അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റി
കൊച്ചി: നടിയും നിര്‍മാതാവും ആയ സാന്ദ്ര തോമസിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായി സഹോദരി അറിയിച്ചു. കുറച്ച് ദിവസമായി സാന്ദ്ര തോമസ് ഐസിയുവില്‍ ആയിരുന്നു.
സാന്ദ്രയുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് സഹോദരി ഇക്കാര്യം അറിയിച്ചത്. സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യവും സഹോദരി അറിയിച്ചത് ഇതേ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു. എന്തായാലും ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍...
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

അതീവ ഗുരുതരാവസ്ഥയില്‍
ജൂണ്‍ 15 ന് ആയിരുന്നു സാന്ദ്ര തോമസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ഗുരുതരമായ അവസ്ഥയില്‍ ആയിരുന്നു ഇത്. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതോടെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

സഹോദരിയുടെ കുറിപ്പ്
സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ആയിരുന്നു സഹോദരി ഈ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു ഇത്. എല്ലാവരുടേയും പ്രാര്‍ത്ഥന തേടിക്കൊണ്ടായിരുന്നു സഹോദരിയുടെ കുറിപ്പ്.

അഞ്ച് ദിവസങ്ങള്‍
അഞ്ച് ദിവസങ്ങളായിരുന്നു സാന്ദ്ര തോമസിന് ഐസിയുവില്‍ കിടക്കേണ്ടി വന്നത്. ഇപ്പോള്‍ സാധാരണ ആശുപത്രി മുറിയിലേക്ക് മാറ്റി എന്നും ആരോഗ്യ നില മെച്ചപ്പെട്ട് അപകടനില തരണം ചെയ്തു എന്നും ആണ് സഹോദരി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

പ്രാര്‍ത്ഥനകള്‍ക്ക് നന്ദി
കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഏറെ ക്ലേശകരമായിരുന്നു എന്നും സഹോദരി പറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഒരുപാട് അന്വേഷണങ്ങളും പ്രാര്‍ത്ഥനകളും ആണ് ലഭിച്ചത്. പലര്‍ക്കും മറുപടി നല്കാന് കഴിഞ്ഞിട്ടില്ല. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സഹോദരി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

അഭിനേത്രിയായി തുടക്കം
അഭിനേത്രിയായിട്ടായിരുന്നു സാന്ദ്ര തോമസിന്റെ തുടക്കം. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി എന്നിവയായിരുന്നു ആദ്യ സിനിമകള്‍. പിന്നീട് ഓഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ സിനിമകളില്‍ അഭിനയിച്ചു.

നിര്‍മാതാവ്
2012 ല്‍ പുറത്തിറങ്ങിയ 'ഫ്രൈഡേ' ആയിരുന്നു സാന്ദ്ര തോമസിന്റെ ആദ്യ നിര്‍മാണ സംരംഭം. ഫഹദ് ഫാസിലും ആന്‍ അഗസ്റ്റിനും പ്രധാന റോളുകളില്‍ എത്തിയ സിനിമ ഇന്നൊവേറ്റീവ് ഫിലിം കണ്‍സെപ്റ്റ്സിന്റെ ബാനറില്‍ സാന്ദ്ര തോമസും തോമസ് ജോസഫ് പട്ടത്താനവും ചേര്‍ന്നായിരുന്നു നിര്‍മിച്ചത്.

ഫ്രൈഡേ ഫിലിം ഹൗസ്
ആദ്യ ചിത്രത്തിന്റെ പേരില്‍ പിന്നീട് വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനി തുടങ്ങി സാന്ദ്ര തോമസ്. പിന്നീട് 2017 ല്‍ പിരിയുന്നത് വരെ ഏഴ് സിനിമകള്‍ ആണ് സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡ് ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ചത്.

നടിയായും പേരെടുത്തു
നിര്‍മാണ മേഖലയിലേക്ക് കടന്നതിന് ശേഷം ആണ് സാന്ദ്ര തോമസ് നടി എന്ന നിലയില്‍ ശ്രദ്ധനേടുന്നത്. ആമേനിലേയും ആടിലേയും വേഷങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇത് കൂടാത കിളി പോയി, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട്, ആകാശവാണി തുടങ്ങിയ സിനിമകളിലും സാന്ദ്ര മോതസ് അഭിനയിച്ചിട്ടുണ്ട്.
അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications