പാര്‍വതിക്കെതിരായ ആക്രമണം; മമ്മൂട്ടി ഫാന്‍സിനെ പിണറായി പോലീസ് പിടികൂടുമോ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഫേസ്ബുക്കിലൂടെ നടി പാര്‍വതിക്കു നേരെയുണ്ടായ ആക്രമണത്തിനെതിരെ പോലീസില്‍ പരാതിയെത്തിയതോടെ മമ്മൂട്ടിക്കെതിരായ വിമര്‍ശനവും അതേ തുടര്‍ന്നുണ്ടായ വിവാദവും മറ്റൊരു തലത്തിലെത്തുകയാണ്. ചൊവ്വാഴ്ചയാണ് നടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്.

കേസ് കൊച്ചി സൈബര്‍സെല്‍ അന്വേഷിക്കുന്നതോടെ നടിക്കെതിരെ മമ്മൂട്ടി ഫാന്‍സുകാര്‍ നടത്തിയ തെറിയഭിഷേകവും ഭീഷണിയും ഏതു തരത്തില്‍ കൈകാര്യം ചെയ്യപ്പെടുമെന്നാണ് മലയാളികള്‍ ഉറ്റു നോക്കുന്നത്. മമ്മൂട്ടി ചിത്രമായ 'കസബ'യിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ ആക്രമണമുണ്ടായത്.

parvathy

അതേസമയം, ആയിരക്കണക്കിന് മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട് എന്നതിനാല്‍ സൈബര്‍ സെല്ലിന് കേസന്വേഷണം വെല്ലുവിളിയാകും. കൂടാതെ തെറിവിളി നടത്തിയവരില്‍ ഭൂരിഭാഗം പേരും ഗള്‍ഫുനാടുകളില്‍ നിന്നാണെന്നതും അന്വേഷണം എളുപ്പമാക്കില്ല.

മാത്രവുമല്ല, മമ്മൂട്ടിയുടെ ആരാധകര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമോ എന്ന കാര്യത്തിലും പലര്‍ക്കും സംശയമുണ്ട്. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തും സിപിഎം ചാനലായ കൈരളിയുടെ ചെയര്‍മാനുമാണ് മമ്മൂട്ടി. പാര്‍വതിയെ ഇത്രയധികം അധിക്ഷേപിച്ചിട്ടും ഫാന്‍സിനോട് വായടക്കാന്‍ പറയാത്ത മമ്മൂട്ടി അവര്‍ക്കെതിരെ ക്രമിനല്‍ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കുനില്‍ക്കുമെന്നും തോന്നുന്നില്ല.

അനുഷ്‌കയുമായുള്ള വിവാഹം; ബാറ്റിങ് റാങ്കിങ്ങില്‍ കോലി താഴേക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actor Parvathy lodges complaint against cyber bullying

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്