'ബിജെപി വിളിച്ചാല്‍ നോ എന്നു പറയില്ല'; വിളികാത്ത് സുരേഷ് ഗോപി
തിരുവനന്തപുരം: വിഴിഞ്ഞം പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം തുടരവെ താന്‍ ബിജെപിയിലേക്ക് പോകുകയാണെന്ന സുചന നല്കി നടന് സുരേഷ് ഗോപി. ബിജെപി വിളിച്ചാല്‍ നോ എന്നു പറയില്ല. താനല്ല ഇക്കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കേണ്ടത്, ബിജെപിയാണ്. അവര്‍ വിളിച്ചാല്‍ സന്തോഷത്തോടെ അംഗമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
മോദിജിയോ അദ്ദേഹത്തിന്റെ അണികളോ ആവശ്യപ്പെട്ടാല്‍ നോ എന്ന് പറയാന്‍ തനിക്കാവില്ല. രാഷ്ട്രീയ പ്രവേശവും നിലപാടുകളും ഇത്രയും നാള് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇനി അങ്ങിനെയല്ല. വിഴിഞ്ഞത്ത് നടന്ന പ്രസംഗം അടര്‍ത്തിമാറ്റിയെടുത്ത് ചിലര്‍ വിവാദമാക്കുകയായിരുന്നു. ചിലര്‍ ദുഷ്ടലാക്കോടെയാണ് തന്റെ വാചകങ്ങള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കുവേണ്ടി മാത്രമല്ല. താന്‍ എല്ലാ പാര്‍ട്ടികള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ കെ ആന്റണിയോട് ചോദിച്ചാല്‍ ഇക്കാര്യം അറിയാം. വിഴിഞ്ഞം പ്രസംഗവുമായി ബന്ധപ്പെട്ട് വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗം താന്‍ വായിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞദിവസം വിഴഞ്ഞത്തു നടന്ന പ്രതിഷേധ പരിപാടിക്കിടെ പ്രസംഗിച്ചത്. സുരേഷ് ഗോപി വികസന കാര്യത്തിലും വര്‍ഗീയത കലര്‍ത്തുകയാണെന്ന് ആരോപിച്ച് ഒട്ടേറെ പേര് അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications