കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നീക്കം ദിലീപിന് തിരിച്ചടിയായി; രണ്ടുരാത്രി കൊതുകു കടി, ഇനിയുള്ള മാര്‍ഗം ഇതാണ്...

പ്രതിഭാഗം മേല്‍ക്കോടതിയില്‍ പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു തന്നെയാണ് പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിപ്പിച്ചത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതോടെ മറ്റു മാര്‍ഗങ്ങള്‍ തേടി പ്രതിഭാഗം. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. എങ്കിലും ശനി, ഞായര്‍ രാത്രികളില്‍ ദിലീപ് ആലുവ ജയിലില്‍ കഴിയേണ്ടി വരുമെന്ന കാര്യം തീര്‍ച്ച.

പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് ദിലീപിന് ജാമ്യഹര്‍ജികളുടെ നീക്കുപോക്കുകള്‍ വേഗത്തിലാക്കാന്‍ സാധിക്കാതെ വന്നത്. കൂടാതെ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്രചാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായതിനാല്‍ കോടതി തിടുക്കത്തില്‍ ജാമ്യം നല്‍കില്ലെന്ന് നിയമ വിദഗ്ധരുടെ നിരീക്ഷണമുണ്ടായിരുന്നു.

തെളിവെടുപ്പില്ല, ചോദ്യം ചെയ്യല്‍ മാത്രം

തെളിവെടുപ്പില്ല, ചോദ്യം ചെയ്യല്‍ മാത്രം

വെള്ളിയാഴ്ച ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പോലീസ് ശനിയാഴ്ച ദിലീപുമായി കാര്യമായ തെളിവെടുപ്പുകള്‍ നടത്തിയിരുന്നില്ല. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുകയായിരുന്നു.

നാലരയോടെ എത്തിച്ചു

നാലരയോടെ എത്തിച്ചു

വളരെ വൈകി നാലരയോടെയാണ് അങ്കമാലി കോടതിയില്‍ ദിലീപിനെ എത്തിച്ചത്. പത്ത് മിനുറ്റിനകം കോടതി വിഷയത്തില്‍ തീരുമാനമെടുത്തു. അതിന് ശേഷം മേല്‍ക്കോടതിയില്‍ പോകാന്‍ പ്രതിഭാഗത്തിന് സമയമില്ലായിരുന്നു.

പോലീസിന്റെ നീക്കം

പോലീസിന്റെ നീക്കം

പ്രതിഭാഗം മേല്‍ക്കോടതിയില്‍ പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു തന്നെയാണ് പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിപ്പിച്ചത്. ഇനി ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ പ്രതിഭാഗത്തിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാം. പ്രതിഭാഗം ഇതുസംബന്ധിച്ച് സൂചന നല്‍കിയിട്ടുണ്ട്.

സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം

സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം

പക്ഷേ, കീഴ്‌ക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ വളരെ ശക്തമാണ്. സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയാണ് ചെയ്തത്.

തിങ്കളാഴ്ചയും ഉറപ്പില്ല

തിങ്കളാഴ്ചയും ഉറപ്പില്ല

ഇനി തിങ്കളാഴ്ച മാത്രമേ മേല്‍ക്കോടതിയില്‍ പോകാന്‍ പ്രതിഭാഗത്തിന് സാധിക്കൂ. അതായത് ദിലീപ് രണ്ടു രാത്രി നിര്‍ബന്ധമായും ജയിലില്‍ കഴിയണം. തിങ്കളാഴ്ച ജാമ്യ ഹര്‍ജി സമര്‍പ്പിച്ച ഉടനെ മേല്‍ക്കോടതി വിഷയം പരിഗണിക്കണം എന്നുമില്ല.

 പോലീസിനുള്ള വെല്ലുവിളി

പോലീസിനുള്ള വെല്ലുവിളി

അതേസമയം, പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി കേസില്‍ രണ്ടു പ്രതികളെ പിടിക്കുക എന്നതാണ്. ഒന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണ്. മറ്റൊന്ന് പള്‍സര്‍ സുനിക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയാണ്.

