വിസ്മയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മമ്മൂട്ടി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ശാസ്താംകോട്ട ഡി വൈ എസ് പി പി രാജ്കുമാറാണ് വിസ്മയ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കിരണ്‍ കുമാറിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും 1255000 രൂപ പിഴയും വിധിച്ചത്. ഇതിന് പിന്നാലെ ആണ് രാജ്കുമാറിനെ മമ്മൂട്ടി നേരിട്ട് അഭിനന്ദിച്ചത്.
ബുധനാഴ്ച രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി രാജ്കുമാറിനെ അഭിനന്ദിച്ചത്. മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് ഡി വൈ എസ് പി രാജ്കുമാര്‍. കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പോലീസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ കാമ്പയിനുകള്‍ക്ക് രാജ്കുമാര്‍ നേൃതൃത്വം നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം വളരെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്കിയതിന് ആരോപണം; വിജയ് ബാബു
കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍മാരായ എസ് ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും ലൊക്കേഷനിലുണ്ടായിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ ഭര്‍തൃപീഡനം മൂലമാണ് നിലമേല്‍ സ്വദേശിനിയായ ബി എ എം എസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയത്. 2021 ജൂണ്‍ 21 നായിരുന്നു സംഭവം. സ്ത്രീധന പീഡനത്തില്‍ ഐ പി സി 304 പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാ പ്രേരണയ്ക്ക് ഐ പി സി 306 പ്രകാരം ആറ് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ആണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്.
18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍
പിഴ തുകയില്‍ ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. തടവ് ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. സ്ത്രീധനമായി ലഭിച്ച കാര്‍ ഇഷ്ടപ്പെട്ടില്ല എന്ന കാരണം പറഞ്ഞാണ് കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നത്. 2020 മേയ് മാസത്തിലായിരുന്നു വിസ്മയയെ കിരണ്‍ കുമാര്‍ വിവാഹം കഴിച്ചത്. 11 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ ശിക്ഷ വിധിച്ചത്.