കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചിരി രോഗം വരെ; അപേക്ഷയുമായി നടന്‍ സലീം കുമാര്‍, ട്രോളുകളില്‍ നിന്ന് ഒഴിവാക്കണം

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന്റെ അവശ്യകത സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്നതിന് സമയമെടുത്തുവെന്ന് വിലയിരുത്തല്‍. മോദിയുടെ പ്രഖ്യാപനം വന്ന വേളയില്‍ തന്നെ പരിഹാസവും തലപൊക്കിയിരുന്നു. ലോകരാജ്യങ്ങളില്‍ പലരും വൈറസ് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ കോടകളുടെ പദ്ധതി പ്രഖ്യാപിച്ച വേളയിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്.

ജനതാ കര്‍ഫ്യൂ ആയിരുന്നു പ്രധാന പ്രഖ്യാപനം. മോദിയുടെ പ്രസംഗത്തില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞയാറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പാത്രങ്ങള്‍ കൂട്ടിയിടിക്കണമെന്ന ആഹ്വാനമാണ്. ഇതിനെതിരായ ട്രോളുകളില്‍ പ്രധാനമായും നിറഞ്ഞത് നടന്‍ സലീം കുമാറിന്റെ മുഖമായിരുന്നു. എന്നാല്‍ അദ്ദേഹം വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍...

പശ്ചാത്താപമുണ്ട്

പശ്ചാത്താപമുണ്ട്

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ പ്രഖ്യാപനത്തിന് ശേഷം ഒട്ടേറെ ട്രോളുകള്‍ ഇതേചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും തന്റെ മുഖം വച്ചുള്ളതാണ്. ഈ ട്രോളുകളുമായി തനിക്ക് ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ടെന്ന് സലീം കുമാറിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

തന്നെ ഒഴിവാക്കണം

തന്നെ ഒഴിവാക്കണം

ജനതാ കര്‍ഫ്യൂവിനെതിരായ ട്രോളുകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് സലീം കുമാറിന്റെ അപേക്ഷ. ഇത്തരം ട്രോളുകളില്‍ നിന്ന് കിട്ടുന്ന ചിരി രോഗം വരുന്നത് വരെയുണ്ടാകൂ എന്നും സലീം കുമാര്‍ പറയുന്നു. നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗം വന്നാല്‍ എല്ലാ ചിരിയും അവസാനിക്കുമെന്നും നടന്‍ ഉണര്‍ത്തുന്നു.

ഫലപ്രദമായ നടപടി

ഫലപ്രദമായ നടപടി

കൊറോണ വൈറസ് മൂലമുള്ള രോഗ വ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ നടപടിയാണ് ജനതാ കര്‍ഫ്യൂ. ഗുണം ലഭിക്കണമെങ്കില്‍ കര്‍ഫ്യൂ പൂര്‍ണമാകണം. കക്ഷിരാഷ്ട്രീയ വിഷയങ്ങള്‍ ഇപ്പോള്‍ മാറ്റിവയ്ക്കാം. അതിനെല്ലാം ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്നും സലീം കുമാര്‍ പറയുന്നു.

 അഭിവാദ്യം ചെയ്യുന്നില്‍ എന്താണ് തെറ്റ്

അഭിവാദ്യം ചെയ്യുന്നില്‍ എന്താണ് തെറ്റ്

ഞയാറാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ള പാത്രമടിയെ വിമര്‍ശിച്ചുള്ള ട്രോളുകളും കണ്ടു. രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആരോഗ്യ രംഗത്തുള്ളവര്‍, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍... ഇവരെ സ്മരിച്ച് അഭിവാദ്യം ചെയ്യുന്നില്‍ എന്താണ് തെറ്റ് എന്നും സലീം കുമാര്‍ ചോദിക്കുന്നു.

 സിനിമാ ലോകത്തിന്റെ പിന്തുണ

സിനിമാ ലോകത്തിന്റെ പിന്തുണ

കഴിഞ്ഞദിവസം ഒട്ടേറെ സിനിമാ താരങ്ങള്‍ മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച രംഗത്തുവന്നിരുന്നു. മമ്മൂട്ടിക്കും മോഹന്‍ ലാലിനും പുറമെ . ജയസൂര്യ, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും പിന്തുണച്ചു. രാജ്യം നേരിടുന്ന വിപത്തില്‍ നിന്ന ഒരുമിച്ച് നിന്ന് രക്ഷപ്പെടാമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

മോദി പറഞ്ഞത്

മോദി പറഞ്ഞത്

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തതും ജാഗ്രത പാലിക്കേണ്ട കാര്യങ്ങള്‍ ഉണര്‍ത്തിയതും. ആ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. 60 വയസ് കഴിഞ്ഞവര്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും മോദി പറഞ്ഞു.

ജനതാ കര്‍ഫ്യൂ ഇങ്ങനെ

ജനതാ കര്‍ഫ്യൂ ഇങ്ങനെ

ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ ഒമ്പതു വരെയാണ് ജനതാ കര്‍ഫ്യൂ. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വീടിന് മുന്നില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. രാജ്യത്തിന് വേണ്ടി മുഴുസമയം ജോലി ചെയ്യുന്നവരാണവര്‍. 5 മിനുട്ട് പ്ലേറ്റുകള്‍ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനങ്ങള്‍ അറിയിക്കാമെന്നും മോദി പറഞ്ഞു.

പരിഭ്രാന്തി വേണ്ട

പരിഭ്രാന്തി വേണ്ട

പതിവായി ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണം. അടിയന്തരമല്ലാത്ത സര്‍ജറി മാറ്റിവയ്ക്കണം. സാമ്പത്തിക ദ്രുതകര്‍മ സേന രൂപീകരിച്ചു. വീട്ടുജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. പരിഭ്രാന്തരായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. കിംവദന്തികളില്‍ വിശ്വസിക്കരുത്. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പെരുമാറണമെന്നും മോദി അഭ്യര്‍ഥിച്ചു.

English summary
Actor Salim Kumar, supports Janata Curfew, says avoid troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X