Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

കൊച്ചി: കാര്‍ യാത്രയ്ക്കിടെ യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നും വിധിയില്ല. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന വിചാരണ കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന്് കേസ് പരിഗണിച്ച കോടതി വിധി വീണ്ടും മാറ്റിവെക്കുകയാണ് ചെയ്തത്. പുതിയ തിയ്യതി പ്രഖ്യാപിക്കാതെയാണ് ഹര്‍ജി മാറ്റിവെച്ചത്.

03

കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നു എന്നാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണം. ഇക്കാര്യം ദിലീപിന്റെ അഭിഭാഷകന്‍ അംഗീകരിക്കുന്നില്ല. കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇയാളെ കാണാന്‍ വന്ന നടന്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിനെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. പ്രദീപില്‍ നിന്ന് കാര്യമായ തെളിവ് പോലീസിന് കിട്ടിയില്ല എന്നാണ് വിവരം.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപിന്റെ പേര് ഉയര്‍ന്നുകേട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണിത് എന്നാണ് പോലീസ് കണ്ടെത്തല്‍. ദിലീപിനെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്ന നിബന്ധനയിലായിരുന്നു ജാമ്യം. വിചാരണക്കിടെ കേസിലെ മൂന്ന് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ വിചാരണ കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+