കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ അടുത്ത നീക്കങ്ങള്‍ ഇങ്ങനെ; മുമ്പിലുള്ള ദൗത്യം ചെറുതല്ല, നാലുപേര്‍ ചതിക്കുമോ?

ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് പേരുടെ മൊഴികളാണ് എടുക്കാനുള്ളത്. എല്ലാവരും സിനിമാ മേഖലയിലുള്ളവരാണ്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ആരോപിച്ച് 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് ഒടുവില്‍ പുറത്തിറങ്ങുന്നു. ഇനി എന്താണ് ദിലീപ് ചെയ്യുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ 85 ദിവസത്തിനിടെ ദിലീപിന് തകര്‍ന്നത് വര്‍ഷങ്ങളുടെ പരിശ്രമങ്ങളിലൂടെ കെട്ടിപ്പടുത്ത കൊട്ടാരമായിരുന്നു.

ഇനി ദിലീപിന്റെ ശ്രമം കാര്യമായും ജനവിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ്. അതിനിടെ അന്വേഷണ സംഘം നീക്കങ്ങള്‍ ശക്തിപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കാരണം പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അന്വേഷണ സംഘം ഇതുവരെ പറഞ്ഞത് വ്യാജമാണെന്ന തോന്നലുണ്ടാകും. അതില്ലാതെയാക്കാന്‍ അന്വേഷണ സംഘവും ശ്രമിക്കും.

മറക്കാനാകാത്ത ജൂലൈ 10

മറക്കാനാകാത്ത ജൂലൈ 10

ജൂലൈ 10നാണ് ദിലീപിനെ ആലുവ ജയിലില്‍ അടയ്ക്കുന്നത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. ഇനിയുള്ള നീക്കങ്ങള്‍ പ്രവചിക്കുക എന്നത് അസാധ്യമായ കാര്യമാണ്.

സാഹചര്യം മാറിയെന്ന് ഹൈക്കോടതി

സാഹചര്യം മാറിയെന്ന് ഹൈക്കോടതി

ദിലീപ് അറസ്റ്റിലാകുമ്പോഴുള്ള സാഹചര്യമില്ല ഇപ്പോഴുള്ളതെന്ന് ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചത് നടന് വളരെ ആശ്വാസമായിരുന്നു. ജയിലിലായിട്ടും ദിലീപിന്റെ രാമലീലയെ ജനം രണ്ടുകൈയും നീട്ടി സ്വീകരിച്ചതും ദിലീപിന് ആശ്വാസമാണ്.

ജനപ്രിയന്‍ എന്ന പേര്

ജനപ്രിയന്‍ എന്ന പേര്

എന്നാല്‍ ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങളിലൂടെ നേടിയെടുത്ത ജനപ്രിയന്‍ എന്ന പേര് തിരിച്ചുപിടിക്കുകയാണ് ദിലീപിന്റെ മുന്നിലുള്ള ആദ്യവഴി.

 അന്വേഷണത്തെ എങ്ങനെ നേരിടും

അന്വേഷണത്തെ എങ്ങനെ നേരിടും

ദിലീപ് അന്വേഷണത്തെ എങ്ങനെ നേരിടുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ദിലീപിനെതിരേ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കുക എന്നത് വളരെ പ്രയാസമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

നഷ്ടപ്പെട്ട പ്രതിഛായ

നഷ്ടപ്പെട്ട പ്രതിഛായ

പക്ഷേ, ഈ മൂന്ന് മാസത്തിനിടെ ദിലീപിന് നഷ്ടപ്പെട്ട പ്രതിഛായയുണ്ട്. അത് തിരിച്ചുപിടക്കലാണ് ദിലീപിന് കടുത്ത വെല്ലുവിളി. കോടതി നടപടികളിലല്ല. ജനങ്ങളുടെ മുന്നില്‍ നിരപരാധിത്വം തെളിക്കുക എന്നതും ദീലീപിന് മുന്നിലെ പ്രധാന ദൗത്യമാണ്.

പഴയ വാദം വിലപ്പോകില്ല

പഴയ വാദം വിലപ്പോകില്ല

കുറ്റാരോപിതന്‍ മാത്രമാണെന്ന വാദം സാധാരണപോലെ ഉന്നയിക്കാം. പക്ഷേ, പോലീസ് ഇതുവരെ ഉന്നയിച്ച വാദങ്ങളില്‍ വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരുടെ മുന്നില്‍ ദിലീപിന് വിശ്വാസം വീണ്ടെടുത്തേ പറ്റൂ.

മുടങ്ങിയ സിനിമകള്‍

മുടങ്ങിയ സിനിമകള്‍

ദിലീപ് അറസ്റ്റിലായതോടെ മുടങ്ങിയ നിരവധി സിനിമകളുണ്ട്. അതിന്റെ പൂര്‍ത്തീകരണവും ദിലീപിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമാണ്. അതിന് കോടതിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

സഹപ്രവര്‍ത്തകര്‍ തിരിച്ചെത്തുമോ

സഹപ്രവര്‍ത്തകര്‍ തിരിച്ചെത്തുമോ

അറസ്റ്റിലായതോടെ തള്ളിപ്പറഞ്ഞ അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളും താരങ്ങളും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണാം. പലരും ദീലിപിനോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവരുന്നുണ്ട്.

അഞ്ചാമൂഴത്തില്‍ കണ്ട ലക്ഷ്യം

അഞ്ചാമൂഴത്തില്‍ കണ്ട ലക്ഷ്യം

അഞ്ചാം തവണ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ദിലീപിന് ജാമ്യം നല്‍കരുതെന്ന് പതിവ് പോലെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എല്ലാം കോടതി തള്ളി.

ജാമ്യം നല്‍കാതിരിക്കാന്‍ വഴിയില്ല

ജാമ്യം നല്‍കാതിരിക്കാന്‍ വഴിയില്ല

കേസിന്റെ ഇതുവരെയുള്ള അന്വേഷണവും കോടതി നടപടികളും പരിശോധിച്ചാല്‍ ദിലീപിന് ജാമ്യം നല്‍കാതിരിക്കാന്‍ കാരണമില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

റിമി ടോമിയും മൂന്നു പേരും

റിമി ടോമിയും മൂന്നു പേരും

ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് പേരുടെ മൊഴികളാണ് എടുക്കാനുള്ളത്. എല്ലാവരും സിനിമാ മേഖലയിലുള്ളവരാണ്. അത് ഏത് സമയവും എടുക്കാന്‍ സാധിക്കും. ഇക്കാര്യത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. റിമി ടോമി നല്‍കുന്ന രഹസ്യ മൊഴിയും കേസില്‍ നിര്‍ണായകമാണ്. അവര്‍ ദിലീപിനെതിരേ മൊഴി കൊടുക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികള്‍

പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണ തടസപ്പെടുത്തരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, രണ്ടു പേരുടെ ആള്‍ജാമ്യം, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ജാമ്യഉപാധികള്‍.

English summary
Actress Attack case: What is Dileep's future Plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X