കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വസ്തുതാ വിരുദ്ധം, പ്രതിഛായ നശിപ്പിക്കാനുള്ള ഗൂഢതാല്‍പര്യം': 'അമ്മ'യ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍

Google Oneindia Malayalam News

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം അമ്മ ഭാരവാഹി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ വിജയ് ബാബു സമര്‍പ്പിച്ച കത്ത് അംഗീകരിക്കുക മാത്രമാണ് അമ്മ ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചത്. വിജയ് ബാബുവിനെതിരെ കടുത്ത നടപടി വേണം എന്ന് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ആവശ്യം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് കത്തിലെ ആവശ്യം അംഗീകരിച്ചു നല്‍കിയുള്ള നടപടി.

1

ഈ യോഗത്തിനിടെ, നടന്‍ ഷമ്മി തിലകനെതിരെയുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശിച്ചതായും അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെയുള്ള നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്തുമായി ബന്ധപ്പെട്ടാണ് ഷമ്മി തിലകനെതിരെയുള്ള പരാതി.

2

ഇതില്‍ ഷമ്മി തിലകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെന്നാണ് അമ്മ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. കൂടാതെ ഈ മാസം 17ന് ഷമ്മി തിലകനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

3

താനുമായി ബന്ധപ്പെട്ട് അമ്മ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

4

അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എന്റെ വിഷയം..; 'മീറ്റൂ' ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐ സി സിയുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

5

01/05/2022ല്‍ 'അമ്മ' സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് സംബന്ധിച്ച്:-
പോഷ് ആക്ട് -2013(പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്സ്‌മെന്‍ഡ് ആക്ട്) പ്രകാരം 'അമ്മ' സംഘടനയില്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐ സി സി ) ന്റെ ശുപാര്‍ശ അനുസരിച്ച്, 'മീറ്റൂ' ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നതുമായ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍..;

6

'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്നും കൂടി കുറിച്ചിരിക്കുന്നു.

7

വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്.. ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..!
മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എന്റെ വിഷയം..; 'മീറ്റൂ' ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐ സി സിയുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..?

8

പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ പ്രസ്താവന ടിയാന്‍ നടത്തിയത് മനപ്പൂര്‍വമായി സമൂഹത്തിന്റെ മുമ്പില്‍ എന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്.

9

ആയതിനാല്‍ പത്രക്കുറിപ്പില്‍ എന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറല്‍ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.- ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ലെന്ന് അമ്മ | Oneindia Malayalam

English summary
Actor Shammy Thilakan Reveals press release issued by AMMA in his name is untrue, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X