ദിലീപിനെ കുരുക്കുന്ന ആ തൊണ്ടിമുതല്‍..! നാദിര്‍ഷ..യുവനടി..ഗായിക..! പണി പാളും !
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിന് മുന്നില്‍ ഇനിയുള്ളത് നിര്‍ണായക ദിവസങ്ങളാണ്. കേസിലെ വിട്ടുപോയ കണ്ണികളെല്ലാം കൂട്ടിച്ചേര്‍ത്ത് 90 ദിവസത്തിനുള്ളില്‍ പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുക എന്ന വെല്ലുവിളിയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. ഗൂഢാലോചനക്കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പോലീസ് അതിവേഗമാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇനി വേണ്ടത് അപ്പുണ്ണിയും മൊബൈല്‍ ഫോണുമാണ്.

മൊബൈലിന് വേണ്ടി
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ആ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പോലീസിന് ആദ്യം മുതല്‍ക്കേ തലവേദനയാണ്. പള്‍സര്‍ സുനി മൊബൈല്‍ സംബന്ധിച്ച് പലതവണ മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടം കറക്കിയിരുന്നു. ഓടയിലും കായലിലും വരെ പോലീസ് മൊബൈല്‍ തിരഞ്ഞു.

പരക്കം പാഞ്ഞ് പോലീസ്
മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും പോലീസ് പരിശോധന നടത്തി. പക്ഷേ ആ നിര്‍ണായക തെളിവ് കണ്ടെടുക്കാനായില്ല.

ദൃശ്യങ്ങൾ കണ്ടെത്താനായില്ല
അതിനിടെ മൊബൈല്‍ വിദേശത്തേക്ക് കടത്തി എന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനെ ചോദ്യം ചെയ്തപ്പോള്‍ പിടിച്ചെടുത്ത മെമ്മറി കാര്‍ഡിലും ദൃശ്യങ്ങള്‍ കണ്ടെടുക്കാനായില്ല.

വിഐപിയെ ഏൽപ്പിച്ചു
ഒളിവില്‍ പോയ അഡ്വക്കേറ്റ് പ്രതീഷ് ചാക്കോ പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസിന് മുന്നില്‍ ഹാജരാവുകയുണ്ടായി. മെമ്മറി കാര്‍ഡ് സുനി തന്നെ ഏല്‍പ്പിച്ചുവെന്നും താനത് ഒരു വിഐപിയെ ഏല്‍പ്പിച്ചുവെന്നും പ്രതീഷ് ചാക്കോ ആദ്യം മൊഴി നല്‍കി.

മൊഴി മാറ്റി വക്കീൽ
എന്നാല്‍ വക്കീല്‍ പിന്നെ മൊഴി മാ്റ്റി. തന്റെ ജൂനിയറായ അഭിഭാഷകന്‍ അത് കത്തിച്ചു കളഞ്ഞു എന്നായി മൊഴി. എന്നാലിത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരെയോ രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് മൊഴി മാറ്റം എന്നാണ് പോലീസ് കരുതുന്നത്.

അന്വേഷണം വ്യാപിപ്പിക്കുന്നു
നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനും വേണ്ടി അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. ദിലീപിന്റെ ഉറ്റസുഹൃത്ത് കൂടിയായ നാദിര്‍ഷ, ആരോപണ വിധേയരായ യുവനടി, ഗായിക എന്നിവരിലേക്കാണ് മൊബൈല്‍ ഫോണിനായുള്ള അന്വേഷണം വ്യാപിപ്പിക്കുന്നത് എന്നാണ് സൂചന.

വീണ്ടും ചോദ്യം ചെയ്തേക്കും
പ്രതീഷ് ചാക്കോയെ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം പ്രതീഷിനെ നേരത്തെ വിട്ടയച്ചിരുന്നു.

നാദിർഷ അറിഞ്ഞില്ലെന്ന്
നാദിര്‍ഷായ്ക്ക് ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് പോലീസ് കരുതുന്നത്. ദിലീപും മാഡം എന്ന് വിളിക്കുന്ന സ്ത്രീയും മാത്രമാണ് ആദ്യാവസാനം വരെ കാര്യങ്ങള്‍ അറിഞ്ഞിരുന്നതെന്നും സൂചനയുണ്ട്. അതേസമയം മൊബൈല്‍ സംബന്ധിച്ച് നാദിര്‍ഷായക്ക് വിവരമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

സുഹൃത്തായ യുവനടി
കേസില്‍ ആരോപണ വിധേയ ആയ യുവനടി ദിലീപിന്റേയും കുടുംബത്തിന്റേയും ഉറ്റസുഹൃത്താണ്. നടി ആക്രമിക്കപ്പെട്ട ശേഷം ഇവരുടെ അക്കൗണ്ടിലേക്ക് ദിലീപ് വന്‍തുക കൈമാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ അടക്കം തെളിവ് നശി്പ്പിക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു

ഗായികയും കുരുക്കിലോ
ദിലീപിന്റെ മറ്റൊരു സുഹൃത്തായ ഗായികയിലേക്കും മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നീണ്ടേക്കും. ഇവരെ പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. ദിലീപുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.












Click it and Unblock the Notifications