രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്നാട് വരെ പോകേണ്ട, ഇവിടെയുമുണ്ടെന്ന് യുവമോര്‍ച്ച നേതാവ്
ജയ് ഭീം എന്ന ചിത്രത്തെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയാണ്. ഇരുളര്‍ വിഭാഗം നേരിടുന്ന വിവേചനങ്ങളും അവര്‍ക്ക് വേണ്ടി പോരാടുന്ന ചന്ദ്രു എന്ന അഭിഭാഷകനെ കുറിച്ചുമായിരുന്നു ചിത്രം സംസാരിച്ചത്. ചിത്രത്തിലെ ചന്ദ്രു കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ട് സിപിഎം നേതാക്കളെല്ലാം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാം രാജ്. ചിത്രം കണ്ടപ്പോള്‍ തന്റെ കുട്ടിക്കാലമാണ് ഓര്മ വന്നതെന്ന് ശ്യാം പറയുന്നു. ഓര്‍മകളില്‍ നിന്നുമാവാം, സമരങ്ങള്‍ക്കിടയില്‍ കാക്കിയിട്ടവരെ കാണുമ്പോള്‍ അറിയാതെ ചോര തിളയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജയ് ഭീം. ഇടുക്കിയിലെ മലമുകളിലേക്ക് കുടിയേറി വന്ന്,കാടുതെളിച്ച് കൃഷി ചെയ്തപ്പോള്‍, മുളച്ചു വന്ന ചെടികളൊക്കെയും പിഴുതെറിയുന്ന ഫോറസ്റ്റ് ഓഫീസറെ നോക്കി ഒരു കയ്യില്‍ കൈക്കുഞ്ഞും മറുകയ്യില്‍ വാക്കത്തിയുമായി ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? എന്റച്ഛന് നിന്നിട്ടുണ്ടെന്ന് ശ്യാംരാജ് പറയുന്നു. സ്കൂള്‍ വിട്ട് ദാഹിച്ചലഞ്ഞു വരുമ്പോള്‍, അങ്ങകലെ നിന്നും നടന്നു വരുന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ കാക്കിയുടെ വെട്ടം കാണുമ്പോള്‍ പാറയ്ക്കു പിന്നില്‍ പേടിച്ച് മറഞ്ഞിരുന്നിട്ടുണ്ടോ? അതും തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഞ്ചിനീയറിംഗ് പഠനത്തിനായി കമ്യൂണിറ്റി സര്ട്ടിഫിക്കറ്റിനപേക്ഷിച്ചപ്പോള് ഓഫീസ് മുറിയിലിരുന്ന് സിഗരറ്റ് വലിയ്ക്കുന്ന വില്ലേജ് ഓഫീസറുടെ പിന്നെ വാ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള സംസാരത്തിന് ശേഷം തലയും താഴ്ത്തി നടന്നു പോവേണ്ടി വന്നിട്ടുണ്ടോ? ഞാന്‍ പോന്നിട്ടുണ്ട്. ഒരു പക്ഷേ ഉള്ളിന്റെയുള്ളില്‍ പതിഞ്ഞു കിടക്കുന്ന ആ ഓര്‍മകളില്‍ നിന്നുമാവാം, സമരങ്ങള്‍ക്കിടയില്‍ കാക്കിയിട്ടവരെ കാണുമ്പോള്‍ അറിയാതെ ചോര തിളയ്ക്കുന്നതെന്നും യുവോര്ച്ചാ നേതാവ് പറഞ്ഞുപ.
മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാരുദ്യോഗസ്ഥരോടു സംസാരിക്കുമ്പോള്‍,അറിയാതെ ശബ്ദമുയരുന്നത്....
രാജാക്കണ്ണിനേയും സെങ്കനിമാരേയും തേടി തമിഴ്നാട് വരെയെങ്ങും പോവേണ്ട. ഇങ്ങിവിടെ നമുക്കിടയില്‍ തന്നെയുണ്ട്.
പൊതു സമൂഹവും,ചൂഷിത വര്‍ഗവും ഒരു പോലെ മനസുവച്ചങ്കില് മാത്രമേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ.
പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് സിമ്പതി തോന്നുന്നതിനുമപ്പുറം, അവരിലേക്ക് കടന്നു ചെല്ലാന്‍ പൊതു സമൂഹം തയ്യാറാവണം....
വിദ്യാഭ്യാസം നേടാന്‍, സകല മേഖലകളിലും കടന്നു ചെല്ലാന്‍, ചൂഷണത്തിന് വിധേയരായവരും തയ്യാറാവണം.' പൊറക്കുമ്പോതേ നാന് വക്കീലാ പൊറക്കലേ, മനുഷ്യനാ താന്‍ പൊറന്തേ' ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകളാണെന്നും ശ്യാം രാജ് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications