• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ്, ബൈജു, അജകുമാര്‍, ഭാഗ്യലക്ഷി.. ഇത് ഒരാൾക്ക് വേണ്ടിയല്ല, അഡ്വക്കേറ്റ് ടിബി മിനി പറയുന്നു

Google Oneindia Malayalam News

നടൻ ദിലീപ് പ്രതിയായ, നടി ആക്രമിക്കപ്പെട്ട കേസിൽ വിധി എന്തായിരിക്കും എന്നത് കേരളം ഒന്നാകെ ഉറ്റ് നോക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിത് എന്നാണ് ദിലീപ് തുടക്കം മുതൽ വാദിക്കുന്നത്.

അതേസമയം ദിലീപിന് എതിരെ കൃത്യമായ തെളിവുകൾ പ്രോസിക്യൂഷന്റെ കൈവശമുണ്ട് എന്ന് അഭിഭാഷകയായ ടിബി മിനി വ്യക്തമാക്കുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിബി മിനിയുടെ പ്രതികരണം.

1

ടിബി മിനിയുടെ വാക്കുകള്‍: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനും കാര്യങ്ങള്‍ ഇത്രയും വരെ എത്തിക്കുന്നതിലും നികേഷ് കുമാര്‍, ബൈജു കൊട്ടാരക്കര, അജകുമാര്‍ എന്നിവരുടെ വലിയ പ്രയത്‌നം ഉണ്ട്. ഒരു നിലപാടിന് വേണ്ടി അവര്‍ നിന്നു. പലരും പണത്തിന് വേണ്ടിയും മറ്റും പ്രതിയുടെ പക്ഷത്ത് നില്‍ക്കാല്‍ താല്‍പര്യപ്പെടുന്നു.

2

കഴിഞ്ഞ ദിവസം ഒരു അഭിമുഖം കണ്ടതില്‍ ഒരു പെണ്‍കുട്ടി ദിലീപേട്ടന്‍ പറയുന്നത് തന്നെയാണ് ശരിയെന്ന് പറയുന്നു. പെണ്‍കുട്ടികള്‍ തന്നെ ആ തരത്തിലേക്ക് നിലപാടുകളെടുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. കോടതിയില്‍ ഇന്‍ ക്യാമറ നടപടികള്‍ നടന്നത് കൊണ്ട് അത് കേരള സമൂഹത്തിന് പലതും അറിയില്ല.

3

ഈ കേസില്‍ പ്രതി ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്നത് കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ശരിയായ അന്വേഷണം, നീതിപൂര്‍വ്വമായ വിചാരണ, പക്ഷഭേദം ഇല്ലാതെ കാര്യങ്ങള്‍ നടത്തുക എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. നിയമപ്രകാരം സംശയാതീതമായി പ്രതിക്ക് എതിരെയുളള ആരോപണങ്ങള്‍ തെളിയിക്കണം

4

പക്ഷേ 120 ബിയില്‍ അത്ര ഇല്ല. തെളിവുകള്‍ വന്നാലേ കോടതി സ്വീകരിക്കുകയുളളൂ. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്. കണ്‍മുന്നിലുളള തെളിവുകള്‍ അനുസരിച്ച് എട്ടാം പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. നടപടികള്‍ക്ക് എല്ലാ സാധ്യതകളുമുണ്ട്.

'ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നല്ല പറഞ്ഞത്'; വിശദീകരണവുമായി ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക'ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നല്ല പറഞ്ഞത്'; വിശദീകരണവുമായി ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക

5

ബൈജു, അജകുമാര്‍, നികേഷ്, നടിയുടെ കുടുംബം, ഭാഗ്യലക്ഷി എല്ലാവരും ഉറച്ച് നില്‍ക്കുകയാണ് ഈ കേസിന് വേണ്ടി. അങ്ങനെ വരുമ്പോള്‍ തങ്ങളൊരു കൂട്ടായ കരുത്തായി മാറുന്നു. ഈ കുട്ടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നു. ഇത് ഒരാള്‍ക്ക് വേണ്ടിയല്ല. സമൂഹത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്. സ്വതന്ത്രമായി കാറിലോ ഏത് വാഹനത്തിലുമോ യാത്ര ചെയ്യാനാകണം.

6

പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹമായിട്ട് ഇത് മാറാതിരിക്കാനുളള ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഇതിന് വേണ്ടി ഇറങ്ങുന്നത്. പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ അജകുമാര്‍ സാറില്‍ നല്ല വിശ്വാസമുണ്ട്. ഒരു കാരണവശാലും പ്രതിയെ ശിക്ഷിക്കില്ല എന്ന് വന്നാലേ നിരാശയുളളൂ. കൃത്യമായ കാര്യങ്ങള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചെയ്യും എന്ന് ഉറപ്പുണ്ട്.

ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'ദിലീപ് കേസ്; 'ഇത്രയൊക്കെ ചെയ്തിട്ടും ഇതുപോലെയുള്ള തമാശ കൊണ്ട് ആരുടെ ചെകിട്ടത്താണ് അടിക്കുന്നത്'

7

ഒരു മാധ്യമം ഒഴികെ മറ്റുളളവരെല്ലാം ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ മൗനത്തിലായി. പിന്നെ അവര്‍ ദിലീപിന് പ്രചാരം കൊടുക്കാന്‍ തുടങ്ങി. അതിന് ശേഷം ഈ വിഷയം വീണ്ടും ഉയരുകയും തുടരന്വേഷണം വരികയും ചെയ്തപ്പോള്‍ മീഡിയ വളരെ കുറച്ച് ദിവസങ്ങള്‍ അത് കൈകാര്യം ചെയ്തു. എതിരായിട്ടൊന്നും നിന്നില്ല. പ്രധാന മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നും ചര്‍ച്ച ചെയ്തിട്ടില്ല എന്നത് ശരിയാണ്. അതിന് പറ്റുകയുമില്ല'.

English summary
Actress Case: Nikesh kumar, Baiju, Bhagyalakshmi are determined to get justice for actress in Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X