'അമ്മ' നീതി ന്യായവ്യവസ്ഥയല്ല, ചോദിക്കേണ്ടത് കോടതിയോടെന്ന് ടൊവിനോ; സത്യം മൂടിവെക്കാനാവില്ലെന്ന് ആഷിഖ് അബു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് ടൊവിനോ തോമസും സംവിധായകന് ആഷിഖ് അബുവും. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ ടൊവിനോ തോമസ് പറഞ്ഞു. നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ലെന്നും അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണെന്നും ടൊവിനോ തോമസ് റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗമാണെങ്കിലും അമ്മയുടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് താനല്ലെന്നും എന്നാല്‍ തനിക്ക് കിട്ടിയ വേദിയില്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ടൊവിനോ തോമസ് ഉറപ്പ് നല്കി. ഞാന്‍ പറയുന്നത് ഒരുപക്ഷെ എന്റെ അഭിപ്രായം ആയിരിക്കാം, അതിന് മറ്റ് വശങ്ങള് ഉണ്ടായേക്കാം. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ അമ്മയില്‍ പറയും. സമ്മര്‍ദം ചെലുത്താന്‍ അമ്മ സംഘടനയ്ക്ക് ആവും എന്ന് കരുതുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച് എത്തിയവരെ കണ്ടില്ലെന്ന് നടിക്കരുത് എന്നും ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന് സംവിധായകന് ആഷിഖ് അബു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. നടിയ്ക്ക് നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വളരെ വിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി മുഖ്യധാരയിലേക്ക് മടങ്ങി വരേണ്ടതുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നമ്മള് അവരെ ഇങ്ങനെ കവര്‍ ചെയ്ത് നിര്‍ത്തുന്നതാണ് പ്രശ്നമെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. നിങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ടെന്ന് താനവരോട് പറഞ്ഞിട്ടുണ്ടെന്നും ഒരു സാധാരണ സ്ത്രീയെ പോലെ നമ്മള് അവരെ കാണണമെന്നും ആഷിഖ് അബു പറഞ്ഞു. ഇതൊരു ക്രിമിനല്‍ കേസാണ്. അതിന്റെ നടപടികള്‍ വേറെയാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. എന്നാലും അവസാനം സത്യം പുറത്തു വരും. അത് മൂടിവെക്കാന്‍ പറ്റില്ല. കുറച്ചു കാലത്തേക്ക് മൂടി വെക്കാന്‍ പറ്റുമായിരിക്കും, ആഷിഖ് അബു പറഞ്ഞു.

ഇതില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ചിലപ്പോള്‍ അയാള്‍ നന്നായേക്കാം. പക്ഷെ അതിജീവിതയെക്കുറിച്ചാണ് നമ്മുടെ ആശങ്കയെങ്കില്‍ അവര്‍ വളരെ ആത്മവിശ്വാസത്തോടെ തിരിച്ചു വരണമെന്നാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

ആദ്യം സഹോദരന് അനൂപ്, അളിയന് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കും മുമ്പ് കൂടുതല്‍ തെളിവ് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് നല്കാന് വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആറ് മാസമെങ്കിലും വിശദമായ അന്വേഷണത്തിന് വേണ്ടി വരുമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം വിചാരണ കോടതി അനുവദിച്ചിട്ടില്ല.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications