യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി. ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് നടിയുടെ പരാതിയെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നത്.
ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. കോടതി നിർദേശം അനുസരിച്ച് താൻ കേസ് അന്വേഷണവുമായി സഹകരിച്ചതായും ഇനി കസ്റ്റഡിയിൽ എടുക്കേണ്ടന്നും വിജയ് ബാബു ഹൈക്കോടതിയിൽ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, നടൻ വിജയ് ബാബുവിൽ നിന്ന് കടുത്ത പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വ്യക്തമാക്കിയിരുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു.

നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം ഏറെ വിവാദമായി മാറിയിരുന്നു. പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടനെതിരെ അന്വേഷണം ആരംഭിച്ചു. എന്നാൽ, താൻ ദുബായിൽ ആണെന്ന് നടൻ പൊലീസിൽ വ്യക്തമാക്കി. തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ശേഷം, ഇൻ്റർപോൾ വഴിയും അറസ്റ്റ് ചെയ്യാൻ കൊച്ചി സിറ്റി പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കം നടന്നു.

ഇതോടെ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നിരുന്നു. അതേസമയം, ഹൈക്കോടതി നി൪ദ്ദേശ പ്രകാരമാണ് ദുബായിലായിരുന്ന നടൻ വിജയ് ബാബു കൊച്ചിയിൽ തിരിച്ച് വന്നത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പൊലീസിനോട് വ്യക്തമാക്കി.

ഇരയെ ശാരീരികമായി താൻ ഉപദ്രവിച്ചില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു. അതേസമയം, 2022 ഏപ്രില്‍ 22 - നാണ് നടൻ വിജയ് ബാബുവിന് നടി വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരുന്നത്. തനിക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കി എന്നായിരുന്നു വെളിപ്പെടുത്തൽ. ശേഷം, ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

എറണാകുളം സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ ആണ് കേസ് എടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു നടന്റെ പ്രതികരണം ഉണ്ടായത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല.

മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കിയിരുന്നു.
Recommended Video

എന്നാൽ, പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ നടൻ പുറത്തു പറഞ്ഞുവെന്ന് വ്യക്തമാക്കി നടനെതിരെ രണ്ടാമത്തെ കേസും പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications