ദിലീപ് പൊട്ടിത്തെറിച്ചു; പ്രതി അന്തംവിട്ടു!! കുറ്റപത്രം അക്കമിട്ടുനിരത്തി, ഗോവയില്‍ സംഭവിച്ചത്
കേസിലെ പല സാക്ഷികളും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കൂറുമാറാനുള്ള സാധ്യത പോലീസ് മുന്‍കൂട്ടി കണ്ടിരുന്നു.
കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നടിയെ ആക്രമിക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ക്വട്ടേഷന്‍ ഏറ്റെടുത്തത് സിനിമാ മേഖലയില്‍ മിക്കയാളുകള്‍ക്കും സുപരിചിതനായ പള്‍സര്‍ സുനി തന്നെ. പക്ഷേ, ആക്രമണം പദ്ധതിയിട്ടപ്പോഴൊന്നും നടന്നില്ല. പിന്നീട് പള്‍സര്‍ സുനി രണ്ടുംകല്‍പ്പിച്ച് തയ്യാറെടുക്കുകയായിരുന്നു. ഇതിന്റെ കാരണങ്ങളും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
1500ഓളം പേജുള്ള കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് സമര്‍പ്പിച്ചിരിക്കുന്നത്. 215 സാക്ഷിമൊഴികളും 18 രേഖകളും റിപ്പോര്‍ട്ടിനോടൊപ്പമുണ്ട്. പ്രതികളുടെ ആസൂത്രണവും ഘട്ടങ്ങളായി നടന്ന കൂടിക്കാഴ്ചകളുമെല്ലാം കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. എട്ടാം പ്രതിയായ ദിലീപ് ഒരുതവണ പള്‍സര്‍ സുനിയോട് പറഞ്ഞ കാര്യങ്ങളും കുറ്റപത്രത്തില്‍ പറയുന്നു...

പള്‍സര്‍ സുനിയെ നേരിട്ട് കണ്ടു
2013ലാണ് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും ദൗത്യം പ്രതിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് മറ്റൊരിക്കല്‍ ദിലീപ് പള്‍സര്‍ സുനിയെ കാണാനിടയായി. അപ്പോള്‍ ദിലീപ് ദേഷ്യപ്പെട്ടുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.

ദിലീപ് പറഞ്ഞത് ഇങ്ങനെ
നിന്നെ ഒരുകാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ എന്നാണ് ദിലീപ് ദേഷ്യപ്പെട്ട് ചോദിച്ചതത്രെ. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനി ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 17ന് രാത്രിയയായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

ഗോവയിലെ ശ്രമം പൊളിഞ്ഞു
നേരത്തെ ആക്രമിക്കാന്‍ പല ഘട്ടങ്ങളിലും ശ്രമം നടന്നിരുന്നു. ഗോവയില്‍ എത്തിയപ്പോഴും ശ്രമം നടന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. ഹണി ബീ ടൂ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഒരു തവണ ആക്രമിക്കാന്‍ ശ്രമിച്ചത്. പക്ഷേ അവിടെയും നടന്നില്ല.

ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല
ആക്രമണത്തിന് നേതൃത്വംകൊടുത്തത് പള്‍സര്‍ സുനിയാണ്. ഇയാളാണ് മറ്റു പ്രതികളെ കൂടെ കൂട്ടിയത്. പക്ഷേ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കൊന്നും നടിയോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. ദിലീപിന് മാത്രമാണ് വൈരാഗ്യമുണ്ടായിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യ ഭാര്യയും രണ്ടാം ഭാര്യയും
നടന്റെ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്നും അവരുടെ കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യര്‍ കേസില്‍ 11ാം സാക്ഷിയാണ്. ഇപ്പോഴത്തെ ഭാര്യ കാവ്യാമാധവന്‍ 34ാം സാക്ഷിയും.

കുടുംബ കോടതിയിലെ രേഖകളും
സിനിമാ മേഖലയില്‍ നിന്നുള്ള അമ്പതോളം പേര്‍ കേസില്‍ സാക്ഷികളാണ്. നടി ആക്രമിക്കപ്പെട്ട കേസന്വേഷണത്തിനിടെ പോലീസ് മഞ്ജു-ദിലീപ് വിവാഹ മോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതിയിലെ രേഖകളും പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും പോലീസിന് വ്യക്തമായ ചില സൂചനകള്‍ ലഭിച്ചിരുന്നുവത്രെ.

തെളിവായി ഉള്‍പ്പെടുത്തി
കുടുംബകോടതിയിലെ രേഖകള്‍ പരിശോധിച്ച ശേഷമാണ് മഞ്ജുവിന്റെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഈ മൊഴിയെടുക്കലിന് ശേഷമാണ് പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ഈ വിവാഹ മോചന രേഖകളും കുറ്റപത്രത്തില്‍ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ജുവില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് വീണ്ടും നീക്കങ്ങള്‍ നടത്തിയിരുന്നു.

ആക്രമിക്കപ്പെട്ട നടി മിണ്ടിയില്ല
ആക്രമിക്കപ്പെട്ട നടിയില്‍ നിന്നു പോലീസ് മൊഴിയെടുക്കുന്ന വേളയിലും ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിരുന്നു. ദിലീപ് മഞ്ജു ജീവിതത്തെ കുറിച്ചും കുടുംബ വിഷയങ്ങളെ കുറിച്ചും ചോദിച്ചിരുന്നു. പക്ഷേ, ആക്രമിക്കപ്പെട്ട നടി അവരുടെ കുടുംബ കാര്യങ്ങളെ കുറിച്ച് പോലീസിനോട് പറഞ്ഞിരുന്നില്ല.

നിര്‍ണായക നീക്കം
ഇവരില്‍ നിന്നുള്ള മൊഴിയെടുക്കലെല്ലാം കഴിഞ്ഞ ശേഷമാണ് ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് വിളിപ്പിച്ചത്. പകല്‍ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ദിലീപിനെ രാത്രി വിട്ടയച്ചെങ്കിലും ജൂലൈ 10ന് പോലീസ് വീണ്ടും വിളിപ്പിച്ച് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കുറുമാറാനുള്ള സാധ്യത
കേസിലെ പല സാക്ഷികളും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കൂറുമാറാനുള്ള സാധ്യത പോലീസ് മുന്‍കൂട്ടി കണ്ടിരുന്നു. പലരുടെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതും അക്കാരണത്താലാണ്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാതെ പ്രത്യേക കോടതി രൂപീകരിച്ച് ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് അന്വേഷണം സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications