Get Updates
Get notified of breaking news, exclusive insights, and must-see stories!

''വരുമെന്ന് പറഞ്ഞു; വന്നു'', ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബു കൊച്ചിയിലെത്തി

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്ന് വിജയ് ബാബു നാട്ടിലേക്ക് മടങ്ങി എത്തുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെ ഇന്ന് പോലീസ് ചോദ്യം ചെയ്ത് വിട്ടയക്കാനാണ് സാധ്യത.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് രാവിലെ 9.30തോട് കൂടി വിജയ് ബാബു വന്നിറങ്ങിയത്. ഇന്ന് വരുമെന്ന് താന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് വന്നു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്ത് കൊണ്ടുവരുമെന്നും വിജയ് ബാബു പറഞ്ഞു. തന്നോട് ഒപ്പം നിന്ന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദിയെന്നും വിജയ് ബാബു വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

vijay babu

വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു നേരെ ക്ഷേത്രത്തിലേക്കാണ് പോയത്. ആലുവ ദത്ത ആഞ്ജ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. അതിന് ശേഷം ഫ്‌ളാറ്റിലേക്ക് പോകാതെ നേരെ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യും. ഒളിവിലിരിക്കുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ചവരെ കണ്ടെത്തുമെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+