ദിലീപിനെതിരേ നടന്നത് വന്‍ ഗൂഢാലോചന; തെളിവുകള്‍ പുറത്ത്!! അധികൃതരുടെ ഇരട്ടത്താപ്പ്‌

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തൃശൂര്‍: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ആലുവ ജയിലിലാണ് നടന്‍ ദിലീപ്. എന്നാല്‍ ഈ നടന്‍ തെറ്റ് ചെയ്തിട്ടുണ്ടോ. ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇല്ലെന്ന് നടനെ അനുകൂലിക്കുന്നവര്‍ പറയുന്നു. നടനെതിരേ ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തുവെന്ന ആരോപണവും ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

നടന്റെ ഭാവി ജീവിതം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് ആക്ഷേപം. സിനിമാ മേഖലയിലുള്ളളവര്‍ തന്നെ ഈ നിലപാടുമായി രംഗത്തെത്തിയിരുന്നു. നടന്‍ സ്ഥാപനങ്ങളും ഭൂമിയും എല്ലാം വ്യാജവും അനധികൃതവുമാണെന്ന് വരുത്തി തീര്‍ക്കുന്നത് ആരാണ്. ഇതിന് പിന്നില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്നാണ് തെളിയുന്ന കാര്യം.

 സര്‍ക്കാര്‍ ഭൂമി കൈയേറി

സര്‍ക്കാര്‍ ഭൂമി കൈയേറി

ദിലീപിന്റെ കൈവശമുള്ള സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചാലക്കുടിയിലേയും കുമരകത്തെയും പറവൂരിലെയും ഭൂമി സംബന്ധിച്ച് ഈ ആരോപണം ഉയര്‍ന്നു.

 പിന്നീട് കൈയേറിയിട്ടില്ലെന്ന്

പിന്നീട് കൈയേറിയിട്ടില്ലെന്ന്

എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി. കുമരകത്തും പറവൂരും ചാലക്കുടിയിലും ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്ന് വീണ്ടും നടത്തിയ സര്‍വേയില്‍ വ്യക്തമാക്കി.

ഡിസിനിമാസ് പൂട്ടിയത് മുന്നറിയിപ്പില്ലാതെ

ഡിസിനിമാസ് പൂട്ടിയത് മുന്നറിയിപ്പില്ലാതെ

എന്നാല്‍ അതിനിടെ പൊടുന്നനെയാണ് ദിലീപിന്റെ ഉടമസ്ഥതിയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയം മുന്‍സിപ്പാലി അധികൃതര്‍ അടച്ചുപൂട്ടിയത്. നിസാരമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

വികാരം മുതലെടുക്കുക

വികാരം മുതലെടുക്കുക

ദിലീപിനെതിരേ നിലനില്‍ക്കുന്ന വികാരം മുതലെടുക്കുക എന്ന ഒരു ലക്ഷ്യം ഈ അടച്ചുപൂട്ടലിന് പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഡി സിനിമാസ് അടച്ചുപൂട്ടിയതില്‍ അധികൃതര്‍ വിവേചനം കാണിച്ചുവെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ഇരട്ട നിലപാടിന്റെ തെളിവ്

ഇരട്ട നിലപാടിന്റെ തെളിവ്

അധികൃതരുടെ ഇരട്ട നിലപാടിന്റെ തെളിവുകള്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. ഡിസിനിമാസ് അടച്ചുപൂട്ടാന്‍ പറഞ്ഞ കാരണം ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്നതാണ്. അതാകട്ടെ, തിടുക്കത്തില്‍ അടച്ചുപൂട്ടേണ്ട കാരണവുമല്ല.

 ദിലീപ് ഓണ്‍ലൈന്‍

ദിലീപ് ഓണ്‍ലൈന്‍

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് അടച്ചുപൂട്ടല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ചാലക്കുടിയില്‍ തന്നെ മറ്റൊരു തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

ഒടുവില്‍ ഈ രണ്ട് കാര്യങ്ങളും ഉയര്‍ത്തി ചാലക്കുടി നഗരസഭക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയര്‍ന്നപ്പോള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുള്ള തീയേറ്ററിനും ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

 മൂന്ന് ദിവസം സമയം നല്‍കി

മൂന്ന് ദിവസം സമയം നല്‍കി

എന്നാല്‍ മൂന്ന് ദിവസത്തെ സമയം ഈ തീയേറ്ററിന് അനുവദിച്ചിട്ടുണ്ട്. ഈ പരിഗണന ദിലീപിന്റെ ഡി സിനിമാസിന് ലഭിച്ചില്ലെന്ന് ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു. ഡിസിനിമാസ് നിയമവിധേയമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.

ചാലക്കുടി നഗരസഭ ചെയ്തത്

ചാലക്കുടി നഗരസഭ ചെയ്തത്

പകപോക്കല്‍ നടപടിയാണ് ചാലക്കുടി നഗരസഭ സ്വീകരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ കുറ്റപ്പെടുത്തല്‍. ചാലക്കുടിയില്‍ തന്നെ മറ്റൊരു പ്രമുഖ തീയേറ്റര്‍ 20 വര്‍ഷമായി പ്രധാന അനുമതികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും അതടച്ചുപൂട്ടാന്‍ ഇത്ര തിടുക്കം നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

ഗുഢാലോനയുടെ ഭാഗം

ഗുഢാലോനയുടെ ഭാഗം

ഡിസിനിമാസിനെതിരായ നീക്കം പകപോക്കലിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ഈ തീയറ്ററിനു നോട്ടീസ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതും മൂന്ന് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ ആനുകൂല്യം ഡിസിനിമാസിന് ലഭിച്ചില്ല. ഇത് ഗുഢാലോനയുടെ ഭാഗമാണെന്നും ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു.

എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങള്‍

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ഡി സിനിമാസ് നിര്‍മാണത്തിന് വേണ്ടി കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല

എന്നാല്‍ നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഈ വിവാദം വീണ്ടും പുതിയ പശ്ചാത്തലത്തില്‍ ഉയരുകയും ഭൂമി വീണ്ടും അളക്കുകയും ചെയ്തിരുന്നു.

കൊട്ടാരക്കരയിലെ പദ്ധതി

കൊട്ടാരക്കരയിലെ പദ്ധതി

ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ കലാഭവന്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.

അഡ്വാന്‍സ് തുക നല്‍കിയതു മണി

അഡ്വാന്‍സ് തുക നല്‍കിയതു മണി

ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ദിലീപിന്റെ പേരിലാണ് ഡിസിനിമാസ് അറിയപ്പെടുന്നത്.

English summary
Actress Attack case: Chalakkudy Municipality against Dileep D Cinemas
Please Wait while comments are loading...