അല്‍പ്പനേരം മുമ്പ് അദ്ദേഹം എന്നെ വിളിച്ചു; നന്ദി മമ്മൂക്ക... വേറിട്ട കുറിപ്പുമായി തൃശൂര്‍ കൗണ്‍സിലര്‍

തൃശൂര്‍: നടന്‍ മമ്മൂട്ടി ഇന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ സങ്കടത്തോടെ ഒരു കുറിപ്പെഴുതി. തന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന തൃശൂരിലെ ആരാധകന്റെ വിയോഗ വിവരമാണ് അദ്ദേഹം പങ്കുവച്ചത്. നടനോടുള്ള ആരാധനയാല്‍ പേര് വരെ മാറ്റിയ സുബ്രഹ്മണ്യന്‍. മമ്മൂട്ടി സുബ്രന്‍ എന്ന് സ്വയം വളിക്കുകയും മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ സന്തോഷം കൊള്ളുകയും ചെയ്ത ആരാധകന്റെ വിയോഗമാമാണ് മമ്മൂട്ടി ദുഃഖത്തോടെ പങ്കുവച്ചത്.

മമ്മൂട്ടി സുബ്രന്റെ വിയോഗത്തെ തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചുവെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആതിര പറയുന്നു. ഇക്കാര്യം വിശദീകരിച്ച് ആതിര പങ്കുവച്ച കാര്യങ്ങള്‍ മമ്മൂട്ടി എന്ന നടന്റെ കരുതല്‍ എടുത്തുകാട്ടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

മമ്മൂട്ടിയോടുള്ള ആരാധനായല്‍ ഏറെ പ്രശസ്തനാണ് മമ്മൂട്ടി സുബ്രന്‍. വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി... എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ''മമ്മുട്ടി സുബ്രന്‍'' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍... എന്നാണ് മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. സുബ്രനൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചു.

2

തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ് മമ്മൂട്ടി സുബ്രന്‍. രാവിലെ ജോലിക്ക് പോകും മുമ്പ് പ്രാര്‍ഥിക്കുന്ന ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും സുബ്രന്‍ സൂക്ഷിച്ചിരുന്നു. പതിവായി ലോട്ടറി എടുത്തിരുന്നു അദ്ദേഹം. ലോട്ടറി അടിച്ചാല്‍ മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുക എന്നതായിരുന്നു സുബ്രന്റെ ലക്ഷ്യം. 15 വര്‍ഷത്തിനിടെ ലോട്ടറിക്കായി ലക്ഷക്കണക്കിന് രൂപയാണ് സുബ്രന്‍ ചെലവാക്കിയത്.

3

സുബ്രന്റെ വിയോഗ വിവരം മമ്മൂട്ടി പങ്കുവച്ചതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. എന്നാല്‍ തൊട്ടുപിന്നാലെ വൈറലായിരിക്കുകയാണ് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആതിരയുടെ ഫേസ്ബുക്ക് കുറിപ്പ്. സുബ്രന്‍ താമസിച്ചിരുന്ന പ്രദേശത്തെ കൗണ്‍സിലറാണ് ആതിര. സുബ്രന്റെ വിയോഗമറിഞ്ഞ് മമ്മൂട്ടി തന്നെ വിളിച്ച കാര്യം ആതിര പങ്കുവെക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

4

മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂ.. അതിലപ്പുറം ഒന്നും എനിക്കറിയില്ല.. ഞാന്‍ അറിയാന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാന്‍ അദ്ദേഹത്തെ ഓര്‍ത്തിരുന്നു. കാരണം എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം. നാട്ടുകാര്‍ അയാളെ മമ്മൂട്ടി സുബ്രന്‍ എന്ന് വിളിച്ചു. അയാളും സ്വയം അങ്ങനെ തന്നെയാണ് പറയാറ്. വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനില്‍ ഒരു ആലിന്‍ ചുവട്ടില്‍ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്റെ ചുവട്ടില്‍ ആയിരുന്നു താമസം.

5

അടുത്തുള്ള കട നടത്തുന്നവരും സമീപവാസികളും ഭക്ഷണം കൊടുക്കും.കോവിഡ് ലോക്ക്‌ഡൌണ്‍ സമയത്ത് ഭക്ഷണം ഞാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു . എന്ത് പരിപാടി നടക്കുമ്പോഴും അതിന്റെ മുന്നില്‍ വന്നു നില്‍ക്കും. അടുത്തുള്ള കുളത്തില്‍ ആണ് കുളിയൊക്കെ. അതിന്റെ മതിലുകളിലും മമ്മൂട്ടി എന്ന് എഴുതിയിട്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണാന്‍ ആയി ചെന്നൈയിലെ വീട്ടില്‍ വരെ പോയിട്ടുണ്ട് പല പ്രാവശ്യം. അതും സോഷ്യല്‍ മീഡിയ വരുന്നതിനു മുന്‍പുള്ള കാലത്ത്. മമ്മൂട്ടി എന്നാല്‍ അയാള്‍ക്ക് അത്രയും ആരാധനയായിരുന്നു. അദ്ദേഹത്തിനെ വെച്ച് സിനിമ എടുക്കുന്നതിനു ഒരുപാട് കാശിനു ലോട്ടറി ടിക്കറ്റുകള്‍ എടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.

6

ഇങ്ങനെയുള്ള മമ്മൂട്ടി സുബ്രന്‍ ഇന്നലെ രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരായ ശ്രീജിത്തും അപ്പുവും ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചു കുറച്ച് സമയത്തിന് ശേഷം മരണപ്പെട്ടു. ഇതറിഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഞാന്‍ മമ്മൂട്ടി എന്ന നടനെ ഓര്‍ക്കാന്‍ കാരണം.
പക്ഷേ ഈ മനുഷ്യന്‍ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവന്‍ ആണെന്ന് ഞാന്‍ മനസിലാക്കാന്‍ വൈകിപ്പോയി. അല്‍പ സമയം മുന്‍പ് മരണവിവരം അറിഞ്ഞു അദ്ദേഹം എന്നെ ഫോണില്‍ വിളിക്കുന്നത് വരെ.

7

'കഥ പറയുമ്പോള്‍' സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. തെരുവില്‍ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേല്‍ ആത്മ ബന്ധം പുലര്‍ത്തിയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്നറിയുമ്പോള്‍ തികഞ്ഞ ആദരവ് മമ്മൂക്ക. സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓര്‍മ്മകള്‍ മമ്മൂക്ക പങ്കിട്ടു. ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോള്‍ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു.

8

മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കല്‍ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രന്‍ ഉപയോഗിച്ചില്ല . തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രന്‍.
സുബ്രനെ ഓര്‍ത്തതിന് , ആ സ്‌നേഹ വായ്പിന് , കരുതലിന് , ആദരവോടെ നന്ദി മമ്മൂക്കാ
മമ്മൂട്ടി സുബ്രന് ആദരാഞ്ജലികള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+