• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജയ് ബാബു ഒളിവിലെന്ന് പോലീസ്, കടന്നത് ദുബായിലേക്ക്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Google Oneindia Malayalam News

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവനടിയുടെ പരാതി.

മറ്റ് സ്ത്രീകളും വിജയ് ബാബുവിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ലൈംഗിക പീഡന ആരോപണം നിഷേധിച്ചും യുവതിയുടെ പേര് വെളിപ്പെടുത്തിയും കഴിഞ്ഞ ദിവസം രാത്രി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

'കൊട്ടേഷന് പിന്നില്‍ എന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവുമായ ദിലീപ് തന്നെ ആണെന്ന് 101% ഉറപ്പ്': അഡ്വ. ജയശങ്കർ'കൊട്ടേഷന് പിന്നില്‍ എന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവുമായ ദിലീപ് തന്നെ ആണെന്ന് 101% ഉറപ്പ്': അഡ്വ. ജയശങ്കർ

1

നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയി എന്നാണ് എറണാകുളം ഡിസിപി വി യു കുര്യാക്കോസ് വ്യക്തമാക്കുന്നത്. ഇയാള്‍ ദുബായിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്ത് വിടാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. നടിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കൂ എന്നും പോലീസ് പറയുന്നു.

2

ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനക്കേസിന് പിന്നാലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 22നാണ് യുവനടി വിജയ് ബാബുവിന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

3

പരാതിക്ക് പിന്നാലെ വിജയ് ബാബു കേരളം വിട്ടതിനാല്‍ ഇയാളെ ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. വിജയ് ബാബുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ താനാണ് ഇര എന്നാണ് വിജയ് ബാബുവിന്റെ വാദം. നടിയുമായുളള ചാറ്റുകള്‍ കൈവശമുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനുളള നിയമനടപടി നേരിട്ട് കൊള്ളാമെന്നും ലൈവില്‍ വിജയ് ബാബു വെല്ലുവിളിക്കുകയുണ്ടായി.

4

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് നോട്ടീസ് നല്‍കിയേക്കും. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസും വിജയ് ബാബുവിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി പിന്‍വലിക്കുകയായിരുന്നു.

5

വിജയ് ബാബുവിനെ എതിരെയുളള നടിയുടെ വെളിപ്പെടുത്തല്‍ വിമെന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. അതിക്രൂരമായാണ് വിജയ് ബാബു തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് നടി തുറന്ന് പറയുന്നു. മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പീഡനത്തിന് ഇരയാക്കിയെന്നും സെക്‌സ് നിഷേധിച്ചപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും മുഖത്ത് തുപ്പുകയും ചെയ്തുവെന്നും നടി വെളിപ്പെടുത്തി. മാത്രമല്ല തന്റെ നഗ്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിക്കുന്നു.

cmsvideo
  മയക്കുമരുന്ന് നല്‍കി ബലാത്സംഗം, വിജയ് ബാബുവിന്റെ കാര്യം കട്ടപ്പൊക
  English summary
  Actor-Producer Vijay Babu absconding since the case, Says Police, He is in Dubai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X