Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കുരിശുമാല നോക്കി ഞാന്‍ പ്രാര്‍ഥിച്ചു പക്ഷേ.. അന്ന് രാത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ ഭാവന പറയുന്നു!

രണ്ട് മാസത്തോളമാകുന്നു ഞെട്ടിപ്പിക്കുന്ന ആ സംഭവം നടന്നിട്ട്. ഷൂട്ടിങ് ആവശ്യത്തിനായി കൊച്ചിയിലെത്തിയ നടിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. പിന്നീട് പല വാര്‍ത്തകളും വന്നു. അഭ്യൂഹങ്ങളും. ആ നടി താനാണെന്ന് ഭാവന തന്നെ പറഞ്ഞു. എന്താണ് സത്യത്തില്‍ അന്ന് സംഭവിച്ചത് എന്നും ഭാവന തന്നെ തുറന്നുപറയുന്നു. വനിത മാഗസിനുമായുള്ള അഭിമുഖത്തിലാണ് ഭാവന എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞത്.

കുരിശുമാല നോക്കി പ്രാര്‍ഥിച്ചു

കുരിശുമാല നോക്കി പ്രാര്‍ഥിച്ചു

കൊച്ചിയില്‍ തന്നെ ഉപദ്രവിച്ച സംഭവത്തെക്കുറിച്ചാണ് ഭാവന വനിത മാഗസിനോട് പറഞ്ഞത്. താന്‍ ആക്രമിക്കപ്പെട്ട വണ്ടിയില്‍ ഒരു കുരിശുമാല തൂങ്ങിക്കിടന്നിരുന്നു. ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായിരുന്നു ആ മാല. ഞാന്‍ ഇടയ്ക്കിടയ്ക്ക് അത് നോക്കി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്താണ് അന്ന് നടന്നത് എന്നത് ഭാവന വിവരിക്കുന്നത് ഇങ്ങനെയാണ്.

ഡീല്‍ സംസാരിക്കാന്‍ വിളിക്കാം

ഡീല്‍ സംസാരിക്കാന്‍ വിളിക്കാം

എല്ലാം കഴിഞ്ഞ ശേഷം അവന്‍ പറഞ്ഞു, ഫോണ്‍ നമ്പര്‍ തരൂ ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കുമെന്ന്. ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം എന്നു ഞാന്‍ ദേഷ്യത്തോടെ തിരിച്ച് ചോദിക്കുകയാണ് ചെയ്തത് - ഭാവന വനിതയോട് പറഞ്ഞു.

ഒന്നും ചെയ്യാന്‍ പറ്റിയില്ല

ഒന്നും ചെയ്യാന്‍ പറ്റിയില്ല

ആ വാഹനത്തിനുളളില്‍ വെച്ച് അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവ വികാസങ്ങള്‍ ആ വണ്ടിക്കുളളില്‍ നടന്നു എന്നാണ് ഭാവന പറയുന്നത്. ശരിക്കും നിസഹായയായിപ്പോയി. അതായിരുന്നു എന്റെ അവസ്ഥ. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിവെക്കും വിധമാണ് നടി ഇത് പറഞ്ഞത്.

ബലാത്സംഗം ചെയ്യുമെന്ന് പോലും

ബലാത്സംഗം ചെയ്യുമെന്ന് പോലും

വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഫ്ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ചശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. എന്നൊക്കെയാണ് അവരെന്നെ ഭീഷണിപ്പെടുത്തിയത്.

മരിച്ചാല്‍ മതിയെന്ന് പോലും

മരിച്ചാല്‍ മതിയെന്ന് പോലും

ഇതിലും ഭേദം മരണമാണെന്ന് എനിക്ക് തോന്നിപ്പോയി. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. എനിക്ക് അനങ്ങാന്‍ പോലും കഴിയാതെ എന്റെ കൈ പിടിച്ചുവച്ചിരിക്കുകയാണ്. - നടി പറഞ്ഞു. കാറിനുള്ളില്‍ നിന്നും പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്ന് നടി തന്നോട് പറഞ്ഞിരുന്നു എന്ന് റിമ കല്ലിങ്ങല്‍ മുമ്പ് പറഞ്ഞിരുന്നു.

എന്താണ് അന്ന് സംഭവിച്ചത്

എന്താണ് അന്ന് സംഭവിച്ചത്

സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതാണ് സംഭവങ്ങളുടെ തുടക്കം. പെട്ടെന്ന് രണ്ടുപേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ പിടിച്ചു വാങ്ങി.

എന്നെയല്ലെന്ന് പറഞ്ഞു

എന്നെയല്ലെന്ന് പറഞ്ഞു

എന്റെ ശരീരം വല്ലാതെ തണുത്തു. എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് തല്ലു കൊടുക്കാനുളള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ സമാധാനിച്ചു. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണമെന്നാണ് പറഞ്ഞത്.

പിന്നീടാണ് സീന്‍ മാറിയത്

പിന്നീടാണ് സീന്‍ മാറിയത്

ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു. ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോടെ എനിക്കെന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു, നിങ്ങള്‍ ആരെയാണ് വിളിക്കുന്നത്?

എല്ലാം തുറന്നുപറഞ്ഞു

എല്ലാം തുറന്നുപറഞ്ഞു

ഹണി ബീ ടുവിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നയാളാണ് പ്രധാന വില്ലന്‍, ഇയാളും വണ്ടിയില്‍ കയറി. എനിക്കെതിരെയുളള ക്വട്ടേഷനാണെന്നും അതു തന്നത് സ്ത്രീയാണെന്നും അയാളാണ് കാറില്‍ വച്ച് പറഞ്ഞത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം, ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+