷന്‍ ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യം ജയിക്കട്ടെ എന്ന് സംവിധായകന്‍ നാദര്‍ഷ പ്രതികരിച്ചു. സത്യമേ ജയിക്കൂ എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. അന്നും ഇന്നും സത്യത്തിനൊപ്പമാണ് എന്നും അഖില്‍ പറയുന്നു.

ദിലീപിനെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഐജി ബി സന്ധ്യക്ക് പങ്കുണ്ട് എന്ന് താന്‍ സംശയിക്കുന്നു എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള പ്രതികരിച്ചു. ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്ന് മഹേഷ് പറഞ്ഞു. പോലീസ് ദിലിപിനെതിരെ കേസില്‍ മാപ്പ് സാക്ഷിയായ രണ്ടു പേര്‍ നേരത്തെ പല കേസുകളിലും പ്രതികളായവരാണെന്നും നടന്‍ ചൂണ്ടിക്കാട്ടി.

ഇവരായിരുന്നു പോലീസ് കൊണ്ടുവന്ന മാപ്പ് സാക്ഷികള്‍

കേസില്‍ മാപ്പ് സാക്ഷിയായ എത്തിയ വിപിന്‍ ലാല്‍, വിഷ്ണു എന്നിവര്‍ പള്‍സര്‍ സുനിയെ ജയിലില്‍ വന്ന ശേഷം പരിചയപ്പെട്ടവരാണ്. അവര്‍ക്ക് നേരത്തെ കേസില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പള്‍സര്‍ സുനി പറഞ്ഞു എന്ന് ഇരുവരും പറഞ്ഞ കാര്യങ്ങളാണ് പോലീസ് ഏറ്റുപിടിച്ചത്. ഇവരുടെ മൊഴി എങ്ങനെയാണ് വിശ്വാസത്തിലെടുക്കാന്‍ സാധിക്കുക എന്ന് മഹേഷ് ചോദിക്കുന്നു.

പോലീസ് കൊണ്ടുവന്ന മാപ്പ് സാക്ഷികള്‍ ഒരാള്‍ ഏഴ് കേസില്‍ പ്രതിയാണ്. മറ്റൊരാള്‍ മാല തട്ടിപ്പറിക്കല്‍ കേസിലും പ്രതിയാണ്. ഇവരെയാണ് കേസില്‍ ദിലീപിനെതിരായ കാര്യങ്ങള്‍ക്ക് തെളിവായി എടുത്തത്. കത്ത് എഴുതി എന്നത് ഒഴിച്ചാല്‍ പള്‍സര്‍ സുനി പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. ഇരയായ നടിയും ആദ്യം ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്നും മഹേഷ് ചൂണ്ടിക്കാട്ടി.

ദിലീപിന്റെ പേര് പറയാന്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പേര് പറയാതിരിക്കാന്‍ തനിക്ക് പണം വേണം എന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചു. കിട്ടാത്തതിനാല്‍ നാദിര്‍ഷയെ വിളിച്ചു. ഇതിന് ശേഷമാണ് ദിലീപിന്റെ പേര് സംഭവത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത് എന്നും നടന്‍ മഹേഷ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+