ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണ്; ദിലീപിന്റെ മുന്‍കൂര്‍ജാമ്യത്തില്‍ മഞ്ജുവാര്യരുടെ പ്രസംഗം പങ്കുവെച്ച് വിനായകന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന് വിനായകന്. 2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മഞ്ജു വാര്യര്‍ സംസാരിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ടാണ് വിനായകന് പങ്കുവെച്ചിരിക്കുന്നത്.
Recommended Video
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു മഞ്ജുവാര്യര്‍ അന്ന് പ്രസംഗിച്ചത്. കേസില്‍ ആദ്യമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞ സിനിമാ താരങ്ങളിലൊരാളും മഞ്ജുവായിരുന്നു. മഞ്ജു വാര്യരുടെ പ്രസ്താവന സംബന്ധിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണ് വിനായകന് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അവ്യക്തമായ ചില പ്രതികരണങ്ങള്‍ വിനായകന് ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയില്‍ അര മണിക്കൂറിനിടയില്‍ ഡബ്ല്യു സി സിയും നടിയെ ആക്രമിച്ച കേസുമായും ബന്ധപ്പെട്ട വാര്‍ത്തകളുടെ ആറ് സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന് ഷെയര്‍ ചെയ്തിരുന്നു. ഇത് പിന്നീട് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ദിലീപിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഫാന്‍സ് പേജുകളിലെല്ലാം ഇത് പ്രകടമാണ്. ദൈവം വലിയവനാണ് എന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ പ്രതികരിച്ചത്. ജാമ്യവിധി പുറത്തുവന്നതിന് പിന്നാലെ ദിലീപിന്റെ വീടിന് പുറത്ത് ആരാധകര്‍ ലഡുവിതരണവും നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അതിനുള്ള തെളിവുകള്‍ നിലവിലില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. കോടതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും വിധിപ്രസ്താവത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജാമ്യ ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന് തീരുമാനം. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ദിലീപിനും സംഘത്തിനും ജാമ്യം അനുവദിച്ചത്. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഗൂഢാലോചന കേസിലെ പ്രതികള്‍.

അതേസമയം മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെ എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യക്തമായ തെളിവില്ലാതെയാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടും ദിലീപ് കോടതിയെ സമീപിക്കും. വിചാരണ മാത്രം ബാക്കി നില്ക്കുന്ന കേസില്‍ തുടരന്വേഷണം നടത്തേണ്ടതില്ല എന്നാണ് ദിലീപിന്റെ വാദം.അതേസമയം ജാമ്യം ലഭിച്ചതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതല്‍ തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications