Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വമ്പന്‍ ട്വീസ്റ്റ്! നടിയുടെ ഓഡിയോ സന്ദേശം പുറത്ത്!

കൊച്ചിയില്‍ നടിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന കേസില്‍ വമ്പന്‍ ട്വിസ്റ്റ്. പണത്തിന് വേണ്ടി യുവതിയും സംഘവും കളിച്ച നാടകമാണ് നിര്‍മ്മാതാവിനെതിരായ പീഡനാരോപണം എന്നാണ് പോലീസ് റിപ്പോര്‍ട്ട്.സിനിമയില്‍ അവസരം നല്‍കാമെന്ന് വ്യക്തമാക്കി പീഡിപ്പിച്ചെന്നായിരുന്നു യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ നടി നിര്‍മ്മാതാവിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഓഡിയോ സന്ദേശം മനോരമ ന്യൂസ് പുറത്തുവിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചിയിലെ നടി

കൊച്ചിയിലെ നടി

2017 ലാണ് നടിപോലീസില്‍ പരാതി നല്‍കിയത്. വൈശാഖ് രാജന്‍ നിര്‍മ്മിച്ച് 2015 ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയില്‍ അഭിനയിച്ച കൊച്ചിക്കാരിയായ നടിയാണ് നിര്‍മ്മാതാവ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ഫ്ളാറ്റില്‍ വിളച്ചുവരുത്തി

ഫ്ളാറ്റില്‍ വിളച്ചുവരുത്തി

പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വ്യക്തമാക്കി കൊച്ചിയിലെ ഫ്ളാറ്റില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഓഡിയോ ക്ലിപ് പുറത്ത്

ഓഡിയോ ക്ലിപ് പുറത്ത്

​എന്നാല്‍ പീഡന പരാതി വെറും നാടകമാണെന്നാണ് വിവരം. പണം തട്ടാനായി നടിയും സംഘവും കളിച്ച വമ്പന്‍ ഗൂഡാലോചനയാണ് നിര്‍മ്മാതാവിനെ പ്രതിക്കൂട്ടിലാക്കിയതെന്നാണ് വിവരം. പണം ആവശ്യപ്പെട്ട് നടി നിര്‍മ്മാതാവിനെ വിളിക്കുന്ന ഓഡിയോ ക്ലിപ്പ് മനോരമ ന്യൂസ് പുറത്തുവിട്ട്.

ആറ് കോടി

ആറ് കോടി

പരാതി ഒഴിവാക്കണമെങ്കില്‍ ആറ് കോടി നല്‍കണമെന്നും അതിന് തയ്യാറായില്ലേങ്കില്‍ നടന്‍ ദിലീപിന്‍റെ അവസ്ഥ വരുമെന്നും യുവതി നിര്‍മ്മാതാവിനോട് ഫോണിലൂടെ പറയുന്നുണ്ട്.

ജാമ്യം അനുവദിച്ച് കോടതി

ജാമ്യം അനുവദിച്ച് കോടതി

അതേസമയം കേസില്‍ നിര്‍മ്മാതാവ് വൈശാഖ് രാജന് എറണാകുളം ഹൈക്കോടതി കഴിഞ്ഞാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നടിയുടേയും നിര്‍മ്മാതാവിന്‍റെയും ഫോണ്‍കോളുകളും വാട്സ് ആപ്പ് സന്ദേശങ്ങളും പരിശോധിച്ച ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പീഡന പരാതി

പീഡന പരാതി

2015 ലാണ് സിനിമ ഇറങ്ങിയത്. അന്ന് തന്നെ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ 2017 ല്‍ മാത്രമാണ് നടി പോലീസില്‍ പീഡന പരാതി നല്‍കുന്നത്.

അടുത്ത ബന്ധം

അടുത്ത ബന്ധം

അതേസമയം ഇതിനിടയില്‍ ഇവര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും കോളുകളും സൂചിപ്പിക്കുന്നുണ്ട്. പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പോലും നടിയാണ് മുന്‍കൈ എടുത്തതെന്നും മെസേജുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കോടതിയുടെ നീരീക്ഷണം

കോടതിയുടെ നീരീക്ഷണം

ആറ് കോടി ആവശ്യപ്പെട്ട് കൊണ്ടുള്ള ഓഡിയോയും കൂടി കേട്ടതോടെ വൈശാഖിന് ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറാവുകയായിരുന്നുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഭീഷണിയാണ് സംഭവത്തില്‍ നടന്നതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയില്‍ ഇല്ല

ഇന്ത്യയില്‍ ഇല്ല

കൂടാതെ പീഡനം നടന്നെന്ന് യുവതി ആരോപികക്കുന്ന സമയത്ത് സംവിധായകന്‍ ഇന്ത്യയില്‍ തന്നെ ഉമ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.

വിശദീകരിച്ച് എഎംഎംഎ

വിശദീകരിച്ച് എഎംഎംഎ

അതിനിടെ യുവനടി തങ്ങളെ പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് എഐഎംഎ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. വിമന്‍ ഇന്‍ സിനിമാ കളക്ടീവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+