രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി കസ്റ്റഡിയിൽ, പോലീസ് നടപടി ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ
കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവ് കസ്റ്റഡിയിൽ. ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഉണ്ണിയെ പോലീസ് ഇന്ന് പുലര്‍ച്ചെയോടെ കസ്റ്റഡിയില്‍ എടുത്തത്. പ്രിയങ്കയുടെ സഹോദരന്‍ ആണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നത്.
സ്ത്രീധന പീഡനമാണ് മരണകാരണം എന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിയാണ് അങ്കമാലിയില്‍ നിന്ന് ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. ബന്ധുക്കളില്‍ നിന്നും പോലീസ് നേരത്തെ മൊഴി എടുത്തിരുന്നു. ഉണ്ണിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

മെയ് 12 ബുധനാഴ്ചയാണ് 25കാരിയായ പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019ല്‍ ആയിരുന്നു ഉണ്ണി രാജന്‍ പി ദേവുമായി പ്രിയങ്കയുടെ വിവാഹം. ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്ക ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് ഉപദ്രവം നേരിട്ടിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങുന്നതിന് അടക്കം തങ്ങളില്‍ നിന്നും ഉണ്ണി പണം വാങ്ങിയിരുന്നുവെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. മൂന്ന് ലക്ഷം രൂപ ഉണ്ണിക്ക് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. അങ്കമാലിയിലെ ഉണ്ണിയുടെ വീട്ടില്‍ ആയിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്. ഇവിടെ നിന്ന് പ്രിയങ്കയെ ഇറക്കി വിട്ടിരുന്നു. മരണപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പായിരുന്നു ഇത്. അങ്കമാലിയിലെ വീട്ടില്‍ നിന്നുളള പ്രിയങ്കയുടെ ദൃശ്യങ്ങള്‍ കുടുംബം പോലീസിന് കൈമാറിയിരുന്നു.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications