Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ സിനിമ ചെയ്യാന്‍ മോദി ക്ഷണിച്ചെന്ന് ഉണ്ണി മുകുന്ദന്‍; 'ജീവിതത്തിലെ മികച്ച 45 മിനിറ്റ്'

കൊച്ചി: കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടന്‍ ഉണ്ണി മുകുന്ദന്‍. രാത്രിയോടെ നരേന്ദ്ര മോദി തങ്ങിയ താജ് മലബാര്‍ ഹോട്ടലില്‍ എത്തിയാണ് ഉണ്ണി മുകുന്ദന്‍ നരേന്ദ്ര മോദിയെ നേരില്‍ കണ്ടത്. നേരത്തെ കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയിലും മറ്റ് സിനിമാ താരങ്ങള്‍ക്കൊപ്പം ഉണ്ണി മുകുന്ദന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നേരില്‍ കണ്ടത്.

പ്രധാനമന്ത്രിയുമായി 45 മിനിറ്റ് നേരത്തോളം സംസാരിക്കാന്‍ സാധിച്ചു എന്നും തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളായിരിക്കും അത് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്രമോദിയുമായി ഗുജറാത്തി ഭാഷയില്‍ സംസാരിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്ക് വെക്കുന്നുണ്ട്.

unni mukundan

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

'ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആയിരിക്കുമിത്. നന്ദി സര്‍. താങ്കളെ ദൂരെ നിന്ന് കണ്ട 14 വയസുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മുക്തനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ) എന്ന ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു.

താങ്കളെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് ഇപ്പോള്‍ സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരിക്കും. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഒരിക്കലും ഞാന്‍ മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് നടപ്പിലാക്കും, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.

അതേസമയം തന്നെ പറ്റി പലകാര്യങ്ങളും നരേന്ദ്ര മോദി ചോദിച്ചു എന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. തനിക്ക് 13 വയസുള്ളപ്പോഴാണ് മോദിയെ ദൂരെ നിന്ന് ആദ്യമായി കാണുന്നത് എന്നും അന്ന് സിഎമ്മായി കണ്ട ആളെ ഇന്ന് പിഎമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം എന്നുമാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം

മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു എന്നും ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി സംഘപരിവാര്‍ ചേരിയോട് അടുത്ത് നില്‍ക്കുകയാണ് ഉണ്ണിമുകുന്ദന്‍. ഏറെ കാലം ഗുജറാത്തിലായിരുന്ന ഉണ്ണി മുകുന്ദന്‍ മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പട്ടം പറത്തിയതിന്റെ ഓര്‍മകള്‍ അടുത്തിടെ പങ്ക് വെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+