കെ സുരേന്ദ്രന് തെറിക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. 10 സീറ്റുകളെങ്കിലും ഇത്തവണ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു വോട്ടെണ്ണലിന് മുന്‍പ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഫലം പ്രഖ്യാപനം വന്നപ്പോള്‍ കയ്യിലുള്ള നേമം കൂടി നഷ്ടമായി.
9 ഇടത്ത് രണ്ടാമത് എത്തിയത് മാത്രമാണ് ഏക ആശ്വാസം. മുപ്പത്തിയഞ്ച് സീറ്റ് നേടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന അടക്കമുള്ള നിരവധി കാര്യങ്ങള്‍ ബിജെപിക്ക് വലിയ തിരിച്ചടിയായെന്നാണ് പരാജയം പഠിക്കാന്‍ നിയോഗിച്ച പാര്‍ട്ടി സമിതി തന്നെ വ്യക്തമാക്കിയത്.

35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന സുരേന്ദ്ര പ്രസ്താവന പ്രതികൂല ഫലമാണ് ഉണ്ടാക്കിയത്. ബിജെപിയും കോണ്‍ഗ്രസ് ധാരണ എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കി. ഇടതുപക്ഷം ഈ അവസം മുതലെടുത്ത് ന്യൂനപക്ഷങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനവും ദോഷം ചെയ്തു. രണ്ട് മണ്ഡലത്തിലും ശ്രദ്ധ ലഭിച്ചില്ല. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ച് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ വിജയിക്കമായിരുന്നു. എന്നാല്‍ കോന്നിയില്‍ കൂടെ മത്സരിക്കുന്നത് വിജയിച്ചാല്‍ തങ്ങളെ കൈവിടുമോ എന്ന ചിന്ത വോട്ടര്‍മാരില്‍ ഉണ്ടാക്കിയെന്നും കണ്ടത്തലുണ്ട്.

തിരഞ്ഞെടുപ്പ് സമിതിയുടെ കണ്ടത്തലുകള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് നീക്കങ്ങള്‍ക്കും ശക്തി പകര്‍ന്നേക്കും. കെ സുരേന്ദ്രനെ നേരിട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോഴ ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് തന്നെ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. ദേശീയ നേതൃത്വത്തിന്റെ ശക്തായ പിന്തുണ ലഭിച്ചതായിരുന്നു അന്ന് സുരേന്ദ്രന് തുണയായത്.

എന്നാല്‍ തിരഞ്ഞെടുപ്പ് സമിതിയുടെ കണ്ടെത്തലുകള്‍ സുരേന്ദ്രനെതിരെ നീങ്ങുന്ന വിഭാഗത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ്. അവര്‍ നേരത്തെ തന്നെ പരസ്യമായും രഹസ്യമായും ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഇത്. ഈ ഒരു സാഹചര്യത്തില്‍ നേതൃമാറ്റം എന്ന ആവശ്യം സുരേന്ദ്ര വിരുദ്ധ വിഭാഗം പാര്‍ട്ടിയില്‍ ശക്തിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പകരം ആ സ്ഥാനത്തേക്ക് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി എത്തുമെന്നാണ് സൂചന. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യനായ വ്യക്തി എന്നതാണ് അദ്ദേഹത്തിന്റെ അനുകൂല ഘടകം. കേരളത്തില്‍ പാര്‍ട്ടി വളരണമെങ്കില്‍ പൊതു സ്വീകാര്യയായ ആളുകള്‍ നേതൃ തലത്തിലേക്ക് വരണമെന്ന് ദേശീയ നേതൃത്വത്തിനും അഭിപ്രായമുണ്ട്

അമിത് ഷ-ജെപി നദ്ദ ദ്വന്ദ്വത്തിന്െ തിരൂമാനമായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകം. അതിന് ശേഷം സുരേഷ് ഗോപിയുടെ നിലപാടും അറിഞ്ഞേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും സജീവമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വ്യക്തുന്ന വ്യക്തിയാണ് സുരേഷ് ഗോപി എംപി. ശബരിമല പോലുള്ള വിഷയങ്ങള്‍ക്കപ്പുറം ജനകീയ വിഷയങ്ങളില്‍കൂടി ഇടപെടണമെന്ന സമിതി റിപ്പോര്‍ട്ടും നേതൃ മാറ്റം ഉണ്ടായാല്‍ സുരേഷ് ഗോപിയെന്ന പേരിന് സാധ്യത വര്‍ധിപ്പിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ടെങ്കിലും പ്രവര്‍ത്തകരില്‍ വലിയ ആവേശം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രചരണത്തിന് ചുരുങ്ങിയ സമയം മാത്രം ലഭിച്ചെങ്കിലും മികച്ച പ്രകടനം നടത്താനും സാധിച്ചു. തമിഴ്നാട് മാതൃകയില്‍ സിവില്‍ സര്‍വ്വീസില്‍ നിന്നെത്തിയ ജേക്കബ്തോമസും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക തലങ്ങളിലെ പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചയും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തുറന്ന് കാട്ടിയിരുന്നു. ഇത് സംഘടനാ അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രന് തിരിച്ചടിയാവുന്ന ഘടകമാണ്. നാല് ജനറല്‍ സെക്രട്ടറിമാരും, ഒരു വൈസ് പ്രസിഡന്റും അടങ്ങുന്ന അഞ്ച് സമിതികളായിരുന്നു തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications