Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്; കളികള്‍ മാറുന്നു!! നീതി തേടി ഏതറ്റംവരെയും പോകും

കൊച്ചി: നീതി തേടി ഏതറ്റംവരെയും പോകുമെന്ന സൂചന നല്‍കി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. നിര്‍ണായകമായ ആവശ്യങ്ങള്‍ കീഴ്‌ക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് നടി ഹൈക്കോടതിയിലെത്തുന്നത്. വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് നടി കോടതിയെ ബോധിപ്പിക്കും. മാത്രമല്ല കേസില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടും.

നടിയുടെ ആവശ്യം അംഗീകരിച്ചാല്‍ പ്രതികള്‍ അല്‍പ്പം വിയര്‍ക്കേണ്ടി വരും. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെയാണ് കോടതി വഴി മറ്റൊരു തിരിച്ചടിക്ക് കളമൊരുങ്ങുന്നത്. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന സുപ്രധാനമായ വാദമാണ് നടി ഹൈക്കോടതിയില്‍ ഉന്നയിക്കുക. കേസിന്റെ വിവരങ്ങള്‍ ഇങ്ങനെ...

വിചാരണ വേഗത്തില്‍ വേണം

വിചാരണ വേഗത്തില്‍ വേണം

വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുണ്ടോ എന്ന് സെഷന്‍സ് കോടതി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഹര്‍ജികള്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരീക്ഷണം. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലെത്തിയാല്‍ പ്രധാനമായും ഉന്നയിക്കുന്ന വാദങ്ങളിലൊന്ന് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണം എന്നതാകും.

പുനപ്പരിശോധനാ ഹര്‍ജി

പുനപ്പരിശോധനാ ഹര്‍ജി

പ്രതികളുടെ നീക്കങ്ങള്‍ പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹര്‍ജിയെത്തുക. വനിതാ ജഡ്ജി കേസ് പരിഗണിക്കണമെന്ന്് നടി നേരത്തെ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വാദം തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം സൂചിപ്പിച്ച് പുനപ്പരിശോധനാ ഹര്‍ജിയുമായി നടി ഹൈക്കോടതിയിലേക്ക് വരുന്നത്.

ഇത്തരം കേസുകള്‍

ഇത്തരം കേസുകള്‍

ലൈംഗിക ആക്രമണം ആരോപിക്കപ്പെട്ടിട്ടുള്ള കേസാണിത്. ഇത്തരം കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം മുമ്പ് പല കേസുകളിലുമുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഓരോ ആവശ്യങ്ങളുമായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് തുടരുകയാണ്. ഇതാണ് വിചാരണ വൈകാന്‍ പ്രധാനമായ ഒരു കാരണം.

എന്തുകൊണ്ട് സാധിക്കുന്നില്ല

എന്തുകൊണ്ട് സാധിക്കുന്നില്ല

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഒന്നര വര്‍ഷത്തോട് അടുക്കുന്നു. കോളിളക്കം സൃഷ്ടിച്ച സംഭവമായിട്ട് പോലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ദിലീപ് ഉള്‍പ്പെട്ട കേസായതുകൊണ്ടുതന്നെ കേസ് കേരളക്കര ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. എന്നിട്ടുപോലും വിചാരണ തുടങ്ങാനാകുന്നില്ല.

പ്രതികള്‍ ശ്രമിക്കുന്നു

പ്രതികള്‍ ശ്രമിക്കുന്നു

കഴിഞ്ഞദിവസം സെഷന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ട് ഈ വിഷയത്തില്‍ ഒരു നിരീക്ഷണം നടത്തി. വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. അഭിഭാഷകരായ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ദൃശ്യങ്ങളുടെ പകര്‍പ്പ്

ദൃശ്യങ്ങളുടെ പകര്‍പ്പ്

തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോടതി പറയുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഉപഹര്‍ജികളുമായി കോടതിയിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപ് ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടത്. സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയപ്പോള്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകരുടെ വാദം

അഭിഭാഷകരുടെ വാദം

കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ഇവരുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു. വിടുതല്‍ ഹര്‍ജിയുമായിട്ടാണ് ഈ പ്രതികള്‍ കോടതിയിലെത്തിയത്. അഭിഭാഷകര്‍ എന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്നും മറ്റു വാദങ്ങള്‍ തെറ്റാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ സെഷന്‍സ് കോടതി അഭിഭാഷകരുടെ വാദം തള്ളി.

ആക്രമണ ദൃശ്യങ്ങള്‍ ഒഴികെ

ആക്രമണ ദൃശ്യങ്ങള്‍ ഒഴികെ

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് അഭിഭാഷകര്‍ക്കെതിരായ ആരോപണം. പള്‍സര്‍ സുനി, ദിലീപ് തുടങ്ങിയ പ്രതികള്‍ കേസിന്റെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ ഒഴികെയുള്ള പ്രധാന രേഖകള്‍ കൈമാറാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഹൈക്കോടതിയിലെ ദിലീപിന്റെ ആവശ്യം

ഹൈക്കോടതിയിലെ ദിലീപിന്റെ ആവശ്യം

എന്നാല്‍ കൂടുതല്‍ രേഖകള്‍ വേണമെന്ന് വീണ്ടും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികളുടെ ഈ നീക്കം വിചാരണ വൈകിപ്പിക്കുകയാണെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പിന്നീട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയും വിചാരണ വൈകിപ്പിക്കുന്നതാണ്.

സിബിഐ വേണം, പോലീസ് പോര

സിബിഐ വേണം, പോലീസ് പോര

മാത്രമല്ല കേസില്‍ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ദിലീപ് വാദം ഉന്നയിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിയുടെ നീക്കത്തില്‍ സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്.

ജൂലൈ നാലിന് തീരുമാനം

ജൂലൈ നാലിന് തീരുമാനം

ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പോലീസ് അന്വേഷണത്തില്‍ ദിലീപ് സംശയം പ്രകടിപ്പിക്കുന്നു. സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ നാലിനാണ് ഈ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നത്.

 ഇതുവരെ സംഭവിച്ചത്

ഇതുവരെ സംഭവിച്ചത്

പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. കഴിഞ്ഞ ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. തന്നെ ചിലര്‍ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു.

ഈ വേളയിലാണ് പുതിയ ഹര്‍ജി

ഈ വേളയിലാണ് പുതിയ ഹര്‍ജി

ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സിബിഐ നിലപാട് അറിയിക്കും. കോടതി ദിലീപിന്റെ ആവശ്യം തള്ളിയാല്‍ വിചാരണ വേഗത്തിലാകും. അല്ലെങ്കില്‍ ഇനിയും വൈകും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നടി ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. ആക്രമണത്തിനിരയായ നടി കഴിഞ്ഞദിവസം അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+