കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുറ്റകൃത്യം ചെയ്തിട്ടില്ലാത്ത ആളാണെങ്കില്‍ ദിലീപ് എന്തിന് അങ്ങനെ പറയണം': ബാലചന്ദ്രകുമാർ

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് അക്രമണത്തിന്റെ ഗൂഡാലോചനയുടെ തുടക്കം കുറിക്കുന്നതെന്നുള്ള കാര്യം എല്ലാവരേയും പോലെ പത്രമാധ്യമങ്ങളില്‍ വായിച്ചുള്ള അറിവാണ് എനിക്കുള്ളത്. ആ ഗൂഡാലോചന കണ്ടയാളല്ല ഞാന്‍. അതുപോലെ കൃത്യം നിർവ്വഹിക്കുന്ന ദിവസം ഞാന്‍ അവിടെയില്ല.

പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ ഞാന്‍ അതിന് സാക്ഷിയില്ല. എന്റെ ജീവന് ഭീഷണി വന്നപ്പോഴാണ് ഞാന്‍ കേസ് കൊടുത്തത്. ആ കേസ് കൊടുക്കാനുണ്ടായ സാഹചര്യം ഞാന്‍ പിന്നിലോട്ട് എഴുതിയപ്പോഴാണ് പല കാര്യങ്ങളും ഉയർന്ന് വന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍

പള്‍സർ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട കാര്യമുള്‍പ്പെടെ

പള്‍സർ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട കാര്യമുള്‍പ്പെടെ ആ പരാതിയിലാണ് എഴുതി നല്‍കിയിരിക്കുന്നത്. എന്നെ കൊണ്ടുവിട്ട വണ്ടിയില്‍ പള്‍സർ സുനിയുണ്ടായിരുന്നു. അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അവിടെ വെച്ച് കണ്ടിട്ടുണ്ട്. ആ വീഡിയോ ആണെന്ന് വ്യക്തമാക്കി കൊണ്ട് തന്നെ ദിലീപ് എന്നെ വീഡിയോ കാണാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.

ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍

വീഡിയോ കണ്ടില്ലെങ്കിലും അതിലെ ശബ്ദങ്ങള്‍ എനിക്ക്

വീഡിയോ കണ്ടില്ലെങ്കിലും അതിലെ ശബ്ദങ്ങള്‍ എനിക്ക് കേള്‍ക്കാമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നുതിന് വേണ്ടി മൂന്ന് സ്ഥലങ്ങളില്‍ പുള്ളി സംസാരിച്ചിട്ടുണ്ട്. ആ കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. ദിലീപും അദ്ദേഹത്തിന്റെ കൂടെയുള്ളവരും ഇക്കാര്യത്തില്‍ ഗൂഡാലോചന നടത്തിയതിന് ഞാന്‍ സാക്ഷിയാണ്. അതുമായി ബന്ധപ്പെട്ട മൊഴികള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. മറ്റേകേസില്‍ ദിലീപ് പ്രതിയാണോ ഇല്ലയോ എന്ന കാര്യം കണ്ടെത്തേണ്ടത് പൊലീസാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എന്റെ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എന്റെ പരിമിതമായ അറിവിലുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന തെളിവുകള്‍ ദിലീപ് തന്നെ സൂക്ഷിച്ച് വെച്ചിട്ടുള്ളതാണ്. വധഗൂഡാലോചന കേസ് നിസാരമാക്കി എല്ലാവരും മറുന്ന് പോവുകയാണ്. അതില്‍ ആവശ്യത്തിലധികം തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറയുന്നു.

വിഷ്വല്‍ റീക്രിയേഷന്റെ കാര്യം എടുക്കുകയാണെങ്കില്‍

വിഷ്വല്‍ റീക്രിയേഷന്റെ കാര്യം എടുക്കുകയാണെങ്കില്‍ സാധാരണ ക്രൈം സീനില്‍ ഉള്‍പ്പട്ടെ ആളുകളാണ് ഇതൊക്കെ ചെയ്യുന്നത്. പള്‍സർ സുനി, വിജീഷ് അങ്ങനെയുള്ളവരാണ് കൃത്യസമയത്ത് അവിടേയുള്ളത്. ദിലീപ് അവിടേയില്ല. പിന്നെന്തിന് ദിലീപ് ആ വിഷ്വല്‍ റീ ക്രിയേറ്റ് ചെയ്യുന്നുവെന്ന വലിയ ചോദ്യം അവിടെ കിടക്കുന്നുണ്ട്. പള്‍സർ സുനിയെ രക്ഷിക്കാന്‍ വേണ്ടിയാണോ ഇത്തരമൊരു നീക്കമെന്നും അറിയില്ല.

കോടതിയില്‍ നിന്നും ചോർന്നിരിക്കുന്ന വീഡിയോയില്‍

കോടതിയില്‍ നിന്നും ചോർന്നിരിക്കുന്ന വീഡിയോയില്‍ എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലുള്ള എന്തെങ്കിലുമൊരു നാടകത്തിന്റെ ഭാഗം തന്നെയായിരിക്കും ഈ ക്രൈം സീന്‍ റീക്രിയേറ്റ് ചെയ്തതിന് പിന്നില്‍. അതില്‍ നമ്മള്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. ഒരു അപേക്ഷ കൊടുത്ത് പള്‍സർ സുനിയെ ജയില്‍ മാറ്റാമെന്ന് ദിലീപ് പറയുന്നുണ്ട്. കുറ്റകൃത്യം ചെയ്തിട്ടില്ലാത്ത ആളാണെങ്കില്‍ ദിലീപ് എന്തിന് അങ്ങനെ പറയണം. അതൊക്കെ പൊതുജനങ്ങളും നിയമപാലകരും നീതിപീഠവും ചിന്തിക്കണം.

എന്നിട്ടാണ് ബാലചന്ദ്രകുമാറിനെ പൊലീസ് കെട്ടിയിറക്കി

എന്നിട്ടാണ് ബാലചന്ദ്രകുമാറിനെ പൊലീസ് കെട്ടിയിറക്കിയതാണെന്ന് പറയുന്നത്. ഞാന്‍ കൊടുത്തതിന്റെ ഒരു 500 ഇരട്ടി തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അത് ദിലീപും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് സൂക്ഷിച്ച് വെച്ചതാണ്. ഒരു പക്ഷെ ഈ കേസില്‍ നീതി നടപ്പിലാക്കാന്‍ വേണ്ടി ഞാന്‍ കൊടുത്ത കേസുകളൊന്നും വേണ്ടി വരില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നും ബാലചന്ദ്രകുമാർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസ്, പുതിയ വഴിത്തിരിവിലേക്ക് | #Kerala | OneIndia Malayalam

English summary
Actress Dileep case: Balachandra Kumar asks why Dileep saying he is innocent if hasnt done any mistakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X