അപ്പുണ്ണി കേരളം വിട്ടു

അപ്പുണ്ണി കേരളം വിട്ടു

ഇതില്‍ അപ്പുണ്ണി കേരളം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഈ സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം, ഇയാള്‍ കേരളത്തില്‍ തന്നെ ഒളിവില്‍ കഴിയാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് പോലീസ് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. അപ്പുണ്ണി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

 പോലീസിന് തലവേദനയാകും

പോലീസിന് തലവേദനയാകും

അപ്പുണ്ണിയെ പിടിക്കാന്‍ വൈകുന്നത് കേസില്‍ പോലീസിന് തലവേദന സൃഷ്ടിക്കും. പ്രതികള്‍ക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ അപ്പുണ്ണി ശ്രമിക്കുമെന്ന് പോലീസ് സംശയിക്കുന്നു. അതിനിടെയാണ് പോലീസ് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍

റെയ്ഡ് എന്തിനാണെന്ന് വ്യക്തമല്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഇവിടെ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷേ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ തന്നെയാണ് ആലുവയിലെ വീട്ടില്‍ റെയ്ഡ് നടന്നത്.

വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാം

വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാം

ഈ മാസം 25 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിട്ടുള്ളത്. കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. വേണമെങ്കില്‍ റിമാന്റ് വേളയില്‍ വീണ്ടും ആവശ്യപ്പെടാമെന്നാണ് പോലീസ് കരുതുന്നത്.

രണ്ടു ഫോണുകള്‍ ഹാജരാക്കി

രണ്ടു ഫോണുകള്‍ ഹാജരാക്കി

അതിനിടെ പ്രതിഭാഗം രണ്ടു ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി. മുദ്രവച്ച കവറിലാണ് ഇവര്‍ കോടതിയില്‍ നല്‍കിയത്. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. പോലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുള്ളതിനാലാണ് നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ ബോധിപ്പിച്ചു.

കൊടും കുറ്റവാളിയുടെ മൊഴി

കൊടും കുറ്റവാളിയുടെ മൊഴി

ദിലീപിനെതിരേ ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമാണുള്ളത്. അത് വിശ്വാസത്തിലെടുത്ത് ദിലീപിനെതിരേ നടപടി സ്വീകരിക്കരുത്. റിമാന്റ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കോടതിയിലേക്ക്

കോടതിയിലേക്ക്

ആലുവ പോലീസ് ക്ലബ്ബില്‍ നിന്നാണ് ദിലീപിനെ പോലീസ് അങ്കമാലി കോടതിയിലേക്ക് കൊണ്ടുവന്നത്. ശക്തമായ സുരക്ഷ ഒരുക്കിയ ശേഷമായിരുന്നു കോടതിയിലേക്കുള്ള യാത്ര. കോടതി പരിസരത്തും വരുന്ന വഴിയിലും വന്‍ സുരക്ഷയാണ് ഒരുക്കിയത്.

 പ്രതിഷേധം കുറഞ്ഞു

പ്രതിഷേധം കുറഞ്ഞു

നേരത്തെ ജയിലിലും തെളിവെടുപ്പ് സ്ഥലത്ത് ജനങ്ങള്‍ ദിലീപിനെ വരവേറ്റത് കൂകികൊണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജനങ്ങള്‍ കൈവീശി കാണിക്കുകയായിരുന്നു. ദിലീപ് തിരിച്ചും കൈവീശി കാണിച്ചു. പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു. അതേസമയം, ആലുവ ജയിലെത്തിയപ്പോള്‍ ജനം ദിലീപിനെതിരേ കൂകി. അപ്പോഴും നടന്‍ കൈവീശി കാണിച്ചു.

English summary
Actress attack case: Dileep to approach High Court for Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X